സിന്ദൂരരേഖ 20 [അജിത് കൃഷ്ണ]

Posted by

അപ്പോഴേക്കും കൈതൊഴുതു കൊണ്ട് വിശ്വനാഥൻ അയാളുടെ മുൻപിലേക്ക് എത്തി.പാർട്ടി അനുയായികളുടെ ഒരു ചെറിയ കൂട്ടം ജയ് വിളികളും ആയി അവിടെ ഉണ്ടായിരുന്നു. അയാൾക്ക് പ്രൊട്ടക്ഷൻ ആയി കൂടെ വൈശാഖനും ഉണ്ടായിരുന്നു അപ്പോൾ. വിശ്വനാധന്റെ അഭിനയം കണ്ട് വൈശാഖൻ ശെരിക്കും അന്ധം വിട്ടു പോയി. ഇത്രയ്ക്കും വിനയപൂർവം ഇയാൾ ചിരിക്കുക ഒക്കെ ചെയ്യുമോ. പാവം ഈ നാട്ടുകാരെ മുഴുവൻ പറ്റിച്ചു വെച്ചിരിക്കുക ആണ് “നായിന്റെ മോൻ “ഇവന്റെ തനി നിറം ഒരിക്കൽ എല്ലാർക്കും മുൻപിൽ ഞാൻ തുറന്നു കാണിക്കും അന്ന് വരെ നിന്റെ മുഖത്ത് ഈ ചിരി കാണുക ഉള്ളു എന്ന് വൈശാഖൻ ചിന്തിച്ചു.

 

അപ്പോഴേക്കും എബ്രഹാമിന്റെ തോളിലേക്ക് ചേർന്ന് കെട്ടിപിടിച്ചു കൊണ്ട് പാർട്ടിയുടെ മുഴുവൻ സ്വാഗതം അയാൾ അർപ്പിച്ചു.അപ്പോൾ ആണ് തൊട്ട് പിറകിൽ നിൽക്കുന്ന വൈഷകനെ വിശ്വനാഥൻ കാണുന്നത്. വിശ്വനാഥനെ നോക്കി പുച്ഛത്തിൽ വൈശാഖൻ നിൽക്കുന്നത് കണ്ടപ്പോൾ അവനെ ഒന്ന് ചൊറിഞ്ഞു വിടണം എന്ന് തോന്നി അല്ല അതിനു സമയം ഉണ്ടല്ലോ അവൻ ഇനി കൂടെ കാണുമല്ലോ. അയാളുടെ നോക്കി ദഹിപ്പിക്കുന്ന കണ്ണുകൾ നോക്കി വൈശാഖനും തിരിച്ചു തറപ്പിച്ചു നിന്നു അപ്പോഴേക്കും എബ്രഹാം വിശ്വനാഥ്‌ന്റെ പുറത്തു തട്ടി മെല്ലെ എഴുന്നേൽപ്പിച്ചു.

എബ്രഹാം :ഓഹ് ഞാൻ കരുതിയത് പോലെ അല്ല നമ്മുടെ നാട് ആകെ മാറിയല്ലോ. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ഫോണിൽ കൂടെ ഉള്ള സംസാരം മാത്രം അല്ലെ ഉള്ളൂ. തന്നെ എത്ര നാളായി ഇങ്ങനെ ഒക്കെ ഒന്ന് കണ്ടിട്ട്.

വിശ്വനാഥൻ :വിശേഷം ഒക്കെ പറയാം ഭായ് നമുക്ക് ആദ്യം ഈ ബഹളത്തിൽ നിന്ന് ഒക്കെ ഒന്ന് മാറി എസ്റ്റേറ്റിലേക്ക് പോകാം.

 

എബ്രഹാം :ആവാം അല്ല തന്റെ മോൾ എവിടെ, അവളെയാണ് ഞാൻ ഇവിടെ പ്രതീക്ഷിച്ചത്.

 

വിശ്വനാഥൻ :അവൾ എസ്റ്റേറ്റിൽ ഉണ്ട് എന്തയാലും അങ്ങോട്ട്‌ അല്ലേ ചെല്ലുന്നത് അവിടെ ചെന്ന് കാണാമല്ലോ.

 

എബ്രഹാം :എടോ അവൾക്ക് എതിർപ്പുകൾ വല്ലതും ഉണ്ടോ..

 

വിശ്വനാഥൻ :ഹേയ് ഞാൻ സംസാരിച്ചത് ആണ് ഭായ്.

 

എബ്രഹാം :താൻ എന്തായാലും കൊള്ളാം സ്വന്തം മോളെ തന്നെ എനിക്ക് കൂട്ടി തന്നല്ലോ !!!

 

അയാൾ ഒന്ന് പയ്യെ ചിരിച്ചു.

 

വിശ്വനാഥൻ :ഓഹ് അതിനെന്താ അവളുടെ നല്ലതിന് വേണ്ടി അല്ലെ അതൊക്കെ..

വിശ്വനാഥനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. വിശ്വനാഥൻ അമറിനെ കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

 

വിശ്വനാഥൻ :ദേ ഇത് ആരാണ് എന്ന് അറിയാമോ ഭായിക്ക് !!!

അപ്പോഴേക്കും അമർ അടുത്തേക്ക് നടന്നു വന്നു. എബ്രഹാം അവനെ ഒന്ന് തറപ്പിച്ചു നോക്കി. എന്നിട്ട് വിശ്വനാഥനെ ഒന്ന് നോക്കി.

 

എബ്രഹാം :എടോ എനിക്ക് പിടി കിട്ടുന്നില്ല.

വിശ്വനാഥൻ :അമർ ആണ് ഭായ് !!

 

എബ്രഹാം :അമറോ ഇവൻ അങ്ങ് വളർന്നു മസിൽ ഒക്കെ വെച്ചല്ലോ.

 

അപ്പോഴേക്കും ചിരിച്ചു കൊണ്ട് അമർ അടുത്തേക്ക് ചെന്നു. അവന്റെ ചുമലിൽ തട്ടി കൊണ്ട് എന്തൊക്കെയോ പറഞ്ഞു. വിശ്വനാഥൻ അമറിനെ കണ്ണ് കാണിച്ചു. അമർ അയാളെകൊണ്ട് കാറിന്റെ അടുത്തേക്ക് വന്നു. എയർപോർട്ടിൽ അപ്പോഴും പാർട്ടിക്കാരുടെ ജയ് വിളികൾ മുഴങ്ങി നിന്നു. അമർ എബ്രഹാമിനെ കൊണ്ട് മുൻപേ പോയപ്പോൾ വിശ്വനാഥൻ കുറച്ചു പിറകിലേക്ക് മാറി

Leave a Reply

Your email address will not be published. Required fields are marked *