“എന്തൊക്കെ വീരനാണെന്ന് പറഞ്ഞിട്ടെന്താ………………അവൾ കാണാതെയുള്ള പോക്ക് ആണത്………………..”………………..ആ പെണ്ണ് ചിരിച്ചുകൊണ്ട് പറഞ്ഞു……………………
“അത് ശെരിയാ………………..ജെല്ലിക്കെട്ട് കാളയുടെ മുൻപിലെ ഈ വീരം ഒക്കെ ഒള്ളു………………….അവളുടെ മുന്നിൽ പഞ്ചപാവമാണ്……………….ഹഹ…………………”…………………അയാളും ചിരിച്ചുകൊണ്ട് ആ പെണ്ണിനെ അനുകൂലിച്ചു……………………
“അതാണ് സ്നേഹത്തിന്റെ ശക്തി………………….”…………….പെണ്ണ് പറഞ്ഞു…………………
അയാൾ മൗനത്തോടെ അത് സമ്മതിച്ചു……………………
പക്ഷെ ആ പാദങ്ങൾ അപ്പോഴും നിർത്താതെയുള്ള ഓട്ടത്തിൽ ആയിരുന്നു…………………..
“ഹൂറേ………………..ഹൂറേ……………..ഹൂറേ……………….”……………..പെട്ടെന്ന് ഒരു ശബ്ദം പച്ചയും ഭാർഗവനും ഒക്കെ കേട്ടു……………………..
അവർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…………………….
ആളുകൾ ഒരു ജെല്ലിക്കെട്ട് കാളയെ പൂജിച്ചു മാലയൊക്കെ ചാർത്തി കൊണ്ടുവരുന്നു…………………കുറച്ചുപേർ കാളയുടെ മേൽ കളറുകൾ വാരി പൂശുന്നു…………………..അവർ ആ വലിയൊരു ആഘോഷമായി ആ കാളയെ കൊണ്ടുവന്നു…………………….
കാളയെ ഇരുവശത്തു നിന്നും ആളുകൾ കയറുകളാൽ മുറുക്കെ പിടിച്ചിരുന്നു……………………..
കാളയെ കണ്ട് പച്ച ഞെട്ടി………………….
“കൊല്ലൂർ മാരിയപ്പൻ………………..അപ്പൊ അടുത്തത് കരിങ്കാലൻ മുത്തു………………….”…………..ഒരു മിന്നൽ പിണർ പോലെ ആ സത്യം പച്ച മനസ്സിലാക്കി……………………..
പച്ച തിരിഞ്ഞു ഭാർഗവനെ നോക്കി…………………….
ഭാർഗവൻ അവനെ നോക്കി ചിരിച്ചു………………ഒരു കൊടൂരമായ ചിരി……………………..
“എല്ലാവരും തയ്യാറാവൂ………………..നമ്മുടെ ഇര ഇതാ എത്തിക്കഴിഞ്ഞു……………………”………………..ഭാർഗവൻ തന്റെ കൂട്ടാളികളോട് പറഞ്ഞു……………………..
എല്ലാവരും കൈയ്യിൽ മണ്ണെടുത്തു ശരീരത്തിൽ തേച്ചു……………………..വഴുതാതിതിരിക്കാനായി……………………………..
കൊല്ലൂർ മാറിയപ്പന്റെ ഒപ്പം ഉണ്ടായിരുന്ന ആൾ കാളയുടെ തലയ്ക്കുമുന്നിൽ താലം കൊണ്ട് ഉഴിഞ്ഞതിന് ശേഷം അവന്റെ നെറ്റിയിൽ കുങ്കുമം കൊണ്ട് കുറിയിട്ടു……………………..