❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

എന്റെ അമ്മുസിനെ പിക്ക് ചെയ്ത് ഇങ്ങോട്ട് പോരും…. എന്താ പോരെ….. “”

“”അത് മതി ഏട്ടാ…. “”
പുഞ്ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിലോന്ന് മുത്തിയിട്ട് ഭദ്ര എന്നെ മുറുകെ പുണർന്നു…..നാളെയാണ് രേഷ്മ ഓസ്ട്രേലിയയിലേക്ക് പോകുന്നത്….നാളെ അവളെ യാത്രയാക്കാൻ അവിടെ സുരേന്ദ്രനങ്കിളിന്റെ വീട്ടിൽ ഞാനും ഭദ്രയും ഉണ്ടാകാണമെന്ന് അവൾ ഇന്ന് കൂടി വിളിച്ചു റിക്വസ്റ്റ് ചെയ്തിരുന്നു ഭദ്രയോട്….എനിക്ക് എതിർപ്പില്ലെങ്കിൽ പോകണമെന്നുണ്ട് ഭദ്രയ്ക്ക്…..രേഷ്മ ഇങ്ങനെയൊക്ക വിളിച്ചിട്ടും ഞങ്ങൾ പോയില്ലെങ്കിൽ അത് മറ്റുള്ളവരിൽ സംശയമുണ്ടാക്കും…. അങ്ങനെ പോകുന്നത് തന്നെയാണ് ഉചിതമെന്ന് തോന്നിയത് കൊണ്ട് ഞങ്ങൾ അങ്ങനെ തന്നെ തീരുമാനിച്ചു…. ഓഫീസിലെ തിരക്ക് കാരണം ലീവ് എടുക്കാൻ പറ്റാത്തതിനാൽ നാളെ നേരത്തെ ചെന്ന് രേഷ്മയെ കണ്ടിട്ട് വേണം ഓഫീസിൽ പോകാൻ….. കഴിഞ്ഞ ദിവസം രേഷ്മ വീട്ടിൽ വന്ന് എല്ലാരോടും യാത്ര ചോദിച്ചിരുന്നു….ആദ്യം അവളുടെ കൂടെ മിഥുന്റെ പേരെന്റ്സും ഓസ്ട്രേലിയയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും എന്തോ അസൗകര്യം കാരണം അവർ പോകുന്നില്ലന്നു തീരുമാനിച്ചു…. അത് കൊണ്ട് രേഷ്മ തനിച്ചാണ് നാളെ പോകുന്നത്……രേഷ്മ ഇപ്പോൾ സുരേന്ദ്രനങ്കിളിന്റെ വീട്ടിലുണ്ട്…അവിടെ നിന്നുമാണ് നാളെ അവൾ എയർപോർട്ടിലേക്ക് പോവുക….

കുളിച്ച് കഴിഞ്ഞ് ഫ്രഷ് ആയി താഴേക്ക് ഭക്ഷണം കഴിക്കാൻ പോകവേ ഭദ്രയെ കൂടെ വന്ന് വല്ലതും കഴിക്കാൻ കുറെ നിർബന്ധിച്ചുവെങ്കിലും അവൾ വരാതെ മടിപിടിച്ചിരുന്നു……താഴേക്ക് ചെല്ലുമ്പോൾ ചേട്ടൻ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതെയുണ്ടായിരുന്നുള്ളു…..അച്ഛനും ദേവൂട്ടിയും നേരത്തെ കഴിച്ചിരുന്നു… കുറച്ചു നേരം മുൻപാണ് ചേട്ടൻ വീട്ടിലെത്തിയത്….. രണ്ട് ദിവസം കൂടിയാണ് അവനെ കാണുന്നത് തന്നെ…. ഏതോ ക്ലയ്ന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു മിനിഞ്ഞാന്ന് രാവിലെ പോയതാണ് കൊച്ചിയിലേക്ക്…..ഞാനും അവനും ഏട്ടത്തിയും അമ്മയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…..അതിന് മുൻപ് ഏട്ടത്തി ചെന്നു വിളിച്ചപ്പോഴും ഭദ്ര ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ലായിരുന്നു….. വിശപ്പില്ലാന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി……

കിടക്കാനായി മുറിയിലേക്ക് ചെല്ലുമ്പോൾ ഭദ്ര ബാത്റൂമിൽ ആയിരുന്നു…. കുളിക്കുകയാണെന്ന് തോന്നുന്നു…. എന്നും കിടക്കുന്നതിന് മുൻപ് അവൾക്ക് കുളിക്കുന്ന ഒരു പതിവ് ഉണ്ട്…അല്പസമയം കഴിഞ്ഞപ്പോൾ ദേഹത്ത് ബാത്ത് ടവൽ ചുറ്റി കൊണ്ട് അവൾ ഇറങ്ങി വന്നു…..

“”അമ്മുസേ,,ഈ തലവേദനയുള്ളപ്പോൾ നീ തല കുളിച്ചോ???””

“”ഇല്ലാ അനന്തേട്ട ഞാൻ മേല് മാത്രമേ കഴുകിയുള്ളു…. തല നനച്ചില്ല…..’’”

“”ഹ്മ്മ്…””
ഡോർ ലോക്ക് ചെയ്ത് വന്ന് ഫോൺ നോക്കവേ കണ്ണാടിയിൽ നോക്കി മുടിചീകി ഒതുക്കി കൊണ്ട് ഭദ്ര എന്റെ നേരെ ഇടംകണ്ണോടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു…..ഞാൻ ‘എന്തേ’ എന്നർത്ഥത്തിൽ പുരികമുയർത്തിയെങ്കിലും അവൾ ഒന്നുമില്ലന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കബോർഡ് തുറന്നു….എന്നിട്ട് ഒരു കള്ളചിരിയോടെ ലൈറ്റ് ബ്ലൂ കളർ ഉള്ള ഒരു മിനി ഗൗൺ എടുത്തിട്ട് കൊണ്ട് പെണ്ണ് ദേഹത്ത് നിന്നും ബാത്ത്‌ ടവൽ അഴിച്ച് മാറ്റി ഡ്രസ്സ്‌ സ്റ്റാൻഡിൽ വിരിച്ചിട്ടു….തോളത്ത് രണ്ട് നേർത്ത വള്ളികൾ മാത്രമുള്ള ആ ഗൗണിനു അവളുടെ മുട്ട് വരെയേ ഇറക്കമുള്ളൂ…. ലാസ്റ്റ് വീക്ക്‌എന്റിൽ അവളെയും കൊണ്ട് ഷോപ്പിംഗിന് പോയപ്പോൾ അവൾക്കൊരു പുതിയ മൊബൈൽ ഫോണും പിന്നെ കുറച്ചു ഡ്രെസ്സും എടുത്തിരുന്നു…..ഡ്രസ്സ്‌ എടുത്ത കൂട്ടത്തിൽ അവൾക്ക് കുറച്ചു നൈറ്റ് വെയർസ് കൂടി എടുത്തു …. അക്കൂട്ടത്തിൽ എടുത്തതാണ് ഈ ഗൗണും….സാരിയും ചുരിദാറും പിന്നെ മാക്സിയും അല്ലാതെ മറ്റൊരു ടൈപ്പ് ഡ്രെസ്സും അവൾക്ക് താല്പര്യമില്ലായിരുന്നു…മോഡേൺ ഡ്രെസ്സൊന്നും അവൾ ഇട്ട് ശീലിച്ചിട്ടുമില്ല….. നൈറ്റ് വെയെര്സ് എടുക്കാൻ ഞാൻ പറഞ്ഞപ്പോൾ അവൾ എടുത്തത് കുറച്ചു ടീ ഷർട്ട്സും ലെഗ്ഗിൻസുമാണ്…. പിന്നെ എന്റെ നിർബന്ധം സഹിക്കാനാവാതെ ആണ് മൂന്നാലു ജോഡി നൈറ്റ് ഗൗണും

Leave a Reply

Your email address will not be published. Required fields are marked *