ഓസ്ട്രേലിയയിൽ തന്നെ കാത്തിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതും ഇത് വരെയുള്ള കുത്തഴിഞ്ഞ ജീവിതം മറന്ന് പുതിയൊരു ആളാകാൻ രേഷ്മ തീരുമാനിച്ചു………കഴിഞ്ഞ തവണ റോഷൻ നാട്ടിൽ വന്നപ്പോൾ അവനെ കണ്ട് അവര് തമ്മിലുണ്ടായിരുന്ന എല്ലാ ബന്ധവും പറഞ്ഞവസാനിപ്പിച്ചിരുന്നു…..തന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള അനേകം സ്ത്രീകളിലൊരാൾ മാത്രമായ രേഷ്മയുമായുള്ള വേർപിരിയൽ റോഷനൊരു പ്രശ്നവുമല്ലായിരുന്നു………കുഞ്ഞു നാള് മുതൽ സ്വന്തം സഹോദരിയെപ്പോലെ കണ്ടിരുന്ന രേഷ്മ തന്നോട് ചെയ്ത ദ്രോഹങ്ങൾ തിരിച്ചറിഞ്ഞ ഭദ്ര ആ തകർന്ന അവസ്ഥയിലായിരുന്നു…….രേഷ്മയോട് ഒന്ന് സംസാരിക്കാൻ പോലും തയ്യാറാകാതെ വെറുപ്പ് കാണിച്ചു കൊണ്ട് ഭദ്ര ഒഴിഞ്ഞു മാറി……എന്നിട്ടും എല്ലാം ഏറ്റു പറഞ്ഞ് തന്നോട് മാപ്പ് പറയൻ ശ്രമിച്ച രേഷ്മയോട് ഭദ്ര നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു……പരിസരം പോലും മറന്ന് പരുഷമായി സംസാരിച്ച ഭദ്രയുടെ വാക്കുകളിൽ രേഷ്മയോട് അവൾക്കുള്ള ദേഷ്യവും വെറുപ്പും അത്രമേൽ പ്രകടമായിരുന്നു…. ദേഷ്യവും സങ്കടവും സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ ഭദ്രയെ ഞാൻ ആശ്വസിപ്പിച്ചു…….പ്രശ്നങ്ങളും തടസ്സങ്ങളുമെല്ലാം മാറി എന്റെയും ഭദ്രയുടെയും ജീവിതം സന്തോഷകരമാകാൻ പോകുന്ന വേളയിൽ തല്ക്കാലം കഴിഞ്ഞതൊന്നും മറ്റാരും അറിയണ്ട എന്നും സാധിക്കുമെങ്കിൽ എല്ലാം മറന്ന് രേഷ്മയ്ക്ക് മാപ്പ് നല്കാനും ശേഖർ സർ എന്നോടും ഭദ്രയോടും അഭിപ്രായപ്പെട്ടു……. പോലീസ് ഓഫീസർ എന്നതിലുപരി ഞങ്ങൾ ഇരുവരുടെയും ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സാർ അപ്പോൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്………മനസ്സിലാക്കിയിടത്തോളം രേഷ്മയുടെ കുറ്റസമ്മതവും ഏറ്റ് പറച്ചിലും യഥാർത്ഥമാണെന്നും ഇനിയിപ്പോൾ സുദേവന്റെ കേസിലാണെൽ റോഷന്റെ നിരപരാധിത്വം ഏറെക്കുറെ ഉറപ്പിച്ചു സ്ഥിതിക്ക് രേഷ്മയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും സർ ചൂണ്ടിക്കാട്ടി………എല്ലാം കലങ്ങി തെളിഞ്ഞുവെങ്കിലും ചെയ്ത തെറ്റുകൾക്കെല്ലാം എന്നോടും ഭദ്രയോടും മാപ്പ് പറഞ്ഞുവെങ്കിലും രേഷ്മയോടുള്ള അനിഷ്ട്ടവും വെറുപ്പും മനസ്സിൽ എവിടെയോ ബാക്കിയുണ്ടെന്ന് തോന്നിയതിനാലാകാം അവളോട് കൂടുതലൊന്നും സംസാരിക്കാൻ നിൽകാതെ സാറിനോട് യാത്ര പറഞ്ഞ് ഞാനും ഭദ്രയും സ്റ്റേഷനിൽ നിന്നും ഇറങ്ങി………എന്റെ തോളിൽ ചാഞ്ഞു നിൽക്കുന്ന ഭദ്രയെ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ മുന്നോട്ട് നടന്നു……..ഞങ്ങൾ സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു………….
*****——****——-******രാത്രി കിടക്കാനായി റൂമിലേക്ക് ചെല്ലുമ്പോൾ ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കുകയായിരുന്നു ഭദ്ര… ഒരു വയലറ്റ് കളർ സോഫ്റ്റ് സിൽക്ക് മെറ്റീരിയൽ നൈറ്റി ആണ് അവളുടെ വേഷം…. സാധാരണ സോഫയിൽ കാണാറുള്ള എന്റെ പില്ലോയും ബ്ലാങ്കേറ്റും അവൾ എടുത്ത് ബെഡിലേക്ക് വച്ചിട്ടുണ്ട്….. ഡോർ ലോക്ക് ചെയ്ത് വന്ന എന്നെ കണ്ട ഭദ്ര ഒന്ന് പുഞ്ചിരിച്ചു…. ചിരിയോടൊപ്പം തെല്ലു നാണവും ആ മുഖത്തുണ്ടായിരുന്നു….ഞാൻ അടുത്തേക്ക് വരുന്തോറും ആ ശ്വാസഗതികളുടെ ശബ്ദവിന്യാസം ത്വരിതപ്പെടുന്നതും നാണത്തോടൊപ്പം പരിഭ്രമവും ആ മുഖത്ത് മിന്നിമറയുന്നതെനിക്ക് കാണാമായിരുന്നു….

“”താനിതുവരെയും കിടന്നില്ലടോ… ഇന്നലെയും ശരിക്ക് ഉറങ്ങാത്തതല്ലേ.. ക്ഷീണം കാണും… കിടന്നോളു… ഗുഡ് നൈറ്റ്….”‘
അത്രയും പറഞ്ഞു ബെഡിൽ നിന്നും പില്ലോയും ബ്ലാങ്കേറ്റും എടുത്ത് സോഫയുടെ അരികിലേക്ക് നടക്കവേ ആ പൂർണേന്ദുമുഖം വിവർണ്ണമാകുന്നത് ഞാൻ കണ്ടിരുന്നു… പില്ലോയും ബ്ലാങ്കേറ്റും സോഫയിൽ വച്ചിട്ട് ഇരുന്നു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ഈറനണിഞ്ഞ മിഴിയിണകളോടെ എന്നെത്തന്നെ ഉറ്റുനോക്കി കൊണ്ട് നിൽക്കുന്ന ഭദ്രയെയാണ്….
ഇരു കൈയ്യും നേരെ നീട്ടി ഒരു കുസൃതി ചിരിയോടെ അവളെ എന്റെ അരികിലെക്ക് വിളിക്കുമ്പോൾ സങ്കടം മാറി ആ മുഖത്ത് അതിശയവും സന്തോഷവും ഇരച്ചെത്തി…