അവന്റെ ചവിട്ടിന്റെ വേദനയിൽ എന്റെ നെഞ്ച് നീറി പുകഞ്ഞു………………….
വീണുകിടന്ന എന്റെ അടുക്കലേക്ക് സ്ത്രീ വന്നു………………..അവൾ എന്നെ എഴുന്നേല്പിക്കാൻ ശ്രമിച്ചു…………………..
ഇതിനോടകം അവൻ ഞങ്ങളുടെ അടുക്കൽ എത്തിയിരുന്നു………………….
അവൻ അവളുടെ നേരെ കാലുകൊണ്ട് ചവിട്ടാൻ ശ്രമിച്ചു…………………..
ആ വേദനയിലും അവന്റെ കാൽ ഞാൻ തടഞ്ഞു…………………..
അവൻ എന്നെ നോക്കി…………………
അവന്റെ മറ്റേ കാൽ വലിച്ചു ഞാൻ നിലത്തോട്ട് ഇട്ടു………………………
അവൻ നിലത്തേക്ക് പതിച്ചു………………….
ഞാനും അവളും എണീറ്റു…………………
അവൻ പെട്ടെന്ന് എണീറ്റ് എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു………………..
ഞാൻ അവനെ വെട്ടി വഴുതി മാറി അവനെ നേരെ അടുത്തുള്ള തോട്ടിലേക്ക് എറിഞ്ഞു…………………..
ഒരുനിമിഷം എനിക്ക് ഇത് എങ്ങനെ സാധിച്ചു എന്ന് ഞാൻ ആലോചിച്ചു………………….
ജെല്ലിക്കെട്ടിൽ ഞാൻ കാളകളോട് ചെയ്യുന്ന പ്രവൃത്തി……………….അത് എങ്ങനെ എനിക്ക് ആ സൈനികനോട് ചെയ്യാൻ സാധിച്ചു……………………
ആ സ്ത്രീ എന്നെ നോക്കി നിന്നു…………………….
ഞാൻ ചിന്തകളിൽ നിന്ന് ഒഴിഞ്ഞ് അവളുടെ അടുക്കലേക്ക് എത്തി…………………
“പേടിക്കേണ്ട………………….”…………………..ഞാൻ അവളോട് പറഞ്ഞു തീരും മുൻപ് അവളുടെ തലയിൽ നിന്ന് രക്തം എന്റെ നേരെ തെറിച്ചു……………………
അവളുടെ ചുടുചോര എന്റെ മുഖത്ത് പതിച്ചു…………………….
ഞാൻ ഭയന്ന് പിന്നിലേക്ക് മാറിയപ്പോളാണ് അവളുടെ പിന്നിൽ കമ്പി വടിയുമായി നിൽക്കുന്ന മറ്റൊരു സൈനികനെ ഞാൻ കണ്ടത്……………………
അവൾ ഒരു ചലനവും ഇല്ലാതെ നിലത്തേക്ക് വീണു………………….
അവളുടെ തലയിൽ നിന്ന് ഒഴുകിയ രക്തം ആ മണ്ണിൽ പടർന്നു………………….
ആ സൈനികൻ എന്റെ നേരെയും വടി വീശി………………………
ഞാൻ കൈകൾ കൊണ്ട് തടുത്ത് ആ അടി ഏറ്റുവാങ്ങി…………………
എന്റെ കയ്യിൽ വേദന പടർന്നു കയറി………………..ഞാൻ വേദന കൊണ്ട് കൈകൾ കുടഞ്ഞു………………….
അവൻ എന്റെ തോളിൽ ചവിട്ടി…………………
ഞാൻ വേച്ച് വേച്ച് പിന്നിലേക്ക് വീണു………………..
അവൻ എന്റെ പിന്നാലെ വന്നു……………………..
ഞാൻ ഓടി…………………
ജീവനും കൊണ്ട്…………………..
അവൻ എന്റെ പിന്നാലെയും……………….
കുറച്ചുദൂരം ഓടിയപ്പോഴേക്കും അവൻ എന്റെ ഒപ്പം എത്തി………………….
അവൻ എന്റെ മുതുകിൽ ചവിട്ടി…………………….
ഞാൻ മുന്നിലേക്ക് മറിഞ്ഞു വീണു…………….
മണ്ണിൽ എന്റെ മുഖം പതിച്ചു………………..
മുതുകിൽ കിട്ടിയ ചവിട്ടിന്റെ വേദനയിൽ ഞാൻ പുളഞ്ഞു……………………
ഞാൻ അവനെ തിരിഞ്ഞു നോക്കി………………….
അവൻ ചിരിച്ചുകൊണ്ട് വീണുകിടക്കുന്ന എന്റെ അടുക്കലേക്ക് വരുന്നു……………………