അവൾടെ തന്ത അവളെ ഒരു ഗൾഫ് കാരനെ കൊണ്ട് കെട്ടിച്ചയച്ചു. “ഷിബുവേട്ടൻ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.” അവളെ വളക്കാൻ ഞാൻ ഒരു കൈ നോക്കിയാലോ…? ”
അഭി ചോദിച്ചു.
എല്ലാവരും അഭിയെതന്നെ തുറിച്ചു നോക്കി.
” ദേ നിലത്ത് കിടക്കുന്ന മണ്ണ് വാരി നിന്റെ വായിൽ തിരുകും ഞാൻ… കിട്ടിയ ഒന്നാന്തരം അവസരം തട്ടി കളഞ്ഞ മൈരൻ… ”
മനു അവനെ പരിഹസിച്ചു.
അഭി അതോടെ സൈലന്റ് ആയി.
” ദെയ്ഷ്യത്തോടെയല്ലാതെ മകന്റെ കൂടുകാരായ ഞങ്ങളോട് അവള് മിണ്ടിയിട്ടില്ല അപ്പോഴാ അവന്റെ ഒരു….
എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട നീ… ”
രാഹുൽ പറഞ്ഞു.
” ഒന്ന് നിർത്തെടോ… അവസരം കിട്ടുമ്പോ എല്ലാം കൂടെ എന്റെ നെഞ്ചത്തോട്ടു കേറുവാണല്ലോ…”
അഭി എല്ലാവരോടുമായി പറഞ്ഞു.
” ഇമ്മാതിരി വീരവാദം പറഞ്ഞാൽ തിരിച്ചു ഞങ്ങളിൽ നിന്നും ഇത്രയൊക്കെയേ നീ പ്രധീക്ഷിക്കേണ്ടും… ”
ശുബുവേട്ടൻ പറഞ്ഞു.
” ഞാൻ നിർത്തി… ”
അഭി കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
അങ്ങനെ ആ സംസാരം അവിടെ അവസാനിച്ചു.
സമയം രാത്രി 8 കഴിഞ്ഞു.
” എന്നിട്ട് അവൻ എന്തെടുക്കുവാ..? ”
രാജേഷ് ചോദിച്ചു.
” കതകടച്ചു റൂമിൽ ഇരിക്കുവാ..
എല്ലാ ദിവസവും ഈ സമയം ആവുമ്പോൾ വിശക്കുന്നു എന്ന് പറഞ്ഞ് ഹാളിലേക്ക് വരാറുള്ളതാ. ഇന്ന് അവൻ ചോറുണ്ണാൻ പോലും പുറത്ത് വന്നിട്ടില്ല. ”
സുചിത്ര പറഞ്ഞു.
” നീ അവനോട് വാശി കളഞ്ഞു വന്ന് ചോറുണ്ണാൻ പറ… ”
രാജേഷ് പറഞ്ഞു.
” ഞാൻ പറയാനൊന്നും പോണില്ല. വിശക്കുമ്പോ അവൻ താനെ വന്ന് കഴിച്ചോളും. ചേട്ടൻ അതോർത്ത് ആവലാതി പെടേണ്ട… ”
സുചിത്ര പറഞ്ഞു.
” ഞാൻ അവന്റെ ഫോണിൽ വിളിച്ചു സംസാരിക്കണോ…? ”
” വേണ്ട രാജേഷേട്ടാ… അവന് ഈ അടുത്തിടെയായിട്ട് വാശി ഇത്തിരി കൂടുതലാ… വലിയാ ആളായി പോയിന്നാ അവന്റെ വിചാരം. നമ്മൾ അതൊക്കെ മൈൻഡ് ചെയ്യാതിരിക്കുമ്പോ അവന് മനസ്സിലായിക്കൊള്ളും ഈ വാശി കാണിച്ചുനടന്നതൊക്കെ വെറുതെയായിപോയിന്ന്… ”