❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

ശരിയാക്കി കൊടുത്തു….സുമംഗലാമ്മയോടൊപ്പം എല്ലാവിധ പിന്തുണയമായി മീനാക്ഷിയും ദിനേഷേട്ടനും സുരേന്ദ്രനങ്കിളും ഉണ്ടായിരുന്നു……ഭാനുമതി ആന്റി അറിഞ്ഞാൽ പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാകുന്നത് കൊണ്ട് ഭദ്രയുടെ പഠനക്കാര്യം കുറെക്കാലം ആന്റി അറിയാതെ അവർ മുന്നോട്ട് കൊണ്ട് പോയി….കുറച്ചു കാലത്തിനു ശേഷം അവർ എല്ലാം അറിഞ്ഞെങ്കിലും വൈകിയ വേളയിലെ അവരുടെ ആ എതിർപ്പ് കൊണ്ട് ഗുണമൊന്നും ഉണ്ടായില്ല……വീട് കോളേജിനടുത്തു തന്നെയായിരുന്നതിനാൽ എന്നും പോയി വരാൻ സാധിക്കുന്നത് കൊണ്ട് പഠനത്തോടൊപ്പം ഭദ്രയ്ക്ക് സുമംഗലാമ്മയെ പരിചരിക്കാനും അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനും സാധിച്ചിരുന്നു……..കോളേജിലെ ഭദ്രയുടെ ക്ലാസ്സ്‌മേറ്റും സുഹൃത്തുമായിരുന്നു ആതിര……വൈഗ ഭദ്രയുടെ സീനിയറും……ഉറ്റവരുടെ വിയോഗത്തിന്‌ ശേഷം ഭദ്ര സന്തോഷമെന്തന്ന്‌ അനുഭവിച്ചറിഞ്ഞത് മീനാക്ഷിയുടെ അമ്മയോടൊപ്പം ചിലവഴിച്ച ആ മൂന്ന് വർഷങ്ങളിലായിരുന്നു…..വല്യമ്മയുടെ കുത്തുവാക്കുകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം നേടിയ നാളുകൾ…..മനസ്സമാധാനത്തോടെ അവൾ ഉറങ്ങിയ നാളുകൾ…..ഒടുവിൽ ഡിഗ്രി പഠനത്തിനു ശേഷം ആ സന്തോഷത്തിനും സമാധാനത്തിനും വിരാമമിട്ട് കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അവളെ ഏറെയും വേദനിപ്പിച്ചത് സുമംഗലാമ്മയുമായി വേർപിരിയുന്നതായിരുന്നു…..അത്രമാത്രം അവരുമായി ഭദ്രയ്ക്ക് ആത്മബന്ധം ഉണ്ടായിരുന്നു…..ഭദ്ര വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തനിച്ചായ സുമംഗലാമ്മയെ മീനാക്ഷിയുടെ സഹോദരൻ വിദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി……വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന ആ അമ്മ പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം മരണപ്പെട്ടു……മൃതശരീരം നാട്ടിലേക്ക് കൊണ്ട് വരാതെ അവിടം തന്നെ അടക്കം ചെയ്തതിനാൽ ആ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ പോയ സങ്കടം ഇന്നും ഒരു നീറ്റൽ ആയി ഭദ്രയുടെ ഉള്ളിൽ ഉണ്ട്….. പിൽക്കാലത്തു വൈഗയുടെ വിയോഗവും അവൾക്ക് സമ്മാനിച്ചതും അതെ വേദനയാണ്………
ഡിഗ്രി പാസ്സ് ആയതിനു ശേഷം നാട്ടിലെ ഒരു പ്രൈവറ് ട്യൂഷൻ സെന്ററിൽ ഭദ്ര ടീച്ചറായി ജോലി ചെയ്തിരുന്നു…..അല്പം കൂടി മുതിർന്ന ആ ഇരുപത്തിമൂന്ന്കാരിക്ക്‌ തന്നെ ദ്രോഹിക്കാൻ മാത്രം ഉന്നം വച്ച് നടക്കുന്ന വല്ല്യമ്മയുടെ മുമ്പിൽ തലതാഴ്ത്താതെ നിവർന്നു നിൽക്കാൻ ചെറുതെങ്കിലും സ്വന്തമായി ഒരു ജോലിയും വരുമാനവും അത്യാവശ്യമായിരുന്നു……പിന്നീട് വിവാഹശേഷം സുദേവന്റെയൊപ്പം ബാംഗ്ലൂരിലേക്ക് മാറി താമസിക്കേണ്ടി വരുമെന്ന് കരുതിയാണ് ഭദ്ര ആ ജോലി ഉപേക്ഷിച്ചത്…..ഇന്ന് എന്നിൽ നിന്നും ഒളിച്ചോടാൻ ഒരു കാരണമെന്നൊണമായിരുന്നു അവൾ ആതിരയോടെ സഹായത്തോടെ പെട്ടന്ന് തന്നെ മറ്റൊരു ജോലിക്ക് ശ്രമിച്ചതും…….വല്ല്യമ്മയുടെ പീഡനങ്ങളിൽ നിന്നും അയാളുടെ സഹോദരൻ നടേശന്റെ കഴുകൻ കണ്ണുകളിൽ നിന്നും രക്ഷ നേടിയതിന്റെ ആശ്വാസം അവൾക്ക് നല്ലോണമുണ്ട്…….ഈ നടേശൻ മുഖേന വന്ന ആലോചനയായത് കൊണ്ട് സുദേവനെ വിവാഹം കഴിക്കാൻ ആദ്യം മുതലേ മടിച്ചിരുന്നു…….എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിനുമപ്പുറം സുദേവന്റെ മാന്യമായ പെരുമാറ്റത്തിലും ഇടപെടലു‌കളിലും അവൾ എപ്പോഴോ വിശ്വസിച്ചു പോയിരുന്നു……അത് തന്നെയാണല്ലോ സുദേവനെപ്പോലെയുള്ളവരുടെ മിടുക്ക്…. തന്റെ ആ വിശ്വാസം വലിയ തെറ്റായിരുന്നുവെന്നുള്ള തിരിച്ചറിവും രേഷ്മയ്ക്ക് എന്നോടുള്ള നീരസം തിരിച്ചറിയാതെ അവൾ പറയുന്നത് കേട്ട് എന്നെ തെറ്റിദ്ധരിച്ചതും ഭദ്രയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്……അതിന്റെ പേരിലുള്ള പതം പറിച്ചിലും ഏറ്റു പറച്ചിലുകളും പല രാത്രിയിലും എന്റെ നെഞ്ചിൽ കിടന്ന് തീർത്തു കൊണ്ട് മനസ്സിലെ ഭാരം അവൾ ഇറക്കി വച്ചിരുന്നു…..കുറ്റബോധത്തിന്റെ വേട്ടയാടൽ ഒരുപാട് തളർത്തിയ പെണ്ണിനെ ആ രാവുകളിൽ എന്റെ കരവലയത്തിനുള്ളിൽ നെഞ്ചോട് ചേർത്ത് കിടത്തി കൊണ്ട് നെറുകയിൽ മുത്തിയും പുറംവടിവിൽ തഴുകിയും ഞാൻ സ്വാന്തനിപ്പിച്ചു ഉറക്കി……
അങ്ങനെ ദിവസങ്ങൾ കടന്നു പോകവേ ഒരു ദിവസം അമ്പലത്തിൽ വച്ച് രേഷ്മയെ കാണാനിടയായ കാര്യം ഭദ്ര എന്നോട് പറഞ്ഞു….. വീട്ടിൽ വന്നു കാണുമ്പോൾ ഞാൻ അവിടെയുണ്ടെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന്

Leave a Reply

Your email address will not be published. Required fields are marked *