രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Posted by

“എനിക്കൊരു മാറ്റവും ഇല്ലെന്നാണല്ലോ മഞ്ജുസ് ഒകെ പറയുന്നേ ..”
ഞാൻ അതുകേട്ടു കുഞ്ഞാന്റിയെ സംശയത്തോടെ നോക്കി .

“നിന്റെ കോലം അല്ല പറഞ്ഞത് ..സ്വഭാവം ആണ് …”
എന്നെയൊന്നു ആക്കിയപോലെ പറഞ്ഞുകൊണ്ട് കുഞ്ഞാന്റി ചിരിച്ചു .

“ഓ അത് .. ”
ഞാൻ അതുകേട്ട് ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ..പിന്നെ വേഗം കാപ്പി കുടിച്ചു തീർത്തു .

“എന്നാപ്പിന്നെ നേരം കളയുന്നില്ല…അപ്പുറത്തൊക്കെ പോവാൻ ഉണ്ട് ”
ഗ്ലാസ് ടീപോയിലേക്ക് വെച്ചുകൊണ്ട് ഞാൻ എഴുനേറ്റു .

“ഹ്മ്മ്…ആയിക്കോട്ടെ ”
അവളും അത് സമ്മതിച്ചു . അതോടെ ആദിയെയും കൂട്ടി ഞാൻ അവിടെ നിന്നുമിറങ്ങി . പിന്നെ നേരെ ബിന്ദു അമ്മായിയുടെ വീട്ടിൽ പോയി . മോഹനൻ മാമ ആ സമയത്തു നാട്ടിലുണ്ട് . അതുകൊണ്ട് ഞാനും ആദിയും കയറിച്ചെല്ലുമ്പോൾ പുള്ളി ഉമ്മറത്ത് തന്നെ ഉണ്ട് .

അവരുടെ മക്കളായ അഞ്ജലിയും രാഗേഷും അവിടെ തന്നെ ഉണ്ടായിരുന്നു . രാഗേഷ് ഇപ്പൊ ഡിഗ്രിക് പഠിക്കുന്നു . അഞ്ജലി ടി.ടി.സി ക്കു പോവുന്നുണ്ട് . ടീച്ചർ ആയിട്ട് ഏതെങ്കിലും ഗവണ്മെന്റ് സ്കൂളിൽ കയറികൂടണം എന്നൊക്കെയാണ് കക്ഷിയുടെ മോഹം .

പതിവുപോലെ അവിടെയും സ്വല്പ നേരം ചിലവഴിച്ചു . അഞ്ജലിയുമായും രാഗേഷുമായൊക്കെ ഓരോ തമാശകൾ പറഞ്ഞിരുന്നു . അവിടെ നിന്നും പിന്നെ നേരെ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് . നേരം വൈകുമെന്നോർത്തു അവിടെയും അധികനേരം നിന്നില്ല .

ഓണം കഴിഞ്ഞു ഒരു ദിവസം സൗകര്യം പോലെ വരാമെന്നു കൃഷ്ണൻ മാമയോടും മായേച്ചിയോടും മോഹനവല്ലി അമ്മായിയോടും വിവേകേട്ടനോടുമൊക്കെ പറഞ്ഞു വേഗം ഇറങ്ങി . ചായ കുടിച്ചിട്ട് പോകാമെന്നു മായേച്ചി നിർബന്ധിച്ചെങ്കിലും കുഞ്ഞാന്റിയുടെ അവിടന്ന് കുടിച്ചു എന്ന് പറഞ്ഞു ഞാൻ ആ ക്ഷണം നിരസിച്ചു . പൊന്നൂസിനെ കൊണ്ട് ചെല്ലാഞ്ഞതിൽ കൃഷ്ണൻ മാമക്ക് ചെറിയ നീരസം ഉണ്ട് . പുള്ളിക് പെണ്ണിന്റെ സംസാരവും ദേഷ്യവുമൊക്കെ നല്ല ഇഷ്ടമാണ് .

പിന്നെ നേരെ വല്യമ്മയുടെ വീട്ടിലേക്ക് . രാജീവേട്ടനും ദിലീപേട്ടനും ഒകെ വിവാഹം കഴിച്ചതുകൊണ്ട് വീട്ടിലിപ്പോ മരുമക്കൾ രണ്ടുപേര് കൂടി ഉണ്ട് . സുകന്യ , പ്രിയ എന്നാണ് അവരുടെ പേര് .. രാജീവേട്ടന്റെ ഭാര്യ ആണ് സുകന്യ ..ദിലീപേട്ടന്റെ വൈഫ് പ്രിയ ..!

രണ്ടുപേരുടെയും വിവാഹം ഒരേ ദിവസം ആയിരുന്നു . അത് കഴിഞ്ഞിട്ട് ഒരു വര്ഷം ആകുന്നതേ ഉള്ളു . സുകന്യ , പ്രിയ എന്നിവര് ഏറെക്കുറെ എന്റെ പ്രായം ആണെങ്കിലും സ്ഥാനം നോക്കി ഞാനവരെ ചേച്ചി , എടത്തിയമ്മ എന്നൊക്കെയാണ് വിളിക്കുന്നത് .

അവരുടെ വീട്ടുകാർ എന്റെയും മഞ്ജുസിന്റെയും കഥ അറിഞ്ഞപ്പോൾ അങ്ങനൊരു കുടുംബത്തിലേക്ക് മക്കളെ അയക്കുന്നതിൽ ആദ്യം വിരോധം പറഞ്ഞിരുന്നു . ഞങ്ങള് കാരണം ഇനി കല്യാണം മുടങ്ങുമോ എന്ന് എനിക്കും മഞ്ജുസിനും ചെറിയ നിരാശ ഉണ്ടായിരുന്നെങ്കിലും ഒരുവിധം അതൊക്കെ സംസാരിച്ചു തീർപ്പാക്കി . പിന്നെ മഞ്ജുസിന്റെ ബാക്‌ഗ്രൗണ്ടും അവളുടെ

Leave a Reply

Your email address will not be published. Required fields are marked *