തന്നെയായിരുന്നല്ലോ…….എന്നാൽ എന്റെയും സാറിന്റെയും പെരുമാറ്റത്തിലെ അസ്വാഭാവികത മനസ്സിലാക്കിയ ഭദ്ര വീട്ടിലേക്ക് വരും വഴി എന്നെ വിടാതെ നിർബന്ധിച്ചു ചോദിച്ചപ്പോൾ എനിക്ക് മറ്റ് നിവൃത്തിയില്ലാതെ ആ കാര്യം ഭദ്രയോട് പറയേണ്ടി വന്നു…..എന്നാൽ താൻ കാരണം എനിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ഭയമായിരുന്നു ആ പാവത്തിനെ അലട്ടിയിരുന്നത്……..രാത്രി മുഴുവൻ ഓരോന്ന് ആലോചിച്ച് ഉറങ്ങാതെ ആകെ പേടിച്ച് വിറച്ച് പതം പറഞ്ഞിരുന്ന ഭദ്രയെ ‘ഒന്നും സംഭവിക്കില്ലന്നും യാഥാർഥ്യങ്ങൾ മനസ്സിലാക്കിയപ്പോൾ നമ്മൾ കുറച്ചു മുൻകരുതൽ എടുക്കുന്നതാണെന്നും’ പറഞ്ഞു ബോധ്യപ്പെടുത്തി കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു…….. അന്ന് രാത്രി മുഴുവൻ ഭദ്രയുടെ ഒപ്പം സമയം ചിലവഴിച്ച ഏട്ടത്തി അവളുടെ അസ്വസ്ഥത മുഴുവൻ മാറ്റിയെടുത്തു…… രാവിലെ രാജശേഖർ സാർ വിളിപ്പിച്ചതനുസരിച്ചു ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങവേ ഞാൻ ശരത്തിനെയും വിനുവിനെയും വിവരങ്ങൾ വിളിച്ചു പറഞ്ഞു….ഹോസ്പിറ്റലിലേക്ക് അവന്മാരെയും കൂടെ കൂട്ടി…..ചേട്ടൻ കൊച്ചിയിൽ പോയിരിക്കുകയായിരുന്നു..,. സംഭവിച്ചതെല്ലാം ഏട്ടത്തി അവനെ ഫോൺ വിളിച്ചു അറിയിച്ചിരുന്നു…….വിവരമറിഞ്ഞ് MLA ആയ റോഷന്റെ അങ്കിൾ രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തിയിട്ടിട്ടുണ്ട്……..പത്തു മിനിറ്റ് മുന്പാണ് റോഷന്റെ ഡാഡി എത്തിയത്…….വിവരമറിയുമ്പോൾ ഹൈദരാബാദിൽ ഉണ്ടായിരുന്ന പുള്ളിക്കാരൻ മോർണിങ് ഫ്ലൈറ്റിൽ തന്നെ എത്തി……..അകത്തു സുപ്രണ്ടിന്റെ മുറിയിലാണ് എല്ലാവരും…….സുപ്രണ്ടും റോഷന്റെ ഡാഡിയും അങ്കിളും ശേഖർ സാറും പിന്നെ റോഷനെ കൺസൾട്ട് ചെയ്ത ഡോക്ടറും അങ്ങനെയെല്ലാവരും ഉണ്ട്…….ലക്ഷണം കണ്ടിട്ട് മുൻപ് സംഭവിച്ചത് പോലെ തന്നെ ഒരു ഒത്തുതീർപ്പിനുള്ള ശ്രമമാണെന്ന് തോന്നുന്നു……കാരണം ഇത്തവണയും പോക്കിരിത്തരം കാണിച്ചത് അകത്തു സാമാനം ഉടഞ്ഞു കിടക്കുന്ന ആ മൈരൻ തന്നെയാണല്ലോ……..അപ്പോൾ പിന്നെ പ്രശ്നം ഒതുക്കി തീർക്കാൻ വേണ്ടി തന്നെയായിരിക്കും ആ കഴുവേറിയുടെ തന്തയുടെയും അങ്കിളിന്റെയും ശ്രമം……. ഇനി സുദേവന്റെ കേസിൽ റോഷൻ തന്നെയാണ് പ്രതി എങ്കിലും അവന്റെ സ്വാധീനം വച്ച് ഈസിയായി ഊരിപ്പോരാവുന്നതേയുള്ളു….. ആ മറ്റേ തേവിടിശ്ശി രേഷ്മയേയും അവൻ തന്നെ രക്ഷിച്ചോളും……അല്ലാതെന്ത് മൈര് സംഭവിക്കാൻ………..തന്റെ അടുത്ത സുഹൃത്തായ രാജശേഖർ സാറിനെ സൗഹൃദത്തിന്റെ പേരിലുള്ള ആ ഒരൊറ്റ അടുപ്പം ഉപയോഗിച്ച് റോഷന്റെ അങ്കിളായ MLA സ്വാധീനിക്കാൻ ശ്രമിക്കാതിരിക്കില്ലല്ലോ……….മുന്പും ആ ഒരു ബന്ധം ഉപയോഗിച്ചാണല്ലോ ഞാനും റോഷനും തമ്മിലുള്ള പ്രശ്നം ഒതുക്കി തീർത്തതും…… രാവിലെ ഇങ്ങോട്ട് വീട്ടിൽ നിന്നും പോരുമ്പോൾ എന്നോട് ഭദ്ര ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രമായിരുന്നു…… ഇനി റോഷനുമായി പ്രശ്നത്തിന് നിൽക്കരുതെന്നും എല്ലാം പറഞ്ഞവസാനിപ്പിക്കണമെന്നും……എന്റെയൊപ്പം സ്വസ്ഥവും സന്തോഷകരവുമായ ഒരു ജീവിതം ആഗ്രഹിക്കുന്ന അവൾക്ക് അങ്ങനെയല്ലേ ചിന്തിക്കാനും പറയാനും സാധിക്കുകയുള്ളൂ……..കേസും കോടതിയും വഴക്കുമായി നടന്ന് മനസ്സമാധാനം കളയാൻ ഞാനും അവളെപ്പോലെ ആഗ്രഹിക്കുന്നില്ല……വീട്ടുകാരും അതെ അഭിപ്രായം പറഞ്ഞപ്പോൾ ശരത്തും വിനുവും പറഞ്ഞത് അങ്ങനെ തന്നെ മതിയെന്നാണ്……….പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു പിന്നെ സംഭവിച്ചതെല്ലാം……അകത്തേക്ക് വിളിപ്പിച്ച എന്നെ അവർ കാത്തിരുന്നത് ഒരു ഒത്തുതീർപ്പിന് വേണ്ടി തന്നെയായിരുന്നു……റോഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകൾക്കും താൻ മാപ്പ് പറയുന്നുവെന്നും ഇനി ഒരിക്കലും അവന്റെ ഭാഗത്തു നിന്ന് എനിക്കൊ ഭദ്രയ്ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ താൻ നോക്കിക്കൊള്ളാമെന്നും റോഷന്റെ ഡാഡി എനിക്ക് ഉറപ്പ് തന്നു…. ഒരിക്കൽ കൂടി എന്നോട് ഒരു കോംപ്രമൈസ്ന് തയ്യാറാകണമെന്ന് MLA ആവശ്യപ്പെട്ടപ്പോൾ കേസ് ഒഴിവാക്കി എല്ലാം മറന്ന് പിന്മാറാൻ റോഷന്റെ ഡാഡി എനിക്ക് പണം വരെ ഓഫർ