ഭാർഗവനും കൂട്ടരും കാളയെ തങ്ങളുടെ ശക്തിയാൽ കാളയുടെ വേഗത കുറയ്ക്കാൻ വേണ്ടി ശ്രമിച്ചു……………………….
കാള തന്റെ കൊമ്പുകളാൽ പൂഞ്ഞിൽ പിടിച്ചിരുന്ന ഭാർഗവന്റെ മേൽ കൊമ്പുകൾ താഴ്ത്താൻ ശ്രമിച്ചു കൊണ്ടിരുന്നു………………………
പക്ഷെ ഭാർഗവൻ കാളയെ അതിന് സമ്മതിച്ചില്ല……………………………….
മറ്റുള്ളവരെയും മാരിയപ്പൻ തന്റെ കാലുകളാൽ തൊഴിച്ചു വീഴ്ത്താൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും വില പോയില്ല…………………..
മാരിയപ്പന്റെ വേഗത പതിയെ കുറഞ്ഞു………………….
വേഗത കുറയുന്നതിന് അനുസരിച്ചു ഭാർഗവനും കൂട്ടാളികളും കാളയുടെ മേലുള്ള പിടുത്തത്തിന്റെ ശക്തി കൂട്ടി…………………
കാളയുടെ മുക്രയിടൽ അവസാനിച്ചു………………
ഒടുവിൽ കാള നിന്നു……………….. അവന്റെ കണ്ണുകൾ താഴ്ന്നു…………………….
പക്ഷെ ജെല്ലിക്കെട്ട് കാളയെ കീഴ്പ്പെടുത്തണമെങ്കിൽ കാളയുടെ തല നിലത്ത് മുട്ടിക്കണം…………………..
കാള കുതറുന്നത് നിർത്തി………………….
മാരിയപ്പൻ പൂർണമായും അവരുടെ മുന്നിൽ അടിയറവ് പറഞ്ഞു…………………..
കാളയുടെ പിന്നിൽ പിടിച്ചു നിന്ന ഒരുവനോട് മുന്നിലോട്ട് ചെല്ലാൻ ഭാർഗവൻ ആംഗ്യം കാണിച്ചു……………………
അവൻ കാളയുടെ പിന്നിലെ പിടുത്തം വിട്ട് മുന്നോട്ട് വന്നു………………..എന്നിട്ട് കാളയുടെ കൊമ്പിൽ പിടുത്തം ഇട്ടു…………………….
അവർ കാളയുടെ തല താഴ്ത്താൻ ബലം ഇട്ടു………………..മാരിയപ്പൻ പതിയെ തലതാഴ്ത്തി തുടങ്ങി………………………
പെട്ടെന്ന്………………..
മാരിയപ്പൻ തല ഉയർത്താൻ തുടങ്ങി………………..അവന്റെ ശക്തി തിരികെയെടുത്തു…………………..
മുന്നിലോട്ട് വന്നവന്റെ വയറിന്റെ സൈഡിൽ
മാരിയപ്പൻ കൊമ്പുകൾ ഇറക്കി…………………..
അവൻ കരഞ്ഞുകൊണ്ട് കാളയുടെ മേലുള്ള പിടി വിട്ടു………………..അവന്റെ വയറിൽ നിന്നും രക്തം തുളുമ്പി…………………….
ഇതുകണ്ട് ഭാർഗവനും കൂട്ടരും ഭയന്നു…………………
അവർ വിചാരിക്കാത്ത നിമിഷത്തിൽ മാരിയപ്പൻ പെട്ടെന്ന് ശക്തമായി കുതറി………………………
ഭാർഗവൻ ഒഴികെ ബാക്കിയുള്ളവർ മാരിയപ്പന്റെ മേലിൽ നിന്നും തെറിച്ചുവീണു……………………..
തന്റെ ശരീരത്തിന് താഴെ വീണ രണ്ടുപേരുടെ മേൽ മാരിയപ്പന്റെ കാലുകൾ പതിഞ്ഞു………………….അവർ വേദനയാൽ പുളഞ്ഞു……………………
പച്ചയും കൂട്ടരും ഇത് കണ്ടു ഊറിച്ചിരിച്ചു……………….
മാരിയപ്പൻ ഭാർഗവനെയും എടുത്തുകൊണ്ട് ഓടാൻ ആരംഭിച്ചു…………………
ഭാർഗവൻ നിസ്സഹായനായി തുടങ്ങി…………………..
എങ്കിലും പൂഞ്ഞിൽ നിന്ന് പിടിവിടാൻ ഭാർഗവൻ സമ്മതിച്ചില്ല………………….
മാരിയപ്പൻ പെട്ടെന്ന് തന്റെ തല തിരിച്ചുകൊണ്ട് പൂഞ്ഞിൽ പിടിച്ചിരുന്ന ഭാർഗവന്റെ കൈകളിൽ കൊമ്പുകൾ കുത്തി……………………..
ഭാർഗവൻ വേദനയാൽ കരഞ്ഞു………………….
അവന്റെ കൈകളിൽ നിന്നും ചോരയൊലിച്ചു………………………
മാരിയപ്പന്റെ മേലുള്ള അവന്റെ പിടുത്തത്തിന്റെ ബലം കുറഞ്ഞു……………….
ഈ അവസരം മുതലാക്കി മാരിയപ്പൻ കുതറി………………..ഭാർഗവൻ വായുവിൽ വട്ടം കറങ്ങി നിലത്തേക്ക് പതിച്ചു……………………..