സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]

Posted by

മൃദുല :എവിടെ പോകുന്നത് !? അയാൾ..

 

അരുൺ :അവൻ ബിസിനസ്‌ ആണ് നാട്ടിൽ ഇല്ല അവന്റെ കസ്റ്റമേഴ്സിനെ ഒക്കെ ഇവിടെ വരുമ്പോൾ താമസിപ്പിക്കുന്നത് ഇവിടെ ആണ്.

 

മൃദുല :അതെ അവിടെ ഒക്കെ ഞാൻ എങ്ങനെ വരും.

 

അരുൺ :എന്റെ കൈയിൽ വണ്ടി ഉണ്ട് ഞാൻ വന്നു കൊണ്ട് പൊയ്ക്കൊള്ളാം.

മൃദുല :അയ്യോ അതല്ല പറഞ്ഞത് ഞാൻ എങ്ങനെ അങ്ങോട്ട്‌ വരും എന്ന്, വീട്ടിൽ ചോദിച്ചാൽ എന്ത് പറയും എന്ന്.

 

അരുൺ :ഫ്രണ്ട് കല്യാണത്തിന് പോകുവാണ് എന്ന് എന്തെങ്കിലും ഒക്കെ പറ. എന്നിട്ട് അന്ന് വന്നില്ലേ കൂടുകാരി അവളെ കൊണ്ട് വിളിച്ചു പറയിപ്പിച്ചാൽ പോരെ.

 

മൃദുല :അയ്യോ അതൊക്കെ പ്രശ്നം ആകും..

അരുൺ :ഹേയ് അങ്ങനെ ഒന്നും ആകില്ല.

പെട്ടന്ന് മുറ്റത്തേക്ക് ജീപ്പ് വരുന്ന സൗണ്ട് കേട്ടപ്പോൾ മൃദുലയുടെ ശ്രദ്ധ ഒരു നിമിഷം അങ്ങോട്ട്‌ പോയി.

 

മൃദുല :അതെ പിന്നെ കാണാം അച്ഛൻ വന്നു എന്ന് തോന്നുന്നു.

അരുൺ :ഒക്കെ..

 

മൃദുല മെല്ലെ ഡോർ ഓപ്പൺ ചെയ്ത് അടുക്കളയിൽ എത്തി എന്നിട്ട് ഫ്രണ്ട് ഡോറിലേക്ക് നോക്കി. അച്ഛനെ കണ്ടിട്ടും ഒരു മൈൻഡ് ഇല്ലാതെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ മൃദുലയ്ക്ക് വല്ലാത്ത അതിശയം തോന്നി. ഒരിക്കൽ അച്ഛൻ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു അമ്മയ്ക്ക്. വഴക്ക് ഉണ്ടാകും എങ്കിലും അതൊക്കെ ആ സമയത്തേക്ക് മാത്രം ആയിരുന്നു. പതിവ് പോലെ അച്ഛന്റെ ഉള്ളിലേക്ക് ഉള്ള നടത്ത കണ്ടപ്പോൾ തന്നെ മൃദുലയ്ക്ക് കാര്യം പിടികിട്ടി എന്നത്തേയും പോലെ ഇന്നും മദ്യത്തിന്റെ ലഹരിയിൽ ആണെന്ന്. അച്ഛന്റെ നോട്ടം അമ്മയിലേക്ക് ആണെന്ന് കണ്ടു പക്ഷേ അമ്മ അതൊന്നു ശ്രദ്ധിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ പാവം അച്ഛൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്നു പോകുന്നത് കണ്ടു.

 

അച്ഛൻ ഉള്ളിലേക്ക് പോയതും അമ്മ ഒന്ന് തിരിഞ്ഞു നോക്കി എന്തോ അച്ഛൻ മുറിയിൽ ചെന്നു എന്ന് തോന്നിയത് കൊണ്ട് ആകാം പെട്ടന്ന് മൊബൈൽ ഫോൺ എടുത്തു കൊണ്ട് ചിരിച്ചു കൊണ്ട് എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നത് പോലെ തോന്നി. സത്യത്തിൽ ആ സമയം അഞ്‌ജലി തന്റെ കാമുകൻ ആയ വിശ്വനാഥനോട് രാവിലെ നടന്ന കാര്യങ്ങളിൽ ഉണ്ടായ പിണക്കത്തിന് ക്ഷമാപണം പോലെ ചാറ്റിങ് സുഖിപ്പിക്കൽ ആണ്.

 

രണ്ട് ദിവസം കഴിഞ്ഞപ്പോളേക്കും എബ്രഹാം ഡൽഹിയിൽ നിന്നും പറന്നെത്തി. അയാളുടെ വരവിൽ നാടാകെ ആഘോഷം പുറപ്പെട്ടു നാട്ടിൽ പല ഇടത്തും ഫ്ലെക്സ് ബോർഡ്‌കൾ ഉയർന്നു വന്നു. സംഗീതയുടെ ഫോട്ടോയും തൊട്ട് അടുത്തായി എബ്രഹാമിന്റെ ഫോട്ടോയും പ്രതേക ഫ്ലെക്സ് ബോർഡ്‌കളും ഉയർന്നു. ആർപ്പു വിളികൾക്കും ബഹളങ്ങൾക്കും ഇടയിൽ അയാൾ ആ മണ്ണിലേക്ക് വീണ്ടും കാല് കുത്തി.

 

എബ്രഹാമിനെ എബ്രഹാം ആക്കിയ മിഥിലാപുരിയിലെ ആ മണ്ണിലേക്ക് അയാൾ വീണ്ടും തിരിച്ചു എത്തുകയാണ് .എയർപോർട്ടിൽ ഇറങ്ങുമ്പോൾ അയാളുടെ മനസ്സ് മുഴുവൻ സംഗീത നിറഞ്ഞു നിൽക്കുക ആയിരുന്നു. അയാളെ അവിടെ വന്ന് വരവേൽക്കാൻ അപ്പോൾ അമറും വിശ്വനാഥനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ നോട്ടം കൂടെ എവിടെ എങ്കിലും സംഗീത ഉണ്ടോ എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *