വിദ്യാർത്ഥികൾക്ക് വ്യായാമം ചെയ്യാനും ചെറിയ പ്രതിരോധ മുറകൾ പഠിപ്പിക്കാനും വേണ്ടി ഉണ്ടാക്കിയ അങ്കതട്ടിൽ നിന്നായിരുന്നു അവൾ ശബ്ദം കേട്ടത്…………………..
അവൾ അങ്കത്തട്ടിന് അടുത്തെത്തി…………………..
അവൾ അങ്ങോട്ട് നോക്കി…………………….
അങ്കത്തട്ടിൽ ബാറക്ക് അബ്ബാസിയും എല്ലാ വിദ്യാർത്ഥികളും……………………….
ബാറക്ക് അബ്ബാസിയുടെ മുന്നിലായി നിൽക്കുന്ന ആദത്തെ അവൾ കണ്ടു……………………..
ബാറക്ക് അബ്ബാസി എന്തോ പറയുന്നു………………….അവൾ അതിലേക്ക് ശ്രദ്ധ കൊടുത്തു……………………..
“ഇനി പഠിപ്പിക്കാൻ പോകുന്നത് ചെറിയ കുട്ടികളെ വലിയ ആരെങ്കിലും ഉപദ്രവിക്കാൻ വരുമ്പോൾ എങ്ങനെ ചെറുത്ത് നിൽക്കണം അല്ലെങ്കിൽ നമ്മൾ എങ്ങനെ രക്ഷപ്പെടണം എന്നുള്ളതിനെ കുറിച്ചാണ്…………………..”………………..ബാറക്ക് അബ്ബാസി പറഞ്ഞു…………………
എല്ലാവരും ശ്രദ്ധയോടെ ബാറക്ക് അബ്ബാസിയുടെ വാക്കുകൾ കേട്ടു……………….
“എല്ലാ ചെറിയ വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധ കൊടുക്കുക………………”………………….ബാറക്ക് അബ്ബാസി നിർദേശിച്ചു………………..
ചെറിയ വിദ്യാർഥികൾ തലയാട്ടി………………..
“ആദം……………മുബാറക്ക്……………മുന്നോട്ട് വാ മക്കളെ………………..”………………ബാറക്ക് അബ്ബാസി പറഞ്ഞു…………………..
ആദമും ഒപ്പം ഒരു വലിയ വിദ്യാർത്ഥിയായ മുബാറക്കും മുന്നോട്ട് വന്നു…………………..
“ഈ തന്ത്രം എതിരാളിയുടെ കയ്യിൽ ആയുധം ഉള്ളപ്പോയോ അല്ലാത്തപ്പോയോ പ്രയോഗിക്കാം………………….”…………………ബാറക്ക് മറ്റു വിദ്യാർത്ഥികളോട് പറഞ്ഞു………………….
“മുബാറക്ക് ആദത്തെ ആക്രമിക്കാൻ പോവുകയാണ്……………….ആദം ചെറുതാണ്…………….ആ ഒരു ചിന്ത മുബാറക്കിനെ ശക്തിപെടുത്തും………………….അതുകൊണ്ട് തന്നെ മുബാറക്ക് ആദത്തെ ആക്രമിക്കുമ്പോൾ അവനിൽ നിന്ന് തിരിച്ചൊരു പണി ഒരിക്കലും മുബാറക്ക് പ്രതീക്ഷിക്കില്ല………………….”……………….ബാറക്ക് പറഞ്ഞു…………………
വിദ്യാർത്ഥികളോടൊപ്പം സായരയും ബാറക്കിന്റെ വാക്കുകൾ ശ്രദ്ധിച്ചു………………………
“പക്ഷെ അവന്റെ ഞാൻ ആദത്തെക്കാൾ ശക്തനാണെന്ന ചിന്ത മുബാറക്കിനെ പ്രതികൂലമായും ബാധിക്കാം…………………ആദത്തിന് കൗശലവും ധൈര്യവും ഉണ്ടെങ്കിൽ…………………”………………..ബാറക്ക് അബ്ബാസി പറഞ്ഞു………………….
ആദം ശ്രദ്ധയോടെ ഗുരുക്കളുടെ വാക്കുകൾ കേട്ടു………………….
ബാറക്ക് മുബാറക്കിന് അടുത്തേക്ക് ചെന്നു…………………..
“ഇനി തന്ത്രം………………..”…………..ബാറക്ക് പറഞ്ഞു……………..
വിദ്യാർത്ഥികൾ അബ്ബാസിയിലേക്ക് ശ്രദ്ധയൂന്നി………………….