സായരാ റാസയെ ആശ്വസിപ്പിച്ചു…………….ആ വിധിയെ നമ്മൾ ഒന്നിച്ചു നേരിടും……………ആ വിധിയെ നമ്മൾ പൊരുതി വിജയിക്കും എന്നൊക്കെ പറഞ്ഞു സായരാ റാസയെ ധൈര്യപ്പെടുത്തി…………………
റാസ കുറച്ചു ആശ്വാസം കിട്ടിയപോലെ അഭിനയിച്ചു സത്യം അതല്ലായിരുന്നു എങ്കിലും………………….
ദിവസങ്ങൾ കടന്നു പോയി……………….
റാസയുടെ ആവലാതിയുടെ കാഠിന്യം സമയം തണുപ്പിച്ചു……………….
സമയം എല്ലാ വേദനയും മാറ്റും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതുപോലെ റാസയും തനിക്ക് വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് മറന്നു……………………..
അവന്റെ വിധിയെക്കുറിച്ചുള്ള ചിന്തകൾ അവൻ മറന്നു……………………
ആ സ്വപ്നവും അഘോരയുടെയും സ്വാമിയുടെയും വാക്കുകളും അവൻ ഓർക്കാതെയായി……………………
രാവും പകലും മാറി മാറി വന്നു…………………
റാസയുടെയും ആദത്തിന്റെയും മുത്തുവിന്റെയും വൈകുന്നേരമുള്ള നടത്തം മിഥിലാപുരിക്കാർക്ക് പതിവ് കാഴ്ചയായി…………………
ഇനി റാസ ഇല്ലെങ്കിലും ആദം മുത്തുവുമായി നടക്കാൻ ഇറങ്ങും………………
ആദവും മുത്തുവും അത്രയ്ക്ക് കൂട്ടായി…………….
ആദത്തിനോട് മാത്രമല്ല മിഥിലാപുരിയിലുള്ള എല്ലാവരുമായും മുത്തു കൂട്ടായി……………….വൈകുന്നേരമുള്ള അവരുടെ നടത്തം മുത്തുവിനെ മിഥിലാപുരിയിലെ ജനങ്ങളെ മുഴുവൻ അറിയുന്നതിൽ സഹായിച്ചു…………………
മിഥിലാപുരിയിലെ ജനങ്ങൾക്ക് വരെ അത്ഭുതമായി……………….
പന്ത്രണ്ട് പേരെ കുത്തിക്കൊന്ന കരിങ്കാലൻ മുത്തു തന്നെയാണോ ഈ മുത്തു എന്ന കാര്യത്തിൽ………………..
കാരണം സാധാരണ ജെല്ലിക്കെട്ട് കാളകൾ കാണിക്കുന്ന ഒരു കുറുമ്പ് പോലും അവൻ മറ്റുള്ളവരോട് കാണിച്ചിരുന്നില്ല……………………
മലവേടനും അവന്റെ ജനങ്ങളും അരിയുടെ ക്ഷാമം വന്നപ്പോൾ റാസയെ സമീപിച്ചില്ല……………… പക്ഷെ അവരുടെ ദുരിതം അറിഞ്ഞ റാസ അവർക്കുള്ള അരിയും ഭക്ഷണവും അവരുടെ കാട്ടിലെ വാസസ്ഥലത്ത് എത്തിച്ചു നൽകി…………………..
കഷ്ടപ്പാട് വന്നപ്പോൾ തന്റെയടുക്കൽ വരാതിരുന്നതിന് മലവേടന് നല്ല ചീത്തയും റാസയുടെ അടുക്കൽ നിന്ന് കിട്ടി………………….
പക്ഷെ മലവേടന് തങ്ങൾക്കും കൂട്ടർക്കും ഒരു കഷ്ടപ്പാട് വന്നാൽ ഒരു നാഥൻ ഉണ്ട് എന്നുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു റാസയുടെ പ്രവൃത്തി………………….
സായരാ വേദനിപ്പിക്കേണ്ട എന്ന് കരുതി റാസ അക്കൊല്ലമുള്ള ഒരു ജെല്ലിക്കെട്ടിലും പങ്കെടുത്തില്ല…………….അതുപോലെ തന്നെ റാസയുടെ സംഘവും…………………
പക്ഷെ പാലമേട് ജെല്ലിക്കെട്ടിൽ പോയി ഭാർഗവനും കൂട്ടരും വിജയിച്ചു വന്നു………………
റാസായുമായി ഉള്ള ഏറ്റുമുട്ടലിൽ കിട്ടിയ അടിയിൽ തല കുനിച്ചു നടന്നിരുന്ന ഭാർഗവനും കൂട്ടർക്കും തല ഉയർത്താൻ കിട്ടിയ അവസരമായിരുന്നു അത്……………….അവർ അത് നല്ലപോലെ ആഘോഷിക്കുകയും ചെയ്തു………………….
ഇതിനിടയിൽ മിഥിലാപുരിയിലെ ഗുരുക്കൾ ആയ ബാറക്ക് അബ്ബാസി ഒരു നിർദേശവും ആയി റാസയുടെ മുന്നിലെത്തി………………..
ബാറക്ക് അബ്ബാസി ഒരു അദ്ധ്യാപകൻ മാത്രം അല്ലായിരുന്നു പല നാടുകളിൽ പോയി അവിടുത്തെ ആയോധനകലകളിൽ ഒക്കെ അതീവ പരിജ്ഞാനം ഉള്ള ഒരു വ്യക്തിയായിരുന്നു ബാറക്ക് അബ്ബാസി………………….
താൻ നേടിയ അറിവുകൾ ഇവിടുത്തെ കുട്ടികളിലേക്കും എത്തിക്കട്ടെ അതിന് ഗുരുകുലം ഒരു വേദിയാക്കട്ടെ എന്നുള്ള ഒരു നിർദേശം റാസയുടെ മുന്നിൽ ബാറക്ക് അബ്ബാസി അവതരിപ്പിച്ചു………………..
കളരിയും ചെറിയ രീതിയിൽ അഭ്യാസമുറകളൂം ഗുരുകുലത്തിൽ ഇപ്പോൾ തന്നെ പഠിപ്പിക്കുന്നുണ്ടായിരുന്നു…………………..
പക്ഷെ ആയോധനകലയിലും അഭ്യാസമുറകളിലും അതിവിജ്ഞാനം നൽകുക എന്നുള്ള നിർദേശത്തെ റാസ തിരസ്കരിച്ചു………………….