ജാതകദോഷവും അമ്മയുടെ എതിർപ്പും എല്ലാം ഒരു നിമിത്തമായി എന്ന് മാത്രം….. “”
“”പാവം…. ജാതകദോഷം കാരണം ഗംഗയ്ക്ക് വരുന്ന ആലോചനകളെല്ലാം മുടങ്ങി പോവാത്രെ….. ഇതിലൊന്നും വിശ്വാസമില്ലാത്ത ഒരു ഒരാള് വന്നാൽ മതിയായിരുന്നു……””
“”ഹ്മ്മ്…അല്ലെങ്കിലും ജാതകത്തിലൊക്കെ എന്തിരിക്കുന്നു…. മനപ്പൊരുത്തത്തിലല്ലേ കാര്യം….നമുക്കുള്ള പോലെ അല്ലേടാ വാവേ……”””
ഭദ്രയുടെ കവിളിണയിലൊന്ന് നുള്ളിക്കൊണ്ട് ഞാനതു പറഞ്ഞപ്പോൾ പെണ്ണ് ആദ്യമൊന്ന് ചിണുങ്ങിയെങ്കിലും പെട്ടന്ന് അവൾ കപട ഗൗരവം നടിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാരികിടന്നു….ഇരുകൈകൾ കൊണ്ടും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ആ തോളിൽ മുഖമമർത്തി ഞാൻ ഇരുന്നപ്പോൾ ഇടതുകൈത്തലം കൊണ്ട് ഭദ്രേയെന്റെ കവിളിൽ തലോടികൊണ്ടിരുന്നു…….
“”അല്ലേലും എന്റെ ഈ തങ്കക്കുടത്തിനെ എനിക്ക് തന്നെ തരാൻ വേണ്ടിയാകും ദൈവം എനിക്ക് വന്ന ആലോചനകളെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മാറ്റിക്കളഞ്ഞത്……””
“”എന്റെ വിധി…. അല്ലാതെന്തു പറയാൻ…. ഇത് പോലെയോരു കാട്ടുകോഴിയെ എന്റെ തലയിൽ കെട്ടിവയ്ക്കാൻ മാത്രം ഞാൻ എന്ത് പാപം ചെയ്തോ എന്തോ…. “”
പെണ്ണിന്റെ മുഖത്ത് കുസൃതിചിരി തെളിഞ്ഞു….
“”കാട്ടുകോഴിയോ…ഞാനോ…ആരാടി കാട്ടുകോഴി….. “”
പെണ്ണിന്റെ ഇടുപ്പിൽ മുറുകെ പിടിച്ച് കൊണ്ട് സാരിക്കിടയിലൂടെ കൈ കടത്തി ഞാൻ അവളെ ഇക്കിളിയിട്ടതും പെണ്ണ് കുണുങ്ങിചിരിച്ചു കൊണ്ട് ദേഹം വെട്ടിത്തിരിച്ചു കിടന്നു…..
“”ഹും ഞാൻ കണ്ടായിരുന്നു അമ്പലത്തിൽ വച്ച്…എന്തായിരുന്നു ഗംഗയുമായി ഒരു പഞ്ചാരയടി……””
“”അത് പിന്നെ ഞാൻ ചുമ്മാ കുറെ നാള് കൂടി കണ്ടപ്പോൾ വിശേഷം തിരക്കിയതല്ലേ മോളെ….അതിനാണോ നീ ഇങ്ങനെയൊക്കെ പറയുന്നേ……’”’
“”ആർക്കറിയാം ആ നേരത്ത് ഞാൻ ഫോൺ വിളിച്ചപ്പോൾ എടുത്തു കൂടി ഇല്ല ദുഷ്ടൻ….. “”
എന്റെ താടിക്കിട്ട് ഒന്ന് തട്ടിക്കൊണ്ടു പെണ്ണ് പരിഭവം നടിച്ചു…..
“”എന്റെ പൊന്നു ആ നേരത്ത് ഫോൺ സൈലന്റിൽ ആയിരുന്നു…അതോണ്ടാ നീ വിളിച്ചത് ഞാൻ അറിയാഞ്ഞേ….. നിനക്കെന്നെ വിശ്വാസില്ലേ പെണ്ണേ…. “”
അതും പറഞ്ഞ് ഭദ്രയെ എന്റെ നേരെ തിരിച്ചിരുത്തി….. ഒന്നും മിണ്ടാതെ എന്റെ കണ്ണിൽ തന്നെ നോക്കിയിരിക്കുന്ന ആ പൂർണേന്ദു വദനം ഇരുകൈകുമ്പിളിലും കോരിയെടുത്തു കൊണ്ട് ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…..
“”നീയല്ലേ മോളെ എന്റെ പെണ്ണ്…. നിന്നോളം ആരെയും ഞാൻ മോഹിച്ചിട്ടില്ല,, മറ്റാരെയും ഞാൻ സ്നേഹിച്ചിട്ടുമില്ല…. “”
നീണ്ടുരുണ്ട ആ മൂക്കിൻ തുമ്പിൽ എന്റെ മൂക്ക് കൊണ്ട് മെല്ലെ ഉരസിക്കൊണ്ട് അത് പറയുമ്പോൾ പെണ്ണിന്റെ പരിഭവം നിറഞ്ഞ കവിളിണകളിലും ഇളംചുവപ്പാർന്ന ആധാരങ്ങളിലും നാണത്താൽ കുതിർന്ന പുഞ്ചിരി വിടർന്നിരുന്നു…..
“”അത്രയ്ക്ക് ഇഷ്ട്ടാണോ അനന്തേട്ടനെന്നേ…. “”
എന്റെ നെഞ്ചിൽ കൈയ്യമർത്തികൊണ്ട് കാതരയായ് മൊഴിഞ്ഞ വാക്കുകളിൽ നേർത്ത ഒരു ഇടർച്ച എനിക്ക് അനുഭവപ്പെട്ടു…..
“”ഇനിയും അങ്ങനെയൊരു ചോദ്യത്തിന് നമുക്കിടയിൽ സ്ഥാനമുണ്ടോ വാവേ…. ഇപ്പൊഴും നീ എന്റെ മനസ്സറിഞ്ഞില്ലേ….. ഇഷ്ട്ടമാണ് ഒരുപാട് നിന്നെ…… ഇപ്പൊഴും…ഇനിയെന്നും…. “”
ആ താടിത്തുമ്പിൽ വിരൽ വച്ച് കൊണ്ട് അത് പറയുമ്പോൾ ആയിരം നക്ഷത്രങ്ങളുടെ ശോഭയെ തോൽപ്പിക്കുന്ന സൂര്യഭഗവാന്റെ