വിലങ്ങ്……………….
ഞാൻ വിലങ്ങ് ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി……………..
കമ്പികൾ തമ്മിൽ അടിച്ചു ശബ്ദം ഉണ്ടാക്കി………………….
“അയ്യാ……………..നിർത്ത്……………..നിർത്തയ്യാ………………..”……………..എന്റെ അരികിൽ ഉണ്ടായ ആൾ പറഞ്ഞു………………….
ഞാൻ അപ്പോഴാണ് എന്റെ ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്നത്………………….
ഞങ്ങൾ എല്ലാവരെയും അവർ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണ്…………………ഓരോ നിരകളായി……………………
എല്ലാവരുടെ കയ്യിലും വിലങ്ങ് ഉണ്ട്…………….വിലങ്ങിൽ നിന്നും ഓരോ വശത്തേക്കും ചങ്ങല നീളുന്നു………………….എന്റെ അടുത്തുള്ള ആളുടെ വിലങ്ങിലേക്ക്………………………….
അങ്ങനെ എല്ലാ ജനങ്ങളെയും ഓരോ നിരകളായി ബന്ധിച്ചിരിക്കുന്നു…………………
ഈ നിരകളുടെ അവസാനമാണ് ഈ വിലങ്ങിന്റെ ബന്ധനം അഴിക്കാനുള്ള പൂട്ട്……………………
ഞാൻ മുൻപിലത്തെ നിരയിലാണ്………………….
എന്റെ ഇടതു വശത്ത് വേലപ്പൻ……………….വലതുഭാഗത്ത് റസാക്ക്……………………
“ശബ്ദമുണ്ടാക്കല്ലേ അയ്യാ………………..അവർ ശ്രദ്ധിക്കും……………………”…………………വേലപ്പൻ എന്നോട് പറഞ്ഞു……………….
എന്നിട്ട് ഇരുവശങ്ങളിലേക്കും ചൂണ്ടി കാണിച്ചു തന്നു…………………….
ഓരോ വശത്തും ഓരോ സൈനികൻ നിൽക്കുന്നുണ്ട്…………………..ഞങ്ങളെ നോക്കാൻ……………………
റസാക്ക് എന്റെ തോളിൽ തോണ്ടി പിന്നിലേക്കും കാണിച്ചു തന്നു……………………….
അവിടെ മരത്തിന് കീഴിൽ ഉറങ്ങുന്ന കുറച്ചുപേർ……………………..
“അയ്യാ………………”……………….കരച്ചിലോടെ ഒരു വിളി ഞാൻ എന്റെ ഇടതു വശത്ത് നിന്ന് കേട്ടു…………………..
ഞാൻ അവിടേക്ക് നോക്കി………………….
പച്ച………………
വേലപ്പന് അപ്പുറമാണ് അവന്റെ സ്ഥാനം……………………
ഞാൻ അവനെ നോക്കി………………….
“അയ്യാ…………….നമ്മുടെ ആദൂ……………..”…………………പച്ച കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു………………….
അപ്പോഴാണ് ആദത്തിന്റെ ഓർമ്മകൾ എന്നിലേക്ക് വീണ്ടും വന്നത്……………………
അവനെ ഞാൻ അവസാനമായി കണ്ട കാഴ്ച എന്റെ ഉള്ളിലേക്ക് വന്നു…………………..
ജീവശ്വാസത്തിനായി പിടയുന്ന എന്റെ മകൻ……………………
എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഉറ്റി………………ഞാൻ പോലും അറിയാതെ…………………..
ഞാൻ കരഞ്ഞുകൊണ്ട് അവനെ നോക്കി……………………
“എവിടെ എന്റെ മകൻ………………….”………………..ഞാൻ അവനോട് കരച്ചിലോടെ ചോദിച്ചു…………………….
അതിന് ഉത്തരമായി കരഞ്ഞുകൊണ്ട് അവൻ മുന്നിൽ മുകളിലേക്ക് നോക്കി…………………….
ഞാൻ അവൻ നോക്കിയ ഇടത്തേക്ക് നോക്കി………………….
മുകളിലേക്ക്…………………..
അവിടെ…………….
അവിടെ ഒരു കയറിൽ ഒരു കുട്ടിയെ ആരോ തലകീഴായി കെട്ടിതൂക്കിയിരിക്കുന്നു………………………..
അത്…………………
അതെന്റെ മകൻ തന്നെ അല്ലേ……………………