“”എന്താണ് സാർ…””
“അന്ന് വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി സുദേവന്റെ നാല് സുഹൃത്തുക്കൾ ബാംഗ്ലൂരിൽ നിന്ന് വന്നിരുന്നുവല്ലോ…. തലേ ദിവസം തൃശ്ശൂരിലെ അവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അവരെ കണ്ട് മടങ്ങും വഴിയാണ് സുദേവൻ കൊല്ലപ്പെടുന്നത്….അതിന് ശേഷം ആ നാല് പേരും ഒളിവിൽ പോവുകയായിരുന്നു…””
“”അതെ സാർ…അവരും ഈ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവർ അല്ലേ…. “”
“”യെസ്…. അതിലൊരാള് ഇന്ന് രാവിലെ പാലക്കാട് വച്ച് പോലീസിന്റെ പിടിയിലായിട്ടുണ്ട്….മഹേഷ് എന്നാണ് അയാളുടെ പേര്….ടൗണിൽ നിന്നും മാറി ഒരു റിമോട്ട് ഏരിയയിലുള്ള ലോഡ്ജിലാണ് അയാൾ താമസിച്ചിരുന്നത്….ഇന്നലെ മുതൽ അയാളവിടെ ഒളിച്ചു താമസിക്കുകയാണെന്ന് ഇൻഫർമേഷൻ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് പോലീസ് മഹേഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു….ഇന്ന് രാത്രി ചെന്നൈയിലേക്ക് പോകാനായിരുന്നു മഹേഷിന്റെ പ്ലാൻ…“””
“”സാർ ഇത് അന്വേഷണത്തിൽ വലിയൊരു ലീഡ് ആകില്ലേ…. “”
“”യെസ്…. പിന്നെ നമുക്ക് ഒരു vital ഇൻഫർമേഷൻ കൂടി കിട്ടിയിട്ടുണ്ട്…. “”
“”എന്താണ് സാർ….. “”
“”ലോഡ്ജിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയതാണ്…..ലോഡ്ജിൽ മഹേഷിനെ കാണാൻ ഒരാൾ വന്നിട്ടുണ്ടായിരുന്നു ഇന്നലെ ഉച്ചയ്ക്ക് മുൻപ്..….. അരമണികൂറോളം അയാൾ അവിടെ മഹേഷിന്റെ ഒപ്പം ഉണ്ടായിരുന്നു…ലോഡ്ജിന്റെ ഓപ്പോസിറ്റ് ഉള്ള മെഡിക്കൽ ഷോപ്പിലെ CCTV ഫുട്ടേജ്ൽ ആ വന്നിരിക്കുന്ന ആളുടെ മുഖം വ്യക്തമാണ്……പിന്നെ അയാൾ വന്നിരിക്കുന്ന കാറിന്റെ നമ്പറും…ഞങ്ങൾ ആ നമ്പർ വച്ചു അന്വേഷിച്ചു…. കാറിന്റെ ഓണർ തന്നയാണ് അവിടെ വന്നിട്ടുണ്ടായിരുന്നത്….
വണ്ടി നമ്പർ..:KL 46 Q 95*7
A white innova car
R C Owner one Mr അജയകൃഷ്ണൻ…””
“”സാർ……ന്റെ….. എന്റെ ചേട്ടൻ….!!!””
“”Yes it’s him…യുവർ ബ്രദർ…..
സ്വന്തം കാതുകളെ വിശ്വസിക്കുവാൻ സാധിക്കാതെ ഞാൻ ഇരുന്നു…. സ്റ്റിയറിങ്ങിൽ അമർന്ന കൈത്തലം പതിയെ തളരുന്നതായി അനുഭവപ്പെട്ടു……ചുറ്റും അന്തരീക്ഷത്തിൽ രക്തചുവപ്പ് പടർത്തിയ അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ,, കാതുകളിൽ അലയടിക്കുന്ന വാഹനങ്ങളുടെ ഘോരശബ്ദത്തിനിടയിലും സ്വന്തം ഹൃദയത്തിന്റെ തീവ്രഗതിയിലുള്ള പിടപ്പ് ശരീരമാകമാനം വ്യാപിക്കാൻ തുടങ്ങിയത് ഞാൻ അറിയുന്നുണ്ടായിരുന്നു..……….
(തുടരും…*)
[നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു…. ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️ തരുക, സപ്പോർട്ട് ചെയ്യുക……നന്ദി…..😊]