“അയ്യാ………………….അയ്യാ…………………..”……………..
ദൂരെ നിന്ന് ഒരു വിളി ഞാൻ കേട്ടു………………….
ഞാൻ തലയുയർത്തി അങ്ങോട്ടേക്ക് നോക്കി…………………….
ഒരാൾ എന്റെ പേര് അലറി വിളിച്ചുകൊണ്ട് ഓടി വരുന്നു……………………
ഞാൻ മണ്ണിൽ നിന്ന് എണീറ്റു………………….
“അയ്യാ…………………അയ്യാ………………”……………..അയാൾ ഉറക്കെ വിളിച്ചു…………………..
അയാൾ അടുത്തെത്തുന്നതിന് മുൻപ് തന്നെ ആ നിലാവത്ത് അതാരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു………………….
പച്ച…………………….
അവൻ എന്റെയടുക്കൽ ഓടിയെത്തി……………………
അവൻ എന്റെ മുന്നിൽ നിന്ന് കിതച്ചു………………….
“എന്തുപറ്റി പച്ചേ……………….”……………ഞാൻ അവനോട് ചോദിച്ചു……………………
അവൻ കഷ്ടപ്പെട്ട് ശ്വാസം എടുത്തു………………….
ഞാൻ അവനെ തന്നെ നോക്കി………………….
“എന്തുപറ്റി……………….”………………ഞാൻ വീണ്ടും ചോദിച്ചു………………….
“നമ്മളെ ചതിച്ചു അയ്യാ…………………നമ്മളെ ചതിച്ചു…………………”……………….പച്ച പൊട്ടിക്കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു…………………..
“ആര് നമ്മളെ ചതിച്ചു………………”………….ഞാൻ അവനോട് മനസ്സിലാകാതെ ചോദിച്ചു…………………..
“ചോളർ……………. ചോളാ സൈന്യം………………”……………..അവൻ എനിക്ക് മറുപടി നൽകി…………………
എനിക്ക് ഒന്നും മനസ്സിലായില്ല………………എനിക്ക് കേട്ടത് വിശ്വസിക്കാൻ സമയമെടുത്തു…………………….
അവർ മാന്യമായി ഒഴിഞ്ഞു പോയതല്ലേ………………….
പച്ചയ്ക്ക് എന്റെ സംശയം മനസ്സിലായി…………………
“അവരാണ് അയ്യാ നമ്മുടെ വയലുകൾക്ക് തീ വെച്ചത്……………….അവരാണ് ഈ വീടുകൾ ഒക്കെ കത്തിച്ചത്…………………”………………….പച്ച ഉറക്കെ പറഞ്ഞു………………
അതുകേട്ട് ആളുകൾ പേടിച്ചു…………………..
“അവർ നമ്മളുടെ ആളുകളെ എല്ലാവരെയും ആക്രമിക്കുകയാണ്………………….ഒരുത്തരേയും അവർ വെറുതെ വിടുന്നില്ല………………..എല്ലാവരെയും പട്ടിയെ തല്ലുന്ന പോലെ തല്ലുന്നു……………….”…………….പച്ച കരഞ്ഞുകൊണ്ട് പറഞ്ഞു…………………..
ആളുകൾ ഭയത്തിൽ മുങ്ങി………………..
എന്റെ ഉള്ളിലും സങ്കടം നിറഞ്ഞു…………………
ഈ സങ്കടങ്ങൾക്ക് ഒക്കെ കാരണം അവരാണ്………………..ഈ പൈശാചിക പ്രവൃത്തി ഒക്കെ ചെയ്തത് അവരാണ്……………………
പക്ഷെ എന്തിന്……………….
ഒരാളെ പോലും വേദനിപ്പിക്കാൻ പഠിക്കാത്ത ഈ ജനങ്ങളോട് എന്തിന് ഈ ചതി………………………
ഞാൻ പച്ചയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു…………………..
എന്ത് ചെയ്യണമെന്നറിയാതെ…………………..
പെട്ടെന്ന് ഇരുവശങ്ങളിൽ നിന്നും ചോളാ സൈന്യം ഞങ്ങളുടെ അടുത്തെത്തി…………………….
അവർ ഓരോരുത്തരെയും ആക്രമിക്കാൻ തുടങ്ങി…………………
ഓരോ ആളുകളെയും അവർ പിന്നാലെ കൂടി തല്ലാൻ ആരംഭിച്ചു……………………
ജനങ്ങൾ പേടിച്ചു ഓടി……………….സൈനികർ അവരുടെ പിന്നാലെയും…………………
അവർ ഇരുമ്പു വടികളാൽ എല്ലാവരുടെയും ശരീരത്തിൽ ശക്തമായി തല്ലി കൊണ്ടിരുന്നു…………………….