ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തി..അവളുടെ ഇരുകവിളിലും എന്റെ കൈത്തലം ചേർത്തുപിടിച്ചുകൊണ്ടാണ് ഞാൻ അവളെ ചുംബിച്ചത് ..
“ആഹ്..ഇമോഷൻസ് ഉള്ളവരൊക്കെ അങ്ങനെയാ ..നിനക്കു ആകെക്കൂടി ഒറ്റ ഇമോഷൻ അല്ലെ ഉള്ളു ..ആക്രാന്തം.. ”
എന്നെ പെട്ടെന്ന് തള്ളിമാറ്റികൊണ്ട് മഞ്ജുസ് എനിക്കിട്ടൊന്നു താങ്ങി ..
“ആണോ..അത് ഞാൻ അറിഞ്ഞില്ലട്ടോ…”
ഞാൻ അതുകേട്ടു പുച്ഛഭാവത്തിൽ മൊഴിഞ്ഞു ..
“ഇപ്പൊ അറിഞ്ഞില്ലേ….അതുമതി ട്ടാ …”
അവളും അതെ രീതിക്ക് മറുപടി പറഞ്ഞു വെയ്റ്റ് ഇട്ടു .
“അമ്പോ…ഭയങ്കര ഫോമിൽ ആണല്ലോ …”
അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ചിരിച്ചു .
“എന്താ ചെയ്യാ …ശീലം ആയില്ലേ …”
അവളും അതാസ്വദിച്ച പോലെ ചിരിച്ചു .
“ഒലക്ക ആണ്..കൂടുതൽ നെഗളിച്ച ഉണ്ടല്ലോ ..ഒറ്റ ചവിട്ടങ്ങു തരും..”
ഞാൻ പിറുപിറുത്തുകൊണ്ട് അവളുടെ കഴുത്തിൽ കൂടി എന്റെ ഇടം കൈയിട്ടു ചുറ്റിവരിഞ്ഞു. എന്റെ കൈ കഴുത്തിൽ അമർന്നതും മഞ്ജുസ് ഒന്ന് കുതറി..
“സ്സ്.ആഹ്…വിടെടാ തെണ്ടി..”
മഞ്ജുസ് കുതറികൊണ്ട് എന്നെ നോക്കി ചിരിച്ചു .
“സൗകര്യം ഇല്ല …കോളേജ് ടൈം തൊട്ടു നിനക്കു എന്നെ ഊശിയാക്കുന്ന ഒരു സ്വഭാവം ഉണ്ട് ..”
അവളുടെ കഴുത്തിലെ പിടുത്തം ഒന്നുടെ അമർത്തികൊണ്ട് ഞാൻ പിറുപിറുത്തു..
“അതിപ്പോ നീയും മോശം അല്ല ..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“ഞാൻ കളിയാക്കൽ മാത്രേ ഉള്ളു..നിനക്കു പക്ഷെ എന്നെ തീരെ റെസ്പെക്റ്റ് ഇല്ല ..”
ഞാൻ കളിയായി പറഞ്ഞു അവളുടെ തുടയിൽ ഒരു നുള്ളുവെച്ചുകൊടുത്തു .
“ഇല്ലെങ്കിൽ നന്നായി …പോയി കേസ് കൊടുക്ക് …”
അവള് അതുകേട്ട് ദേഷ്യം വന്നപോലെ പറഞ്ഞുകൊണ്ട് എന്നെ ഒന്ന് തള്ളി ..
“നീ എന്തിനാ അതിനു ചൂടാവുന്നെ …”
അവളുടെ പെട്ടെന്നുള്ള ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .
“എന്താ എനിക്ക് ചൂടാവാനും പാടില്ലേ ?”
അവള് അതിനു തിരിച്ചു ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി..ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ മിസ്സ് അങ്ങനെയാണ് ..
“ആയിക്കോ..എന്റെ അടുത്തു എന്തിനാ ചൂടാവുന്നെ എന്ന ചോദിച്ചത് ..”