വില്ലൻ 13 [വില്ലൻ]

Posted by

റാസയും മുത്തുവും പൊളിച്ച വേലിക്ക് അടുത്ത് പൊടി പാറുന്നു………………ചെമ്മൺ നിറത്തിലുള്ള പൊടികൾ ഉയർന്നു പൊങ്ങി……………..

ആ പൊടികളിലൂടെ ഒരുവൻ മുന്നോട്ട് വന്നു………………..വളരെ വേഗത്തിൽ……………….

അവൻ മുത്തുവിനെ ലക്ഷ്യമാക്കി ഓടി……….

പൊടികളിൽ നിന്നും അവൻ ഓടി മുന്നിലെത്തിയപ്പോൾ ആ സിംഹാരാജാവിനെ അവർ കണ്ടു……………………..

റാസ…………………

റാസ ബിൻ ഖുറേഷി………………….

ആ ഒരു കാഴ്ച പലരിലും രോമാഞ്ചം ഉണ്ടാക്കി…………………

പച്ചയുടെയും കൂട്ടരുടെയും മുഖം തെളിഞ്ഞു……………അവർ ആർത്തു വിളിച്ചു………………..

ഭാർഗവന്റെയും കൂട്ടരുടെയും മുഖം ഇരുണ്ടു……………….

ജനങ്ങൾ ആർപ്പുവിളിച്ചു……………..കരഘോഷമുണ്ടാക്കി…………………. വിസിലടിച്ചു………………..

അവരിൽ ഒരു നാദം ആവേശത്തോടെ മുഴങ്ങി കേട്ടു…………….

റാസ………………

റാസ ബിൻ ഖുറേഷി……………….

റാസയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു……………….

റാസ മുത്തുവിന് ഒപ്പം ഓടിയെത്തി………………..

റാസയുടെ കണ്ണുകളിൽ അഗ്നി പടർന്നു………………….

മുത്തു റാസയുടെ വരവ് കണ്ടു……………….

റാസ മുത്തുവിന്റെ ഇടതുവശത്ത് എത്തിയതും പഴയതുപോലെ മുത്തു തല തിരിച്ചു കൊമ്പുകൾ കൊണ്ട് റാസയെ കുത്താനായി ശ്രമിച്ചു…………………..

റാസ ഓട്ടത്തിന്റെ വേഗത ചെറുതായി കുറച്ചു……………..മുത്തുവിന്റെ ഉന്നം തെറ്റി…………………

തല തിരിച്ചു തന്ന മുത്തുവിന്റെ തല നോക്കി റാസ കൈമുഷ്ടികൊണ്ട് ഇടിച്ചു………………….

മുത്തു തല വലത്തേ ഭാഗത്തേക്ക് തിരിച്ചുകൊണ്ട് ഒന്ന് അമറി…………………….

അടുത്ത നിമിഷം റാസ മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇട്ടു………………..

മുത്തു കൊമ്പുകൾ കൊണ്ട് അവനെ കുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല……………….

റാസ മുത്തുവിന്റെ മേലുള്ള പിടുത്തം ശക്തമാക്കി………………

റാസയുടെ സംഘം എണീറ്റു………………റാസയുടെ അടുത്ത മുന്നേറ്റം എന്താണെന്ന് ശ്രദ്ധിച്ചു……………….

റാസ മുത്തുവിന്റെ ഓട്ടത്തിന്റെ ദിശ നിയന്ത്രിച്ചു………………….

റാസയുടെ ശക്തിയിൽ നിന്ന് മുത്തുവിന് വിട്ടുമാറാൻ സാധിച്ചില്ല…………………മുത്തു റാസ നിയന്ത്രിച്ച ദിശയുടെ ഓടി……………….

റാസ മുത്തുവിനെ വേലിക്ക് താങ്ങായി നിർത്തിയിരുന്ന ഒരു മരത്തടി ലക്ഷ്യമാക്കി ആണ് ഓടിപ്പിച്ചത്………………….

മരത്തടി മുന്നിൽ കണ്ട മുത്തു ദിശ മാറാൻ ശ്രമിച്ചെങ്കിലും റാസ വിട്ടില്ല…………………

ഒടുവിൽ റാസ ഉദ്ദേശിച്ചത് തന്നെ സംഭവിച്ചു……………..

Leave a Reply

Your email address will not be published. Required fields are marked *