നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 💞💞💞 [നൗഫു]

Posted by

നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 

Ninte Mohangal Poothulanjappol | Author : Noufu

സുഹൃത്തുക്കളെ പുതിയ ഒരു കഥയുമായി വരികയാണ്…ഇവിടെ രണ്ടാമത്തെ കഥ..

ബോറടിച്ചപ്പോൾ ഒന്ന് കുതിക്കുറിച്ചതാണ്..

മണ്ണിന്റെ മണമുള്ള ഒരു കഥ എഴുത്തുവാൻ ആയിരുന്നു പരിശ്രമം..😆😆😆

എന്തായാലും നിങ്ങളിൽ വായിക്കുന്നവർ അഭിപ്രായം പങ്കു വെക്കുക്ക..

ഒന്നും പറയാതെ പോകരുതേ..

അടുത്ത പാർട്ടോടു കൂടി ഈ കഥ അവസാനിക്കും…

കഥ തുടരുന്നു.

അബുദാബി യിലെ സനായി ഏരിയയിൽ ഉള്ള എന്റെ ഫ്ലാറ്റിൽ ഗാഡനിദ്രയിൽ ആയിരുന്നു ഞാൻ പെട്ടെന്ന് തന്നെ എന്തോ ഒരു സ്വപ്നം കണ്ട പോലെ ഞെട്ടി എഴുന്നേറ്റു…

സമയം ഏട്ടു മണിയോടടുക്കുന്നു…

അള്ളോ… ഒരുപാട് നേരം വൈകിയല്ലോ

ഇന്നലെ രാത്രി കമ്പനിയിലെ ഒരുപാട് കസ്റ്റമർ കൾ വിളിച്ചതുകൊണ്ട്… രണ്ടു മണിയായിരുന്നു ഉറങ്ങുവാൻ തന്നെ…

ഉറക്കത്തിന്റെ മൂഡ് വന്നപ്പോൾ… പിന്നെ അലാറം വെക്കാൻ തോന്നിയില്ല…

അറിയാതെ കിടന്നുറങ്ങിപ്പോയി…

രാവിലെ ഏഴുമണിക്ക് തന്നെ കമ്പനി യിൽ റിപ്പോർട്ട് ചെയ്യണം…

എഴുന്നേറ്റ ഉടനെ തന്നെ… മൊബൈൽ ഒന്ന് എടുത്തു നോക്കി…

എന്നും രാവിലെ എഴുന്നേറ്റാൽ ആദ്യം തന്നെ മൊബൈലാണ് എടുത്തു നോക്കാറുള്ളത്…

ഫോണെടുത്ത് ലോക്ക് തുറന്ന് നോക്കിയപ്പോൾ അതിൽ നാട്ടിൽ നിന്നും മുപ്പതോളം മിസ്ഡ് കോളുകൾ കാണുന്നു…

എന്താണ് റബ്ബേ, ഉപ്പയുടെയും അനിയൻ മാരുടെയും കൂട്ടുകാരുടെയും എല്ലാം മിസ്കോൾ കാണുന്നുണ്ട്…

ഉടനെ തന്നെ ഫോൺ എടുത്തു… അനിയനെ വിളിച്ചു…

ഹലോ… അസ്സലാമു അലൈക്കും…

നിസാർ ഇവിടെനിന്നും സലാം ചൊല്ലി റാഷിദ്ന്നോട് സംസാരിക്കാൻ തുടങ്ങി…

എന്താടാ രാവിലെതന്നെ…

ഉമ്മാക് വയ്യായ്ക എന്തെങ്കിലും ഉണ്ടോ…

ഇല്ലാ… ഇകാക്ക…

പിന്നെന്താ എല്ലാരുംകൂടി രാവിലെ തന്നെ വിളിച്ചു… എന്നെ ബേജാർ ആക്കിയത്…

അതൊന്നുമില്ല ഇക്കാ…

ഇക്കാക്ക ഒന്ന് പെട്ടെന്ന് നാട്ടിലേക്ക് വരുമോ…

എന്താ റാഷിദ്….

Leave a Reply

Your email address will not be published. Required fields are marked *