കാലഭൈരവൻ ഇതുകേട്ട് ഊറിച്ചിരിച്ചു…………………
“നിങ്ങളെ എങ്ങനെ ഉപകാരപ്പെടുത്തണം എന്ന് എനിക്കറിയാം…………..”……………..കാലഭൈരവൻ മനസ്സിൽ പറഞ്ഞു……………………
റാസയുടെ വാക്കുകളെ മിഥിലാപുരിയിലെ ജനങ്ങൾ അനുകൂലിച്ചു…………………
പക്ഷെ ഭാർഗവന്റെ മുഖം തെളിഞ്ഞില്ല………………….
കാലഭൈരവൻ സുഗവന് കണ്ണുകാണിച്ചു………………..
സുഗവൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞു……………….
“ശരി ഞങ്ങൾ പോകുന്നു……………….നിങ്ങൾക്ക് കർഷകരായി ജീവിക്കാനാണ് ആഗ്രഹമെങ്കിൽ രാജരാജചോള മഹാരാജാവ് ഒരിക്കലും അതിന് എതിര് നിൽക്കില്ല…………………..പക്ഷെ നിങ്ങളുടെ തീരുമാനത്തിൽ എന്നെങ്കിലും മാറ്റം വരികയാണെങ്കിൽ അത് ഞങ്ങളെ അറിയിക്കണം…………………”…………………സുഗവൻ അവരോട് പറഞ്ഞു……………………….
റാസയും ജനങ്ങളും അവർക്ക് കൈകൂപ്പി കാണിച്ചു…………………
കാലഭൈരവനും സൈന്യവും അവിടെ നിന്ന് മടങ്ങി………………………
റാസയും ജനങ്ങളും ആശ്വസിച്ചു……………………
രാത്രിയുടെ തുടക്കം………………………..
നല്ല നിലാവുള്ള രാത്രിയുടെ തുടക്കം…………………..
വളരെ ദീർഘമേറിയ രാത്രിയുടെ തുടക്കം………………
ഒരു വലിയ ഭീതി ഒഴിഞ്ഞു പോയതിന്റെ ആശ്വാസം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു……………………..
ഓരോ മിഥിലാപുരിക്കാരന്റെ മനസ്സിലും വലിയ ഒരു വിപത്ത് ഒഴിഞ്ഞുപോയതിന്റെ ആശ്വാസവും സമാധാനവുമായിരുന്നു……………………
പക്ഷെ ആ വിപത്ത് അങ്ങനെ ഒന്നും ഒഴിഞ്ഞു പോകില്ല എന്ന് അവർ മനസ്സിലാക്കിയില്ല…………………………..
പക്ഷെ അത് മനസ്സിലാക്കിയ ഒരാൾ ഉണ്ടായിരുന്നു…………………..
സായരാ………………..
അവളുടെ മനസ്സ് കലുഷിതമായിരുന്നു………………………..
അവൾ കട്ടിലിൽ ഇരിക്കുന്ന റാസയുടെ അടുക്കൽ എത്തി……………….റാസയുടെ അടുക്കൽ ഇരുന്നു……………………
റാസ അവൾ വന്നത് അറിഞ്ഞിരുന്നെങ്കിലും അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല…………………………