❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

ചെയ്തു…………റോഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റിന് താൻ ഭദ്രയെ നേരിട്ട് വന്നു കണ്ട് മാപ്പു പറയാനുള്ള സന്നദ്ധതയും അദ്ദേഹം കാണിച്ചു…ഒടുവിൽ അവരെല്ലാവരുടെയും ഒപ്പം എന്റെ പ്രിയപ്പെട്ടവരുടെ സ്നേഹപൂര്‍വമായ നിർബന്ധം കൂടി മനസ്സിൽ ഓർത്തപ്പോൾ ഞാൻ ഒരിക്കൽ കൂടി റോഷനുമായി ഒരു ഒത്തുതീർപ്പിന് തയ്യാറായി………രാജശേഖർ സാറും എന്റെ തീരുമാനത്തെ സപ്പോർട്ട് ചെയ്തു………പോരുന്നതിനു മുന്നേ റോഷനെ കാണാൻ അവർ ആവശ്യപ്പെട്ടെങ്കിലും ഇന്നലെ രാത്രി അവനെ വേണ്ട രീതിയിൽ കണ്ടതിനാൽ ഇനിയൊരു കൂടിക്കാഴ്ചയ്ക്ക് താല്പര്യമില്ലന്ന റിയിച്ചു കൊണ്ട് ഞാൻ ശരത്തിന്റെയും വിനുവിന്റെയും കൂടെ മടങ്ങി…. മനസ്സിൽ ബാക്കിയായിരുന്ന എന്റെ മറ്റൊരു സംശയം കൂടി രാജശേഖർ സർ പോരുമ്പോൾ ദുരീകരിച്ചിരുന്നു………സുദേവന്റെ മരണത്തിൽ റോഷന്റെയും രേഷ്മയുടെയും പങ്ക്……….സുദേവൻ കൊല്ലപ്പെടുന്ന ദിവസം റോഷൻ അവന്റെ ഡാഡിയുടെയൊപ്പം ഹൈദരാബാദിൽ ആയിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ അവന്റെ ഡാഡി ഹാജരാക്കിയിട്ടുണ്ട്.……….മാത്രമല്ല ഏതെങ്കിലും തരത്തിൽ റോഷന് സുദേവനുമായി പരിചയമോ ബന്ധമോ ഉള്ളതായി ഇത് വരെയും വിവരമോ തെളിവോ ലഭിച്ചിട്ടില്ല ….മാത്രമല്ല കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാതെ മറ്റാരെങ്കിലും മുഖേനെ റോഷൻ സുദേവനെ കൊലപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവത്തതിനാൽ ആ വഴിക്കും പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്…….സുദേവന്റെ കേസിൽ മതിയായോ തെളിവോ കാരണങ്ങളോ ഇല്ലാതെ റോഷനെ കസ്റ്റഡിയിൽ എടുക്കുന്നതോ അറസ്റ്റ് ചെയ്യുന്നതോ യുക്തിരഹിതമായതിനാൽ തല്ക്കാലം അതിന് സാധിക്കില്ലന്ന് ശേഖർ സാർ അറിയിച്ചു…അതും പൊളിറ്റിക്‌സിലും പോലീസിലുമുള്ള റോഷന്റെ സ്വാധീനം വിസ്മരിച്ചു കൊണ്ട്………….പിന്നെയുള്ള ആൾ രേഷ്മയാണ്….. രേഷ്മയ്ക്ക് എന്നോടുള്ള വിരോധവും ദേഷ്യവും വ്യക്തമാണെങ്കിലും ഞാൻ സൂചിപ്പിച്ച സാധ്യതകൾ പൂർണമായും തള്ളിക്കളയാൻ സാധിക്കാത്തതിനാൽ കേസ് അന്വേഷണത്തിന്റെ ഭാഗമെന്നോണം ചോദ്യം ചെയ്യാനായി രേഷ്മയെ ഉച്ച കഴിഞ്ഞ് തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് സാർ എന്നോട് പറഞ്ഞു…….ആ സമയം ഞാനും ഭദ്രയും അവിടെ ഉണ്ടാകണമെന്ന് സാർ ആവശ്യപ്പെട്ടു…………
വീട്ടിൽ ചെന്ന് ഭദ്രയോട് കാര്യം പറഞ്ഞ് അവളെയും കൂട്ടിക്കൊണ്ട് ഞങ്ങൾ രണ്ടാളും രാജശേഖർ സാറിന്റെ ഓഫീസിലേക്ക് പോയി……എന്തിനാ പോകുന്നത് എന്ന കാര്യം മാത്രം ഞങ്ങൾ വീട്ടുകാരോട് പറഞ്ഞില്ല….റോഷനുമായുള്ള പ്രശ്നം സംസാരിച്ചു സോൾവ് ചെയ്തു എന്നറിഞ്ഞ സന്തോഷത്തിലാണ് അവർ…..ഇനി സുദേവന്റെ മരണത്തിന്‌ പിന്നിൽ റോഷനെപ്പോലെ രേഷ്മയ്ക്കും പങ്ക് ഉണ്ടോന്ന് സംശയിക്കുന്ന കാര്യവും, എനിക്കും ഭദ്രയ്ക്കും ഇടയിൽ രേഷ്മ കാരണം ഉണ്ടായിരുന്ന പ്രശ്നങ്ങളെപ്പറ്റിയുമൊന്നും വീട്ടുകാർക്ക് അറിവില്ല……. അതിനെക്കുറിച്ചെല്ലാം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതൊക്കെ ദുഷ്ക്കരമായതിനാൽ ഞങ്ങൾ അതിന് മെനക്കെട്ടില്ല…തല്ക്കാലം അതൊന്നും മറ്റാരും അറിയണ്ടയെന്ന് ഞങ്ങൾ തീരുമാനിച്ചു……..
ഞങ്ങൾ എത്തുന്നതിനു മുൻപ് തന്നെ രേഷ്മ ശേഖർ സാറിന്റെ ഓഫീസിൽ എത്തിയിരുന്നു….. സാർ അവളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു……. സുദേവന്റെ മരണത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും ഭദ്രയുടെ വിവാഹലോചനയുമായി ബന്ധപ്പെട്ടല്ലാതെ സുദേവനെ തനിക്ക് പരിചയമില്ലെന്നും രേഷ്മ പറഞ്ഞു…. സുദേവന്റെ അങ്കിൾ മിഥുന്റെ ഡിസ്റ്റന്റ് റിലേറ്റീവ് ആണെന്ന കാര്യവും അവൾക്കറിവുണ്ടായിരുന്നില്ല….. സുദേവൻ ബാംഗ്ലൂരിലാണ് വർക്ക്‌ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ കഴിഞ്ഞ മൂന്നാല് വർഷമായി ബാംഗ്ലൂരിൽ വർക്ക്‌ ചെയ്യുന്ന രേഷ്മയോട് സുദേവന്റെ ബാംഗ്ലൂരിലെ ജോലിയെപ്പറ്റിയും അവിടത്തെ അവന്റെ പശ്ചാത്തലത്തെപ്പറ്റിയും

Leave a Reply

Your email address will not be published. Required fields are marked *