“”ഓഫീസിൽ നല്ല തിരക്കാ മോളെ…നേരത്തെ പോരാൻ പറ്റുമോന്ന് ഉറപ്പില്ല…എന്തായാലും പരമാവധി സന്ധ്യയ്ക്ക് മുന്നേ ഞാൻ എത്താൻ നോക്കാം….…. നിനക്ക് വേറെ വല്ലോടത്തെക്കും പോണന്നുണ്ടോ….“”
വലതു കൈ അവളുടെ അരയിൽ ചുറ്റി കൊണ്ട് മറു കയ്യാൽ ആ കവിളിണയിൽ മെല്ലെയൊന്ന് തഴുകി….
“”ഏയ്…ഇല്ലാ അനന്തേട്ടാ,, എനിക്ക് എവിടെയും പോകാനില്ല…ഞാൻ ചുമ്മാ ചോദിച്ചതാ…. രേഷ്മേച്ചി ഉച്ചയ്ക്ക് ഇറങ്ങും….. എയർപോർട്ടിലേക്ക് വല്യച്ചനും കൂടെ പോകുന്നുണ്ട്….. പിന്നെ ഇവിടെ വല്ല്യമ്മ മാത്രമല്ലെ ഉണ്ടാകൂ എന്റെ കൂടെ….. “””“”എന്തേ,, എന്റെ മോൾക്ക് പേടിയുണ്ടോ വല്ല്യമ്മയോടൊപ്പം തനിച്ചിരിക്കാൻ…അവരിനി നിന്നെ പഴയ പോലെ എങ്ങാനും ഉപദ്രവിക്കുമെന്ന് വിചാരിച്ചിട്ടാണോ…. “”
ഒരു ചെറു ചിരിയോടെ അത് പറഞ്ഞ് അവളുടെ മൂക്കിൻ തുമ്പിൽ ഞാൻ മൂക്കുരസിയതും ഭദ്രയൊന്നു ചിണുങ്ങി….
“”ഏയ്….പേടിയോ…എനിക്കോ…. ഹ്മ്മ്…ഭദ്ര കുറെ പേടിക്കും….. അതൊക്കെ പണ്ടാട്ടോ…ഇപ്പൊ അങ്ങനെയൊന്നുമില്ല….. “”
“”അതെന്താ പേടിയില്ലാത്തെ…. “”
നല്ല ഗർവ്വോടെ സംസാരിക്കുന്ന ഭദ്രയുടെ ഇടുപ്പിൽ കയ്യമർത്തി കൊണ്ട് ഞാനവളെ എന്റെ മുഖത്തേക്ക് അടുപ്പിച്ച് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു….
“”ഞാനെന്തിനാ പേടിക്കുന്നെ…ഞാനിപ്പോ തനിച്ചല്ലലോ…എന്റെ അനന്തേട്ടനില്ലേ കൂടെ….. “””
“”ഞാനില്ലാണ്ടായാലോ….. “”
മഷിയെഴുതി കറുപ്പിച്ച ആ പീലികണ്ണുകൾ പിടഞ്ഞു…ചുണ്ടിൽ തത്തി കളിച്ചിരുന്ന പുഞ്ചിരി മാഞ്ഞു…. ഞൊടിയിടയിൽ ആ പൂർണേന്ദു മുഖം വിവർണ്ണമായി…..””
“”എന്തിനാ…. എന്തിനാ ഇപ്പൊ അങ്ങനെ പറഞ്ഞെ…. “”
എന്റെ നെഞ്ചിൽ അമർന്ന കൈകൾ മുഷ്ടി ചുരുട്ടി കൊണ്ട് ഊന്നി കൊണ്ട് അത് പറഞ്ഞ ഭദ്രയുടെ തൊണ്ടയിടറി….
“”ഞാൻ ചുമ്മാ പറഞ്ഞതല്ലേ പൊന്നെ….നീ അത് കാര്യമാക്കിയോ..“”
നിസ്സംഗത നിറഞ്ഞിരുന്ന എന്റെ മുഖം മന്ദസ്മിതം തൂകി….
“”ചുമ്മാ പറഞ്ഞതാണ് പോലും…. ഇതൊക്കെയാണോ ചുമ്മാ പറയെണ്ട വർത്തമാനം…. അനന്തേട്ടന്റെ ഭാര്യയാ ഞാൻ…ആ എനിക്ക് ഇതൊക്കെ കേട്ടാൽ എന്തോരം സങ്കടം തോന്നുമെന്ന് ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ…””
“”അതിന് നീ എന്റെ ഭാര്യ മാത്രമാണോ…..??
എന്റെ നെഞ്ചിൽ പതിയെ തല്ലി കൊണ്ട് എന്നെ പുണരാൻ തുടങ്ങിയ ഭദ്രയെ ഞാൻ നേരെ നിർത്തി കൊണ്ട് ചോദിച്ചു….ഞാൻ എന്താണ് പറയുന്നതെന്ന് മനസ്സിലാകാതെ ഭദ്ര എന്നെ ഉറ്റു നോക്കി…..
“”എനിക്കൊരു ഭാര്യയായി മാത്രം നിന്നെ വേണ്ടാ….എനിക്ക് വേണ്ടത് നല്ലൊരു സുഹൃത്തിനെ,അല്ലെങ്കിൽ കണ്ണടയുന്ന നാളിൽ എന്റെ നെഞ്ചിൽ വീണു മരിക്കാൻ തക്ക പ്രണയമുള്ള ഒരു കാമുകിയെ,എനിക്ക് ഓമനിക്കാൻ ഒരു കുഞ്ഞിനെ….അങ്ങനെ എനിക്ക് എല്ലാമായിരിക്കണം എന്റെ ഭാര്യ….അതവൾക്കും തോന്നണമെങ്കിൽ ഞാൻ അവളുടെ കണ്ണീരൊപ്പുന്ന പുരുഷനാകണം, അവളുടെ മനസ്സ് തൊട്ടറിയുന്ന ആത്മാവാകണം, സ്വപ്‌നങ്ങളുടെയും മോഹങ്ങളുടെയും സാക്ഷാൽക്കാരത്തിലേക്കുള്ള അവളുടെ യാത്രയിലെ പ്രിയപ്പെട്ട സഹയാത്രികനാകണം….ഇത് ഒരു പാഠപുസ്തകത്തിൽ നിന്നും ഞാൻ പഠിച്ച പാഠമല്ല,, ചുറ്റും കാണുന്ന ജീവിതങ്ങളിൽ നിന്നും ഞാൻ നേടിയെടുത്ത അറിവാണ്…””
നേർത്ത ശബ്ദത്തിൽ പുറത്തു വന്ന എന്റെ വാക്കുകൾ അവളുടെ നെഞ്ചിലെ ഉൾത്തുടിപ്പുകളോടും മിഴികളിലെ നീർകണങ്ങളോടുമാണ് താദാത്മ്യം പ്രാപിച്ചത്….കഴുത്തിന്റെ വശങ്ങളിൽ മുത്തമിട്ട പവിഴാധരങ്ങൾ