വന്നാൽ പോലും വേഗം വീട്ടിലോട്ടു പോകാമെന്ന് പറയും ..പിന്നെ റോസ്‌മേരി കാര്യമായിട്ട് കൊണ്ട് നടക്കുന്നതുകൊണ്ട് കുറച്ചൊക്കെ രണ്ടാളും അഡ്ജസ്റ്റ് ചെയ്യും . കൂടിയാൽ മൂന്നു നാല് ദിവസമൊക്കെയേ അവിടെ നിൽക്കാറുള്ളു .
“എന്താ ഒരു വാട്ടം ?”
അവള് ഡ്രസ്സ് ഒകെ മടക്കി പെട്ടിയിൽ വെക്കുന്നത് ശ്രദിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി .
“ഏയ് ഒന്നും ഇല്ല …”
അവൾ അതിനു എന്നെ നോക്കി ഒന്ന് ചിരിച്ചു .
“ന്നാലും …”
ഞാൻ ചിരിച്ചുകൊണ്ട് ഒന്നുടെ തിരക്കി .പക്ഷെ അതിനു അവളൊന്നും മിണ്ടിയില്ല .
“നീ ഇതൊക്കെ എടുത്തു വെക്ക് ..ഞാൻ അഞ്ജുവിനോടും അമ്മയോടും ഒന്ന് പറഞ്ഞിട്ട് വരാം ”
അവള് പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ പറഞ്ഞു എല്ലാം എന്നെ ഏൽപ്പിച്ചു. പിന്നെ റൂമിൽ നിന്നും പയ്യെ താഴേക്കിറങ്ങി പോയി .
പിന്നെ അമ്മയോടും അഞ്ജുവിനോടും ഒകെ യാത്ര പറഞ്ഞു . അഞ്ജുവിന്റെ ഡെലിവറി രണ്ടു മാസം കൂടി കഴിഞ്ഞാൽ ഉണ്ടാകും. ആ സമയത്തൊക്കെ മഞ്ജുസ് സ്വന്തം വീട്ടിൽ ആകുന്നതുകൊണ്ട് അഞ്ജുവിന്റെ കുഞ്ഞിനെ കാണാനും വരാൻ കഴിയില്ല . അതൊക്കെ ആലോചിക്കുമ്പോ കക്ഷിക് ചെറിയ സങ്കടം ഉണ്ട് . രണ്ടും കൂടി ഒന്നും രണ്ടും ഒകെ പറയുമെങ്കിലും നല്ല ക്ളോസ് ആണ് .അഞ്ജു കല്യാണം കഴിഞ്ഞു ബാംഗ്ലൂരിൽ പോയപ്പോ തന്നെ മഞ്ജുസ് ആകെ മൂഡ് ഓഫ് ആയിരുന്നു .
“പോട്ടെ പെണ്ണെ ..ട്രാവൽ ചെയ്യാനൊക്ക വല്യ കൊഴപ്പം ഇല്ലെങ്കിൽ നിന്റെ കുട്ടിയെ കാണാൻ ഞാൻ വരണുണ്ടു..ആകെയുള്ള ഒരു മരുമോൻ അല്ലെ ”
അഞ്ജുവിന്റെ വയറിൽ പയ്യെ തൊട്ടുകൊണ്ട് മഞ്ജുസ് ചിരിച്ചു. അതിനു മറുപടിയെന്നോണം അഞ്ജുവും ഒന്ന് ചിരിച്ചെന്നു വരുത്തി..
“എന്നാപ്പിന്നെ അമ്മെ …അച്ഛാ …ഇടക്കൊക്കെ അങ്ങോട്ടു വരണട്ടോ …”
റോസ്‌മോളെ മടിയിൽ വെച്ച് കൊഞ്ചിക്കുന്ന അച്ഛനോടും ആദിയെ അടുത്ത് പിടിച്ചിരുത്തി സ്വല്പം വിഷമത്തോടെ ഇരിക്കുന്ന അമ്മയോടുമായി മഞ്ജുസ് ആവശ്യപ്പെട്ടു .
“ഹ്മ്മ്…”
അതിനു അച്ഛൻ ഗൗരവത്തിൽ മൂളി .പിള്ളേരെ പിരിഞ്ഞിരിക്കുന്നതോർക്കുമ്പോൾ അമ്മയ്ക്കും അച്ഛനും നല്ല വിഷമം ഉണ്ട് .
“പൊന്നു പോയിട്ട് എന്ന വരാ ….”
റോസ്‌മോളുടെ തലയിൽ കൈകൊണ്ട് തഴുകി അവളുടെ മുടി മാടിയൊതുക്കികൊണ്ട് അച്ഛൻ തിരക്കി .
“ചാച്ച വരുമ്പോ നാനും വരും ..”
എന്റെ കൂടെ വരും എന്ന അർത്ഥത്തിൽ അവൾ പറഞ്ഞൊപ്പിച്ചു .
“ആണോ…പോയ അച്ചച്ചനെ ഒക്കെ മറക്കോ?”
റോസ്‌മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് അച്ഛൻ ചിരിച്ചു..
“ഇല്യാ …അച്ചച്ച പൊന്നൂന്റെ യാ ..”
അവൾ അതിനു മറുപടി പറഞ്ഞു അച്ഛന്റെ കഴുത്തിൽ കെട്ടിപിടിച്ചു .
അമ്മയും ആ സമയത് ആദിയോട് ഓരോന്ന് ചോദിക്കുന്നുണ്ട്. പിന്നെ അവിടെ പോയാൽ ഓടി നടന്നു അമ്മമ്മക്കും അമ്മച്ചനും ഒന്നും ബുദ്ധിമുട്ടുണ്ടാക്കരുത് , മഞ്ജു പറഞ്ഞത് കേക്കണം എന്നൊക്കെ പറഞ്ഞു അവനെ അമ്മച്ചിയും