ഇമ്പമുള്ള കാറ്റ് നിന്നു……………………
സുഖമുള്ള തണുപ്പ് നിന്നു………………….
മൃഗങ്ങളുടെയും പക്ഷികളുടെയും ചലനവും ശബ്ദവും നിന്നു…………………..
മരങ്ങളും ഇതര സസ്യങ്ങളുമെല്ലാം ഭയത്തിൽ അനങ്ങാതെ ശ്വാസം പിടിച്ചു നിന്നു…………………………
ഇനി അവന്റെ വരവാണ്…………………
അന്തരീക്ഷമാകെ കറുപ്പ് പടർന്നു………………….
ഒരുതരം മരവിച്ച തണുപ്പ് അവിടമാകെ പരന്നു………………………
പെട്ടെന്ന് റാസ കണ്ണുകൾ തുറന്നു………………..
എന്തോ സംഭവിക്കാൻ പോകുന്നു എന്ന് റാസയുടെ മനസ്സ് അവനോട് പറഞ്ഞു…………………….
റാസ ചുറ്റും നോക്കി……………….
അവസാനം അവൻ കണ്ടു………………
ജനവാതിലിലൂടെ……………………
ഒരു കറുത്ത രൂപം ഒഴുകി വരുന്നത്…………………..
ശരീരമാകെ കരിമ്പടം പുതച്ച പോലെ………………..
ആ ശരീരത്തിന് കയ്യോ കാലുകളോ മുഖമോ ഒന്നും റാസയ്ക്ക് കാണാൻ സാധിച്ചില്ല………………..
അവന്റെ മുഖത്തിന്റെ ഭാഗത്ത് മനസ്സിൽ വേദന കോരിയിടുന്ന ഇരുട്ട് ആണ് റാസ കണ്ടത്…………………
നെഞ്ചിൽ കിടക്കുന്ന സായരയെ മുറുക്കെ പിടിച്ചുകൊണ്ട് ആ കറുത്ത രൂപത്തിന്റെ വരവ് റാസ കണ്ടു………………….
അവൻ വായുവിൽ പറന്നു കൊണ്ട് റാസയുടെ മുന്നിലേക്ക് വന്നു………………
ആ കറുത്ത രൂപം ജനവാതിലിലൂടെ ഒഴുകി ഇറങ്ങി അവർ കിടക്കുന്ന റൂമിൽ എത്തി…………………
റാസ ഭയത്താൽ അവനെ നോക്കി……………………
അവരുടെ കട്ടിലിന് മുന്നിലായി ആ രൂപം നിന്നു………………..
ആ കറുത്ത രൂപം റാസയെ നോക്കി നിന്നു………………
ആ രൂപം അവനെ തന്നെ നോക്കി നിൽക്കുന്നത് റാസ ഭയത്തോടെ കണ്ടു…………………….
പെട്ടെന്ന് ആ രൂപം പറന്ന് റാസയുടെ തൊട്ടുമുന്നിൽ എത്തി………………….റാസ ഒന്ന് പിന്നിലേക്ക് വലിഞ്ഞു…………………..