തങ്ങളുടെ കീഴിലുള്ള ഓരോ പ്രദേശങ്ങളും പാണ്ട്യന്റെ സൈന്യം കീഴടക്കുന്നത് അന്നത്തെ ചോളാ രാജാവായ രാജരാജചോളൻ ഭയത്തോടെ കണ്ടുനിന്നു……………………
പക്ഷെ അപ്പോഴും ചോളാ സാമ്രാജ്യത്തിന്റെ അടിത്തറയിളക്കാൻ പാണ്ട്യന്മാർക്ക് സാധിച്ചിരുന്നില്ല…………………….അവർ അതിനായി പരിശ്രമിച്ചു കൊണ്ടിരുന്നു………………
☠️കഥ ഇനിയാണ് ആരംഭം☠️
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം……………
മധുരൈ……………………
അലകാനല്ലൂർ ജെല്ലിക്കെട്ട്………………….
തമിഴന്റെ വീര്യം കലർന്ന പോരാട്ടം……………………..
ആരംഭം അവിടെ നിന്നാകട്ടെ…………………….
തമിഴരുടെ ജീവിതത്തിന്‍റെ ഭാഗമാണ് ജെല്ലിക്കെട്ട്……………ജെല്ലിക്കെട്ടില്ലാത്ത ഒരു തൈമാസ പിറവി തമിഴനില്ല……………………മനുഷ്യകുലം ഉണ്ടായ ദിവസമാണ് തൈമാസ പൊങ്കൽ……………………..അതുപോലെ മൃഗങ്ങൾ പിറന്ന ദിവസമായി മാട്ടുപൊങ്കൽ ആഘോഷിക്കുന്നു……………………….
തമിഴന്റെ ചോരയിൽ കലർന്ന വികാരമാണ് ജെല്ലിക്കെട്ട്………………..
കുത്തിക്കൊല്ലാനായി പാഞ്ഞടുക്കുന്ന ജെല്ലിക്കെട്ട് കാള…………….. അതിനെ നെഞ്ചും വിരിച്ചു നേരിടുന്ന തമിഴ് മണ്ണിൻ വീരന്മാർ…………………..
ജെല്ലിക്കെട്ട് എന്നാൽ നെഞ്ചുറപ്പാണ്……………….
ജെല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നവൻ വീരനാണ്……………….അവർക്ക് അവൻ പിന്നെ നായകനാണ്…………….
എന്തിന് ജെല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുന്ന തമിഴ് യുവതികൾ കുറച്ചല്ല………………..
വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് ഓരോ ജെല്ലിക്കെട്ട് കാളയും പോരിനിറങ്ങുന്നത്……………………..കൂർപ്പിച്ച കൊമ്പുള്ള ഈ കാളകളെയാണ് മനുഷ്യർ ധൈര്യസമേതം നേരിടാൻ ഇറങ്ങുന്നത്…………………..
മനുഷ്യരെക്കാളും പത്തിരട്ടി ശക്തിയുള്ള ജെല്ലിക്കെട്ട് കാളകളെ കീഴടക്കുന്ന മനുഷ്യരെ നെഞ്ചുറപ്പുള്ളവരെന്നും ധൈര്യവാന്‍മാരെന്നും തമിഴ് സമൂഹം കണക്കാക്കുന്നു……………………