ക്രിക്കറ്റ് കളി 6 [Amal SRK]

Posted by

” ഹം…നീ പറഞ്ഞത് ശെരിയാ… ”

” മ്മ്.. ”

” നീ ചോറുണ്ടോ… സുചിത്രേ…? ”

” ഞാൻ ഉണ്ടു… ”

” ഇവിടെ ആഹാരം ആവണതെ ഉള്ളു. നീ ഇന്ന് എന്താ കൂട്ടാൻ വച്ചത്…? ”

രാജേഷ് ചോദിച്ചു.

” ഇന്ന് മീനൊന്നും കിട്ടിയില്ല ചേട്ടാ.. അതുകൊണ്ട് ബീഫ് വറത്തു. എലിശേരിയും, ഇളവങ്ങ തോരനും വച്ചു. ”

” ഇളവങ്ങ തോരൻന് കേൾക്കുമ്പോ തന്നെ നാവീന്ന് വെള്ളം ഉറ്റി. ചോറും കൂട്ടി കഴിക്കാൻ കൊതിയാവുന്നു… ”

” എന്നാ പിന്നെ വേഗം ഇങ്ങോട്ട് വായോ…
ചേട്ടന് ഇഷ്ടമുള്ളതെല്ലാം ഞാൻ ഉണ്ടാക്കി തരില്ലേ… ”

” ഇല്ലെടി നാട്ടിൽ വന്നാൽ ശെരിയാവില്ല… കുറച്ചു കൂടെ കാക്കണം… ”

” എന്നാ പിന്നെ കൊതിയും വച്ച് അവിടെ നിന്നോ… ”

” എന്താ നിന്റെ ശബ്ദത്തിന് ഖനം വച്ച പോലെ…? പിണങ്ങിയോ..? ”

” ഏയ്… പിണക്കമൊന്നുമില്ല… ചേട്ടന് തോന്നിയതാ… ”

” അങ്ങനെയാണേൽ കുഴപ്പമില്ല… ശെരി ഞാൻ ഫോൺ വെക്കുവാണെ… പിന്നെ വിളിക്കാം..
ഉമ്മ…. ”

” ഉമ്മ.. ”

സുചിത്ര തിരിച്ചും മുത്തം കൊടുത്തു.

പട്ടിണി കിടന്ന് ശീലമില്ലാത്തത് കൊണ്ട് കിച്ചുവിന് കിടന്നിട്ട് ഉറക്കം വരണില്ല. അവൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു.

ബീപ് ബീപ്…
ഫോൺ വൈബ്രേറ്റ് ചെയ്തു.

കിടക്കയിൽ നിന്നും എഴുന്നേറ്റ് ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി.

അനുജത്തി വീണയാണ്.

കിച്ചു വേഗം ഫോൺ അറ്റന്റ് ചെയ്തു.

” ഹലോ… ഏട്ടാ… ”

വീണ പറഞ്ഞു.

” നീയെന്താടി ഈ പാതിരാത്രിയിൽ വിളിക്കുന്നെ… ഉറക്കൊന്നും ഇല്ലേ…? ”

കിച്ചു ചോദിച്ചു.

” പാതിരാത്രിയൊന്നുമായിട്ടില്ല 10 മണിയാവുന്നതേ ഉള്ളു. എന്തായാലും ഏട്ടന് ഇന്ന് ഉറക്കം ഉണ്ടാവില്ലന്ന് അറിയാം. ”

” നീ എന്താ ഈ പറയുന്നേ…? ”

” രാത്രി ഒന്നും കഴിച്ചില്ലെന്ന് അമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു. രാത്രി പട്ടിണി കിടന്നുള്ള ശീലം ഏട്ടന് ഇല്ലല്ലോ… അപ്പൊ ഉറങ്ങാൻ പറ്റുന്നുണ്ടാവില്ല… അതുകൊണ്ട് എന്റെ പുന്നാര ഏട്ടൻ വേഗം പോയി ചോറുണ്ണാൻ നോക്ക്. ”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *