❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

വേറെയൊരു റൂമിലേക്ക് പോകുന്നത് വീട്ടിലുള്ളവർ ശ്രദ്ധിച്ചാൽ അവരെന്തു വിചാരിക്കും എന്ന ചിന്തയും അവളെ അലട്ടുന്നുണ്ടാകാം….കുറച്ചു സമയം കഴിഞ്ഞു കാണും, മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കെ കവിളിൽ അധരത്തിന്റെ നനവറിഞ്ഞതും ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി…..സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരിക്കുട്ടിയായി നിൽക്കുവാണ് പെണ്ണ്….ഞൊടിയിടയിൽ ആ കൈത്തണ്ടയിൽ പിടിച്ച് അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിടാൻ ഞാനൊരു വിഫലശ്രമം നടത്തി നോക്കി…ഒരു പക്ഷെ എന്റെയാ നീക്കം മുൻകൂട്ടി കണ്ടതിനാലാകാം അവൾ കുതറി പിന്നിലേക്ക് മാറി ഓടിക്കളഞ്ഞത്…..സാരിത്തലപ്പ് അരയിലൂടെ ചുറ്റിപ്പിടിച്ച്‌ ഞൊറിഞ്ഞുടുത്ത ഭാഗം തെല്ലുയർത്തി കൊണ്ട് ഓടുന്ന ഭദ്രയുടെ പിന്നാലെ ഞാൻ പാഞ്ഞെങ്കിലും അവൾ എനിക്ക് പിടി തരാതെ സ്റ്റയർകേസ് ഇറങ്ങി ഓടിക്കളഞ്ഞു….താഴെയെത്തി എന്നെ നോക്കികൊണ്ട്‌ ഘോഷ്ടി കാണിച്ചു കളിയാക്കുന്ന ഭദ്രയെ നോക്കി ഞാൻ മീശ പിരിച്ചു,,’നിന്നെ ഞാൻ എടുത്തൊളാം പെണ്ണേ’ എന്ന മട്ടിൽ…..
അധികം താമസിയാതെ തന്നെ ഞങ്ങളെല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു…അമ്പലത്തിൽ എത്തുമ്പോൾ ദീപാരാധനയുടെ സമയമായിരുന്നു….. നവരാത്രി മഹോത്സവമായതു നല്ല തിരക്കുണ്ട്,….ഞാനും അച്ഛനും ചേട്ടനും തൊഴുതിറങ്ങിയിട്ടും നമ്മുടെ പെൺപട അപ്പോഴും ചുറ്റമ്പലത്തിനുള്ളിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല…മൂന്ന് പേർക്കും ഇനിയും ഭഗവതിയെ തൊഴുത് മതിയായിട്ടില്ലന്ന് തോന്നുന്നു….എന്തായാലും ഈക്കാര്യത്തിൽ മൂന്നിനേയും വെല്ലാൻ പറ്റില്ല……ഭക്തിയുടെയും ദൈവവിശ്വാസത്തിന്റെയും കാര്യത്തിൽ….മൂന്നാളും കട്ടയ്ക്ക് കട്ടയാ……അമ്മയും ഏട്ടത്തിയും ഭദ്രയും,, ഒരു രക്ഷയുമില്ല…..ഈ തിരക്കിനിടയിലും മൂന്നാളും അത്യാവശ്യം കുറെ വഴിപാടുകൾ ശീട്ടാക്കിയിട്ടുണ്ട്…..അതിന്റെ പ്രസാദം വാങ്ങാൻ കൂടി കാത്തു നിന്നിട്ടാണ് അവർ ഇത്രയും നേരം വൈകുന്നത്…..അതും പറഞ്ഞ് അച്ഛൻ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്…..അച്ഛൻ കുറെ വിലക്കിയതാണ് ഇത്രയും വഴിപാട് ശീട്ടാക്കണ്ടന്ന്…..തിരക്കായതിനാൽ പ്രസാദം കിട്ടാൻ വൈകുമെന്ന് അറിയാകുന്നത് കൊണ്ടാണത്……പക്ഷെ നമ്മുടെ മഹിളാ രത്നങ്ങൾ ഉണ്ടോ അതെല്ലാം അനുസരിക്കുന്നു…..എന്റെ പെണ്ണ് ആണെങ്കിൽ പലചരക്കു കടയിൽ കയറി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് വായിക്കുന്ന പോലെയാണ് എന്റെ പേരിൽ വഴിപാടുകൾ ശീട്ടാക്കിയിട്ടുള്ളത്……..ഏതോ ഒരു പരിചയക്കാരനെ കണ്ടതും അച്ഛനാ ആളുടെ അടുത്തേക്ക് പോയി…ഏട്ടനാണെങ്കിൽ കാർ പാർക്കിംഗന്റെ അവിടേക്ക് മാറി നിന്ന് ഫോണിൽ തോണികൊണ്ട് നിൽപ്പാണ്…എനിക്ക് പിന്നെ കൂട്ടിന് ദേവൂട്ടിയുണ്ടായിരുന്നു….അമ്പലത്തിനാകത്തെ തിക്കും തിരക്കും ബഹളവുമൊക്കെ കണ്ട് പേടിച്ച കൊച്ച് ഞങ്ങൾ പുറത്തേക്ക് പോരുമ്പോൾ ഏട്ടത്തിയുടെ ഒക്കത്ത് നിന്നും എന്റെ കൂടെ പോന്നതാണ്……ആൽത്തറയിൽ തിരക്കൊഴിഞ്ഞ ഒരിടത്ത് ഇരുന്ന ഞാൻ ദേവൂട്ടിയെ മടിയിലിരുത്തി….. മോൾക്ക് എന്തോ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു…സാധാരണ ഞാൻ കൊഞ്ചിക്കുമ്പോൾ കളിയും ചിരിയുമൊക്കെയായി നല്ല ബഹളമായിരിക്കും കുറുമ്പിപെണ്ണ്…. ഇതിപ്പോൾ ഇന്നെന്താ ഉറങ്ങാനുള്ള മൈൻഡ് ആണെന്ന് തോന്നുന്നു…..ആൾക്ക് ഒരു ഉഷാറുമില്ല….ഇടയ്ക്ക് ഏട്ടത്തിയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ചെങ്കിലും ഞാനവളെ ആശ്വസിപ്പിച്ച് തോളത്തു കിടത്തി….കുറച്ചു കഴിഞ്ഞു അച്ഛൻ വന്നപ്പോൾ ദേവൂട്ടി അച്ഛന്റെ മടിയിലേക്ക് കേറിയിരുന്നു….. ഏകദേശം പിന്നെയും അരമുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ഞങ്ങളുടെ ഭഗവതിമാർ അങ്ങോട്ടേക്ക് എഴുന്നള്ളിയത്……വന്നപാടെ തന്നെ വിവിധ വഴിപാടുകളുടെ പ്രസാദം തൊടുവിച്ചു എന്റെ നെറ്റി മുഴുവൻ ഭദ്ര ഫിൽ ചെയ്തു…..പിന്നെയും എന്തോ തൊടുവിക്കാൻ അവൾ വിരലിൽ എടുത്ത് കൊണ്ട് എന്റെ നെറ്റിയിലേക്ക് അടുപ്പിച്ചപ്പോൾ ‘ഇനി അവിടെ സ്ഥലമില്ല മോളെ,, ബാക്കി ഇനി അവിടം ഫ്രീ ആകുമ്പോൾ തൊടീച്ചാൽ മതി’യെന്ന് പറഞ്ഞ് അച്ഛൻ അവളെ

Leave a Reply

Your email address will not be published. Required fields are marked *