❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

ഏട്ടത്തിയെ വിടാതെ പിടിച്ചു….ഒടുക്കം ””എനിക്ക് വേണ്ടി കാശ് എന്റെ അനിയൻകുട്ടൻ തരു’’’മെന്ന് പറഞ്ഞ് അത് എന്റെ തലയിൽ ഇട്ട് പുള്ളിക്കാരിത്തി സൂത്രത്തിൽ രക്ഷപ്പെട്ടു അവിടുന്ന്………
അമ്പലത്തിലേക്ക് പോകാൻ നേരം കുളിച്ച് ഡ്രസ്സ്‌ ചെയ്ത് മുടി ചീകി കൊണ്ട് നിൽക്കവേ ആണ് ഭദ്ര മുറിയിലേക്ക് വന്നത്….കാബോർഡിൽ നിന്നും ഗോൾഡൻ യെല്ലോ കളർ ബോർഡർ ഉള്ള സെറ്റ് സാരിയും ബ്ലൗസും എടുത്ത് തിരിയവേ ഞാൻ പെണ്ണിന്റെ ഇടുപ്പിലൊന്ന് നുള്ളിക്കൊണ്ട് അവളെ കെട്ടിപ്പിടിക്കാൻ നോക്കിയെങ്കിലും പെട്ടെന്ന് വെളിയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ അമ്മ ഇങ്ങോട്ട് വരുവാണെന്ന് കരുതി പെണ്ണെന്നെ വിട്ട് മാറി കണ്ണുരുട്ടികൊണ്ട് ഗൗരവം നടിച്ചു…..മുടി ചീകിയൊതുക്കി തിരിഞ്ഞു നോക്കുമ്പോഴും ഭദ്ര ഡ്രസ്സ്‌ മാറാതെ എന്നെത്തന്നെ നോക്കി നിൽപ്പാണ്….. ഞാൻ എന്തേ എന്ന ഭാവത്തിൽ പുരികമുയർത്തിയതും അവളെന്നെ നോക്കി ഇളിച്ചു കാണിച്ചു…..
“”ഏട്ടാ എനിക്ക് ഡ്രസ്സ്‌ മാറണം….. “”“”ഹാ മാറണം…. വേഗം മാറി റെഡിയാകാൻ നോക്ക്.. താഴെ എല്ലാവരും നമ്മളെ കാത്തു നിൽക്കാകും…. ഹ്മ്മ് പെട്ടെന്നാവട്ടെ…’’
ഭദ്രയെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഞാൻ ബെഡിൽ ഇരുന്നു…..
“”അല്ല അനന്തേട്ടനൊന്ന് റൂമിന്റെ പുറത്തേക്ക് നിന്നിരുന്നേൽ എനിക്ക് ഡ്രസ്സ്‌ മാറായിരുന്നു…””
തെല്ലു മടിച്ചാണെങ്കിലും ഭദ്ര എന്നോട് കെഞ്ചിപ്പറഞ്ഞു…..
“’ഞാനെന്തിനാ പുറത്തു പോണേ….ഭാര്യ ഡ്രസ്സ്‌ മാറുമ്പോൾ ഭർത്താവ് റൂമിൽ നിന്നും പോണോ????? നീ വേഗം ഡ്രസ്സ്‌ മാറാൻ നോക്കിയെ അമ്മു….. “”
ഒന്നുമറിയാത്ത ഭാവത്തിൽ ഞാൻ നിഷ്ക്കുവായി നിന്നെങ്കിലും എന്റെ മുഖത്തെ കുസൃതി ചിരി കണ്ട ഭദ്രയ്ക്ക് ഞാനങ്ങനെയൊന്നും റൂമിൽ നിന്ന് പോവില്ലന്ന് ഉറപ്പായി….കല്യാണം കഴിഞ്ഞു കുറച്ചു നാളായിട്ടും ഒരുമിച്ചൊരു മുറിയിൽ കഴിഞ്ഞിട്ടും ഭദ്ര ഇത് വരെയും എന്റെ മുമ്പിൽ വച്ച് ഡ്രസ്സ്‌ മാറിയിട്ടില്ല…കാര്യം ഈ ദിവസങ്ങൾക്കിടയിൽ എന്റെ അർദ്ധനഗ്നമേനി പ്രദർശനം പല വട്ടം അവൾക്കു മുമ്പിൽ നടന്നിട്ടുണ്ടെങ്കിലും എന്റെ പെണ്ണിന്റെ നഗ്നമായ മേനിയഴക് ഇന്നുവരെയും എന്റെ മുന്നിൽ അനാവൃതമായിട്ടില്ല…അതിന് വേണ്ടി ഇന്ന് വരെയും ഒരു ഭർത്താവിന്റെ അവകാശമെന്നൊണമോ അല്ലെങ്കിൽ അധികാരത്തിലോ ഞാനവളെ സമീപിച്ചിട്ടില്ല എന്നത് തന്നെയാണ് സത്യം….അവളുടെ പൂർണസമ്മതത്തോടെയല്ലാതെ ഞാനതിനു മുതിരില്ലന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്……ഇപ്പോൾ പിന്നെ എന്റെ പെണ്ണിനെയൊന്നു വട്ട് കളിപ്പിക്കുക എന്നുള്ള ഉദ്ദേശമേ എനിക്കുള്ളൂ…..ഞാൻ പോകാൻ ഒരുക്കമല്ലന്ന് മനസ്സിലായതോടെ ഭദ്രയാകെ ഞെളിപിരി കൊള്ളാൻ തുടങ്ങി….പാവം പെണ്ണിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് ചിരി പൊട്ടി…..

“വേഗം ഡ്രസ്സ്‌ മാറി വായോ, ഞാൻ പോവാ…
ഭദ്രയുടെ അവസ്ഥ മനസ്സിലായ ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞ് പുറത്തേക്ക് നടന്നു…എന്റെ പുറകെ വന്ന് ഡോർ ലോക്ക് ചെയ്യുമ്പോൾ ഭദ്രയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തെളിഞ്ഞിരുന്നു…റൂമിന്റെ പുറത്തിറങ്ങിയ ഞാൻ അവളെ നോക്കി ഒരു നിരാശ അഭിനയിച്ചെപ്പോൾ എന്നെ അശ്വസിപ്പിക്കാൻ എന്നോണം അവളെനിക്ക് ഒരു ഫ്ലയിങ് കിസ്സ് സമ്മാനിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു…. അത് കണ്ടതും ഞാൻ പെട്ടന്ന് അടയ്ക്കാൻ തുടങ്ങിയ വാതിൽ തള്ളിത്തുറന്ന് അകത്തേക്കു വരുന്നത് പോലെ കാണിച്ചതും ഭദ്ര പരിഭ്രമിച്ചു കൊണ്ട് വേഗം വാതിലടച്ചു കുറ്റിയിട്ടു……. അന്നേരത്തെ പെണ്ണിന്റെ വെപ്രാളവും ധൃതിയും കണ്ട് എനിക്ക് ചിരിയടക്കാനായില്ല…….ഞാൻ നേരെ ബാൽക്കണിയിലെ ചാരുകസേരയിൽ പോയി ഭദ്രയെയും കാത്തിരുന്നു….സാധാരണ ഞാൻ റൂമിലുള്ളപ്പോൾ ഭദ്ര ബാത് റൂമിൽ പോയി ഡ്രസ്സ്‌ മാറാറുണ്ട്…. ഇതിപ്പോൾ സെറ്റ് സാരിയായത് കൊണ്ട് ബാത്‌റൂമിൽ നിന്ന് ഉടുത്താൽ മുഷിഞ്ഞാലോ എന്ന് കരുതിയായിരിക്കും….. മുകളിലത്തെ നിലയിൽ ഞങ്ങളുടെ റൂം കൂടാതെ മറ്റൊരു റൂം കൂടി ഉണ്ട്…. വീട്ടിലേ ബാക്കിയെല്ലാവരുടെയും താമസം താഴ്ത്തെ നിലയിലെ റൂമുകളിൽ ആണ്…എന്നിരുന്നാലും ഞാൻ റൂമിലുള്ളപ്പോൾ ഭദ്ര ഡ്രസ്സ്‌ മാറാൻ വേണ്ടി

Leave a Reply

Your email address will not be published. Required fields are marked *