മുന്നിൽ ആ കറുത്ത രൂപമില്ല…………………….
ഞാൻ ചുറ്റും നോക്കി………………….
ഇല്ലാ………………….
എനിക്ക് തോന്നിയതാണോ…………………….ഞാൻ സംശയിച്ചു………………….
പെട്ടെന്ന്………………….
പുറത്ത് നിന്ന് ആളുകളുടെ കോലാഹലവും കരച്ചിലും എന്റെ ചെവിയിലേക്ക് വന്നു……………………….
എന്താ ഇങ്ങനെയൊരു ശബ്ദം…………………..
ഇതുവരെ കേൾക്കാത്ത പോലെ………………………….
ഞാൻ സായരയെ നെഞ്ചിൽ നിന്ന് മാറ്റിക്കിടത്തി……………………പതിയെ എണീറ്റു…………………..
സായരയും എണീറ്റിരുന്നു ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും…………………………
ഞാൻ വാതിലിന് അടുത്തേക്ക് നടന്നു…………………..
പെട്ടെന്ന് എന്തോ ഓർത്തപോലെ ഞാൻ ആദത്തിന്റെ മുറിയിലേക്ക് നോക്കി…………………….
അവൻ അവിടെ കിടന്നുറങ്ങുന്നുണ്ട്…………………… മനസ്സ് ആശ്വാസമായി…………………….
വാതിലിന് നേരെ തിരികെ നടക്കാൻ തുടങ്ങി…………………….
വാതിലിന് അടുത്തെത്തുംതോറും ആളുകളുടെ കൂട്ടക്കരച്ചിലിന്റെയും കോലാഹലത്തിന്റെയും ശബ്ദം കൂടി…………………….
എന്റെ നടത്തത്തിന്റെയും വേഗത കൂടി……………………..
ഞാൻ വാതിൽ തുറന്നു……………………
ആളുകൾ അതാ അങ്ങോട്ടും ഇങ്ങോട്ടും ജീവരക്ഷയ്‌ക്കെന്ന പോലെ ഓടുന്നു……………………
എന്താ ഇത്………………….
ആളുകൾക്ക് ഇതെന്ത് പറ്റി…………………..
എനിക്കൊന്നും മനസ്സിലായില്ല…………………
പെട്ടെന്ന് മുത്തു അമറി…………………..
ഞാൻ മുറ്റത്തേക്കിറങ്ങി………………………..
അവന്റെ അടുക്കലേക്ക് നോക്കി………………………
എന്റെ ഹൃദയം പിളരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്…………………………
തീ…………………
മുത്തുവിന്റെ മേൽ അല്ലാ………………
അവന് പിന്നിലായുള്ള എന്റെ നീണ്ടുകിടക്കുന്ന വയലുകളിൽ…………………..തീ ആളിപടരുന്നു…………………