“”ഞാൻ ഡ്രസ്സ് മാറുന്നത് കൊണ്ടാണോ ഇപ്പൊ പുറത്ത് പോണേ……””
കണ്ണിറുക്കി കൊണ്ടുള്ള അവളുടെ ആ ചോദ്യത്തിന് ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു എന്റെ മറുപടി……
“”അല്ല ഏട്ടാ,, ഭാര്യ ഡ്രസ്സ് മാറുമ്പോൾ ഭർത്താവ് മുറിയിൽ നിന്നും പോണോ…….?????””
ഇടതു കൈ ഇടുപ്പിൽ കുത്തി കൊണ്ട് മറുകൈ ചുണ്ടിലും അമർത്തി എന്തോ ആലോചിക്കുന്ന ഭാവത്തിലുള്ള ആ നിൽപ്പിൽ പെണ്ണിന്റെ കവിളിണയിലും ചുണ്ടിലും ഒരു കള്ളചിരി തെളിയുന്നത് ഞാൻ കണ്ടു…..
“”വേണ്ടല്ലേ……””
“”വേണ്ടെങ്കിലേ എന്റെ ചെക്കൻ വേഗം അകത്തോട്ട് കേറിക്കെ…എനിക്ക് ഈ വാതിലൊന്ന് അടയ്ക്കണം….
ഒരു ഇളിഞ്ഞ ചിരിയോടെ നിന്നിരുന്ന എന്നെ നോക്കി അത്രയും പറഞ്ഞ് ഇരു കൈയ്യും ഡോറിൽ ചാരിപ്പിടിച്ച് കൊണ്ട് എന്റെ പെണ്ണ് കണ്ണിറുക്കി കാണിച്ചു……ഞാൻ മുറിക്കകത്തേക്ക് കയറിയതും ഭദ്ര വാതിലടിച്ചു കുറ്റിയിട്ടു……നേരെ ബെഡിൽ കയറി കാലു രണ്ടും കീഴ്പ്പൊട്ടാക്കി കൈകൾ പുറകിലേക്ക് ഊന്നി കൊണ്ടിരിക്കുന്ന എന്റെ മുഖത്തെ ഗൂഢസ്മിതത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ ഭദ്ര എന്നെനോക്കിയൊന്ന് പുരികമുയർത്തിയതും ഞാൻ ഒന്നുമില്ലന്ന് ചുമൽ കൂച്ചി കാണിച്ചു….. എനിക്ക് പുറം തിരിഞ്ഞു നിന്ന് സാരിയിൽ കുത്തിയിരുന്ന പിന്നുകൾ അഴിച്ച് മാറ്റിയ ഭദ്ര കണ്ണാടിയിൽ നോക്കി അവളുടെ ഇടതൂർന്ന മുടിയിഴകൾ കൈകൊണ്ടു മാടിയൊതുക്കി മുഴുവനായും വലതു തോളിലൂടെ മുൻവശത്തേക്കിട്ടു….. എന്റെ പെണ്ണിന്റെ പ്രവൃത്തികളെ സാകൂതം വീക്ഷിച്ചു കൊണ്ട് ഒരു തലയിണയെടുത്തു കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഞാൻ ബെഡിൽ കാലു രണ്ടും നീട്ടി വച്ച് ഇരുന്നു….. തോളിലെ പിൻ ഊരി മാറ്റി ഞൊറിഞ്ഞുടുത്ത സാരിത്തലപ്പിലെ
മടക്കുകൾ നേരെയാക്കിയിട്ട ഭദ്ര തലയുയർത്തി അവളെ തന്നെ നോക്കി കൊണ്ടിരിക്കുന്ന എന്നെയൊന്ന് കാണിക്കാൻ എന്നൊണമോ എന്തോ കണ്ണാടിക്ക് മുമ്പിൽ നിന്ന് ചുമ്മാ ഒന്ന് ദേഹം ചുറ്റി തിരിച്ചു കൊണ്ട് ആകെമൊത്തം സ്വയമൊന്ന് വീക്ഷിച്ചു……’ഹോ,, ഈ കുരിപ്പെന്റെ ക്ഷമ പരീക്ഷിക്കുവാണല്ലോ ദേവീ…. അടിയന് കണ്ട്രോൾ തരണേ….പയ്യെ തിന്നാൽ പനയും തിന്നാമെന്നല്ലേ ശാസ്ത്രം….. ക്ഷമിക്കങ്ങോട്ട്…..’’’മനസ്സ് എന്നെ ഉപദേശിച്ചു…….
സാരിത്തലപ്പ് അലസമായി തോളിലിട്ട് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് അവൾ ബെഡിലേക്ക് കയറി എന്റെ കാലുകൾക്കിടയിലൂടെ പുറം തിരിഞ്ഞു വന്ന് മെല്ലെ എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു……
“”എന്താ ഗംഗയുടെ വിശേഷം….. “”
“”എ….ഏ…. ഏത് ഗംഗ…..?? “”
ഒന്നുമറിയാത്ത പോലുള്ള എന്റെ മറുപടി കേട്ടപ്പോഴേ പെണ്ണ് തല തിരിച്ചു എന്നെ കടുപ്പിച്ചു നോക്കി…വെറുതെ വെപ്രാളപ്പെട്ട് സീൻ ദുരന്തമാക്കാതെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യണമെന്ന് എനിക്ക് തോന്നി…..
“’’ഓ ഗംഗ…. ഇന്ന് അമ്പലത്തിൽ വച്ചു കണ്ട ആ കുട്ടി…. അവൾക്കിപ്പോ എന്താ…. നല്ല വിശേഷം തന്നെ….. “”
“”ഹ്മ്മ്…ഏട്ടത്തി പറഞ്ഞു എന്നോട് എല്ലാം…. ഏട്ടനാ ആ കല്യാണം മുടങ്ങിയതിൽ വിഷമുണ്ടായിരുന്നോ…. “’
“”ഏയ്യ് ഇല്ല അമ്മു..….. വീട്ടുകാർ എല്ലാരും നിർബന്ധിച്ചത് കൊണ്ടാണ് അന്ന് ഞാൻ ആ കല്യാണത്തിന് സമ്മതം മൂളിയത്…അത് ഗംഗയ്ക്കും അറിയാം….അതോണ്ട് അവൾക്കും സങ്കടമൊന്നും ഉണ്ടാകാൻ വഴിയില്ല….ആ വിവാഹം നടക്കരുതെന്നായിരിക്കും ദൈവനിശ്ചയം…ഗംഗയുടെ