❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

അവന്റെ ആൾക്കാരുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ കുതറിയെങ്കിലും അവർ എന്നെ വിടാതെ പിടിച്ചു……“”വിട്….. വിടെന്നെ…….. അനന്തേട്ടാ……””
റോഷന്റെ ബലിഷ്ട്ടമായ കൈപ്പത്തി തന്റെ കൈത്തണ്ടയിൽ അമർന്ന് മുറുകവേ ഭദ്ര കുതറി മാറിക്കൊണ്ട് എന്റെ അരികിലേക്ക് ഓടി വരുവാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു……പിന്നിലേക്കൊന്ന് ആഞ്ഞു ചുവട് വച്ച ഞാൻ ശക്തമായി ദേഹമൊന്നു ചലിപ്പിച്ചതും ഒരാളുടെ പിടുത്തം അയഞ്ഞു…. തൊട്ടടുത്ത നിമിഷം ഞാനയാളുടെ മുഖത്തേക്ക് കൈമുട്ട് മടക്കി പഞ്ച് ചെയ്തു….. അയാളുടെ മൂക്കിനിട്ടായിരുന്നു അത് കിട്ടിയത്…നില തെറ്റി പിന്നിലേക്ക് മലച്ച അയാളെ ഞാൻ അനായാസം ചവിട്ടി വീഴ്ത്തി…. ശേഷം ഒന്ന് വെട്ടിത്തിരിഞ്ഞു അടുത്തയാളുടെ നെഞ്ചിനും അടിവയറിനുമിട്ട് ഞാൻ മാറി മാറി മുഷ്ട്ടി ചുരുട്ടി ഇടിച്ചു….ഒടുക്കം താടിയെല്ലിനേറ്റ പ്രഹരത്തോടെ അയാൾ പുറകിലേക്ക് മലച്ചു വീണു…അപ്പോഴേക്കും എഴുന്നേറ്റു വന്ന ബാക്കി രണ്ട് പേരെയും ഞാൻ നിലംപരിശാക്കിയിരുന്നു….. എല്ലാവരും വീണതോടെ ഭദ്രയെ വിട്ട് എന്റെ നേരെ പാഞ്ഞു വന്ന റോഷന്റെ ആദ്യത്തെ പഞ്ചിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും തൊട്ടടുത്ത നിമിഷം മുഷ്ടി ചുരുട്ടി വായുവിൽ ഉയർന്ന് വന്ന അവന്റെ ഇടതു കയ്യിന്റെ വേഗത ജഡ്ജ് ചെയ്യുന്നതിൽ എനിക്ക് പാളിച്ച പറ്റി…. നെഞ്ചിനു താഴെയായി ഏറ്റ ആ പ്രഹരം നന്നായി വേദനിപ്പിച്ചുവെങ്കിലും വെട്ടിയൊഴിഞ്ഞു മാറി വന്ന് അടുത്ത നിമിഷം തന്നെ എന്റെ വലതു കാൽ റോഷന്റെ അടിവയറിൽ ആഞ്ഞു പതിച്ചു…..ഇരുകയ്യും വയറിൽ അമർത്തികൊണ്ട് പിന്നിലേക്ക് വേച്ചു പോയ റോഷന്റെ നെഞ്ചിനു മുകളിലായി ഞാൻ വീണ്ടും ചവിട്ടിയതും അവൻ പുറകിലേക്ക് മലർന്ന് ജീപ്പിന്റെ ബോണറ്റിൽ പുറമിടിച്ചു വീണു…പതിയെ ഊർന്ന് നിലത്തു ജീപ്പിനോട് ചാരി അവശനായി ഇരുന്നിരുന്ന റോഷന്റെ നെഞ്ചു നോക്കി ഞാൻ വീണ്ടും ആഞ്ഞു ചവിട്ടി…..അവന്റെ മർമ്മഭാഗത്ത് എന്റെ കാലുകൾ ആഞ്ഞു പതിച്ചു…..വേദന കൊണ്ട് പുളഞ്ഞ അവന്റെ നിലവിളി അവിടെ മൊത്തം മുഴങ്ങി കേട്ടു……കലിയടങ്ങാതെ പിന്നെയും അവനെ പ്രഹരിക്കാൻ തുനിഞ്ഞ എന്നെ ഭദ്ര ഓടി വന്ന് ബലമായി പിടിച്ചു മാറ്റി……..
“”മതി ഏട്ടാ…..ഇനി വേണ്ടാ…..അയാളെ ഇനി തല്ലണ്ട….…..””
ഭദ്രയുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് കുതറിമാറിയ എന്നെ മുറുകെപ്പിടിച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു…..
“”വേണ്ട ഏട്ടാ…ഞാനല്ലേ പറയണേ…ഇനി തല്ലണ്ട…അയാളെ വിട്ടേക്ക്…. “”
കലിയടങ്ങാതെ അടിമുടി ദേഹം വെട്ടിവിറച്ചു നിന്നിരുന്ന എന്നെ നെഞ്ചിലും വയറിലുമായി ചുറ്റിപ്പിടിച്ചു കൊണ്ട് ഭദ്ര ദയനീയമായി അപേക്ഷിച്ചു..,..പേടിച്ചരണ്ട എന്റെ പെണ്ണിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിലോടെയുള്ള അപേക്ഷ എന്നെ പതിയെ ശാന്തനാക്കി……. എന്റെ നെഞ്ചിൽ മുഖമമർത്തി നിന്ന ഭദ്രയെ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ റോഷനെ നോക്കി…..പൊടുന്നനെയാണ്‌ പോലീസ് ജീപ്പിന്റെ സൈറൺ ശബ്ദം അവിടെ മുഴങ്ങി കേട്ടത്….ഞങ്ങളുടെ നേരെ പാഞ്ഞു വരുന്ന പോലീസ് ജീപ്പുകൾ ഞാൻ കണ്ടു…
“”കാറിലിരുന്നപ്പോൾ ഞാൻ ഏട്ടന്റെ ഫോണിൽ നിന്നും രാജശേഖർ സാറിന്റെ ഫോണിലേക്ക് വിളിച്ചു…. “”
എന്റെ നെഞ്ചിൽ നിന്നും മുഖമടർത്തിയ ഭദ്ര കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ……ഭയന്ന് വിറച്ചു നിൽക്കുന്ന എന്റെ പെണ്ണിന്റെ നെറുകയിൽ തലോടി കൊണ്ട് അവളെ ഞാൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *