❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

“”എല്ലാം…എല്ലാം ഇവിടെ വച്ച് അവസാനിപ്പിച്ചോളണം….. ഭദ്ര എന്റെ പെണ്ണാ…ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്…ഇവളുടെ നിഴൽ വെട്ടത്ത് പോലും നിന്നെ ഇനി കണ്ട് പോകരുത്…. ഇനിയും നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ, പിന്നെ നമ്മളിലൊരാളെ ജീവനോടെ ഉണ്ടാകൂ…. അതെന്തായാലും നീയായിരിക്കില്ല………”””
വേദന സഹിക്കാനാകാതെ അവശനായി കിടക്കുന്ന റോഷന്റെ കോളറിൽ കുത്തിപ്പിടിച്ചു അത്രയും പറഞ്ഞു കൊണ്ട് ഞാൻ അവന്റെ അരികിൽ നിന്നും പിന്മാറി…….അപ്പോഴേക്കും രണ്ട് പോലീസ് ജീപ്പ്കൾ അവിടേക്കു ഇരച്ചെത്തിയിരുന്നു…..
*****************
സിറ്റി ഹോസ്പിറ്റൽ….അടുത്ത ദിവസം രാവിലെ 10 മണി….>>>
അരമണിക്കൂർ ആകുന്നു ഹോസ്പിറ്റൽ വരാന്തയിലെ ഈ ഇരുപ്പ് തുടങ്ങിയിട്ട്……..കൂടെ ശരത്തും വിനുവും ഉണ്ട്….. ഇന്നലെ രാത്രി സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത റോഷനെയും കൂട്ടരെയും ഹോസ്പിറ്റലിലേക്കാണ് പോലീസ് കൂട്ടിക്കൊണ്ട് വന്നത്……കൂടെയുള്ളവന്മാരുടെ പരിക്ക് സാരമില്ലാത്തതിനാൽ അവരെ രാത്രി തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി…. റോഷന്റെ കണ്ടീഷൻ കുറച്ചു മോശമായിരുന്നത് അവൻ ഇപ്പൊഴും ഇവിടെ ഹോസ്പിറ്റലിൽ തന്നെയുണ്ട്……കസ്റ്റഡിയിൽ എടുക്കുമ്പോൾ പരസഹായമില്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൻ……അവന്റെ സാമാനം അതിനും മാത്രം ഞാൻ ചവിട്ടിക്കലക്കിയിരുന്നു……മറ്റ് പരിക്കുകളൊന്നും സാരമുള്ളതല്ല…..പേടിക്കാനൊന്നുമില്ലന്നും മർമ്മഭാഗത്തെ പരിക്ക് കുറച്ചു ദിവസമെടുത്ത് സാവാധാനം ഭേദമായികൊള്ളുമെന്നാണ് പരിശോധിച്ച ഡോക്ടർ പറഞ്ഞത്…..ഇന്നലെ വന്ന പോലീസ് ഫോഴ്‌സിൽ സുദേവന്റെ കേസന്വേഷണസംഘത്തിലുള്ള ഇൻസ്‌പെക്ടറും ഉണ്ടായിരുന്നു…. റോഷനും ഞാനുമായുള്ള പഴയ പ്രശ്നങ്ങളെല്ലാം അറിയാകുന്ന രാജശേഖർ സാറിനോട് അവൻ ഭദ്രയോട് മുൻപ് ഒരിക്കൽ മോശമായി പെരുമാറിയിട്ടുള്ളതും ഒപ്പം അവനും രേഷ്മയും തമ്മിലുള്ള affair ഞാൻ അറിഞ്ഞതിൽ രണ്ട് പേർക്കും എന്നോടുള്ള നീരസത്തേക്കുറിച്ചും ഞാൻ സൂചിപ്പിച്ചു…..രാത്രി തന്നെ സാർ ഹോസ്പിറ്റലിൽ വന്നിരുന്നു…..എന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ സുദേവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്നെക്കുറിച്ച് ഭദ്രയുടെ മനസ്സിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയത് രേഷ്മയാണെന്നും ഞാൻ സാറിനോട്‌ പറഞ്ഞു….മാത്രമല്ല സാഹചര്യങ്ങൾ വച്ച് നോക്കിയാൽ സുദേവന്റെ കൊലപാതകത്തിൽ റോഷനും രേഷ്മയ്ക്കും ഉണ്ടാകാൻ സാധ്യതയുള്ള ഇൻവോൾവ്മെന്റ്നെക്കുറിച്ചും ഞാൻ സാറിന്റെ അടുത്ത് സംശയം പ്രകടിപ്പിച്ചു……എന്റെ സംശയം ന്യായമായതിനാൽ അതിനെപ്പറ്റി അന്വേഷിക്കാമെന്ന് സാർ അറിയിച്ചു…….. ഭദ്രയെ ഞാൻ രാത്രി തന്നെ വീട്ടിൽ കൊണ്ടാക്കി….റോഷനുമായി പ്രശ്നങ്ങൾ ഉണ്ടായതും മറ്റും വീട്ടിൽ പറഞ്ഞു…..ഞാനുമായി റോഷനുണ്ടായിരുന്ന മുമ്പത്തെ പ്രശ്നങ്ങളെല്ലാം അപ്പോഴാണ് ഭദ്ര അറിയുന്നത്……അത് അവളിൽ കൂടുതൽ ഭയമുണ്ടാക്കി……സുദേവന്റെ കേസിൽ ഉണ്ടായ വഴിത്തിരിവുകളും അവന്റെ യഥാർത്ഥ പശ്ചാത്തലത്തെപ്പറ്റിയുമെല്ലാം ഞാൻ വീട്ടുകാരോട് പറഞ്ഞു….ഭദ്രയുടെ വീട്ടിലും അച്ഛൻ ഫോൺ വിളിച്ചു കാര്യങ്ങൾ പറഞ്ഞു….എന്നാൽ സാർ സംശയമെന്നോണം പറഞ്ഞ ഭദ്രയുടെ കാര്യത്തിലുള്ള ഭീഷണി ഞാൻ വീട്ടുകാരെ അറിയിച്ചില്ല….സാഹചര്യവശാൽ ശേഖർ സാറിന് തോന്നിയ ഒരു സ്വാഭാവിക സംശയം മാത്രം എന്ന നിലയ്ക്ക്, അക്കാര്യം വീട്ടുകാർ അറിഞ്ഞാൽ അവർ കൂടുതൽ പരിഭ്രാന്തരാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് അത് പറയാതിരുന്നത്…..സാറിന്റെ നിർദ്ദേശവും അത്

Leave a Reply

Your email address will not be published. Required fields are marked *