രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

Rathishalabhangal Love and Life Part 4 | Author : Sagar Kottapuram

Previous Part

 

ശ്യാമിന്റെ കാറിൽ ആണ് ഞങ്ങളെല്ലാവരും നാട്ടിലേക്ക് തിരിച്ചത് . പിള്ളേർക്കുള്ള ഡ്രസ്സ് ഒകെ മഞ്ജുസ് തന്നെ എടുത്തിട്ടുണ്ടായിരുന്നു . അതുകൊണ്ട് എന്നോട് പ്രേത്യകിച്ചു ഒന്നും വാങ്ങേണ്ട എന്ന് മിസ് ഉത്തരവിട്ടിരുന്നു . എന്നെയും കിഷോറിനെയും വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം ശ്യാം വേഗം മടങ്ങി. വീട്ടിൽ ജസ്റ്റ് ഒന്ന് കേറി അമ്മയോടും അച്ഛനോടുമൊക്കെ ഒന്ന് മിണ്ടി അവൻ വേഗം സ്ഥലം വിട്ടു . അവൻ ഞങ്ങളുടെ ബന്ധു ആയെങ്കിൽ കൂടി കക്ഷിക്ക് ഇപ്പോഴും അച്ഛനെയും അമ്മയെയും ഒകെ ഫേസ് ചെയ്യാൻ ഒരു നാണം ആണ് !വീട്ടിൽ വന്നു കേറിയ ഉടനെ റോസ്‌മോൾ മഞ്ജുസിന്റെ അടുത്തേക്കാണ് പോയത് .

“മഞ്ജു …”
എന്ന് ഉറക്കെ വിളിച്ചുകൊണ്ട് പെണ്ണ് അകത്തേക്ക് ഓടി .

” നിന്റെ അമ്മ എവിടെ ?”
ഉമ്മറത്ത് തന്നെ ഉണ്ടായിരുന്ന ആദിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി .

“റൂമില് ..”
അതിനു ആദി പയ്യെ മറുപടി പറഞ്ഞു .

“ഹ്മ്മ് … മിക്കു എവിടെ ?”
അവന്റെ കയ്യും പിടിച്ചു ഹാളിലേക്ക് കയറുന്നതിനിടെ ഞാൻ തിരക്കി . അപ്പോഴേക്കും അന്വേഷിച്ച വ്യക്തി “മ്യാവൂ…..” എന്ന് വെച്ച് കാച്ചികൊണ്ട് ഞങ്ങളുടെ കാൽച്ചുവട്ടിൽ വന്നു മുട്ടിയുരുമ്മാൻ തുടങ്ങി ..

അത് നോക്കികൊണ്ട് തന്നെ ഞാൻ പോക്കെറ്റിൽ നിന്നും ആദിക്ക് വേണ്ടി വാങ്ങിച്ച ഡയറി മിൽക്കിന്റെ ചോക്ലേറ്റ് എടുത്തു അവനു നേരെ നീട്ടി .അപ്പോഴേക്കും പൂച്ചയെ കുനിഞ്ഞെടുത്തുകൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു .

“ഇന്നാടാ അപ്പൂസേ ….”
ഞാൻ അത് അവന്റെ നേരെ നേടിയതും ആദി അത് വേഗം പിടിച്ചു വാങ്ങി .

“പൊന്നുനു ഇല്ലേ ?”
ചോക്ലേറ്റ് വാങ്ങി തിരിച്ചും മറിച്ചും നോക്കികൊണ്ട് അവൻ എന്നോടായി തിരക്കി .

“അവൾക്ക് വേണ്ട ..അവൾക്കു അച്ച കൊറേ വാങ്ങിച്ചു കൊടുത്തതാ.. നീ തിന്നോ ..”
അവന്റെ കവിളിൽ തട്ടികൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു .

“ആന്റി എവിടെ ?”
അഞ്ജുവിനെ അവിടെയൊന്നും കാണാത്തതുകൊണ്ട് ഞാൻ പയ്യെ തിരക്കി .

“ഞാൻ ഇവിടെ ഉണ്ടെടോ …”

Leave a Reply

Your email address will not be published. Required fields are marked *