നിലത്തേക്ക് പതിക്കുന്നതിന് മുൻപ് ഒരു കാഴ്ച ഭാർഗവൻ കണ്ടു………………………
രണ്ടു പാദങ്ങൾ വാടിവാസൽ കടന്നു ഉള്ളിലേക്ക് വരുന്നത്………………..ശക്തമായ പാദങ്ങൾ…………………..
നമ്മൾ നേരത്തെ പാടവരമ്പത്തിലൂടെ ഓടിയപ്പോൾ കണ്ട അതേ പാദങ്ങൾ…………………..
ഓരോ ചവിട്ടിലും ആ കാലുകൾക്ക് ചുറ്റും പൊടി പറക്കാൻ തുടങ്ങി…………………..
മണ്ണിനോട് ഭാർഗവൻ ചേരുന്നതിന് മുൻപ് ആ പാദത്തിന്റെ ഉടമയെ ഭാർഗവൻ നോക്കി………………….
നീണ്ട കൊമ്പൻ മീശ വെച്ച ആ മുഖം ഭാർഗവൻ കണ്ടു………………….ആ മുഖത്ത് ഒരു പുഞ്ചിരി ഭാർഗവൻ കണ്ടു…………………..
ഭാർഗവൻ മണ്ണിലേക്ക് പതിച്ചു………………..പൂഴിമണ്ണ് അവന്റെ കണ്ണുകളിലേക്ക് വീണ് അവന്റെ കാഴ്ച മങ്ങി……………………..
ആ പാദങ്ങൾ തന്റെ കൊമ്പൻ മീശയും പിരിച്ചു ഒരു ചിരിയോടെ ജെല്ലിക്കെട്ട് മണ്ണിലേക്ക് കടന്നു വന്നു…………………….
ചുറ്റും കൂടി നിന്ന ജനങ്ങൾ അവനെ കണ്ടു……………….അവരിൽ ഹർഷാരവം മുഴങ്ങി………………..
ആളുകളിൽ ഒരു ഓളം അയാളുടെ കടന്നു വരവ് ഉണ്ടാക്കി……………………
ഒരു പേര് അവർ എല്ലാവരും ഒന്നിച്ചു മന്ത്രിച്ചു……………………..
റാസ……………….
റാസ ബിൻ ഖുറേഷി…………….
ആളുകളിൽ ആ പേര് ഒരു ആവേശം തീർത്തു……………..
പച്ചയും കൂട്ടരും റാസയെ കണ്ടു സന്തോഷത്തോടെ ചാടി…………………
ആളുകൾ എല്ലാം ഒന്നിച്ചു ഉച്ചരിച്ച ആ പേര് ഭാർഗവന്റെ ചെവിയിലേക്കും വന്നെത്തി…………………
അവൻ ഒരു ദേഷ്യത്തോടെ ആ മണ്ണിൽ എഴുന്നേൽക്കാൻ ശ്രമിച്ചു………………….പക്ഷേ വിചാരിച്ച പോലെ എളുപ്പം അല്ലായിരുന്നു അത്…………………..
മാരിയപ്പൻ അവനിൽ നല്ലപോലെ ആഘാതം സൃഷ്ടിച്ചിരുന്നു…………………….
എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോൾ ഭാർഗവന്റെ കൂട്ടാളികൾ ഭാർഗവന് അടുത്തെത്തി……………….അവനെ എഴുന്നേല്പിക്കാൻ ശ്രമിച്ചു……………………
“സൂക്ഷിച്ച് സൂക്ഷിച്ച്……………..മാരിയപ്പൻ ഇടിച്ച് കൂമ്പ് വാട്ടിയിട്ടുണ്ടേ………………. ആരുടേലും കയ്യിൽ ഒരു ഊന്നുവടിയുണ്ടേൽ കൊണ്ട് കൊടുക്കണേ………………. ഇവിടെ ഒന്നിനും വയ്യാത്ത ഒരു വികലാംഗൻ ഉണ്ടേ………………..ആരേലും സഹായിക്കണേ…………………..”………………….പച്ച ഭാർഗവനെ കളിയാക്കി…………………..
ഭാർഗവൻ ദേഷ്യത്തോടെ പച്ചയെ നോക്കി……………….
പക്ഷെ ഇത്തവണ അവനിൽ ഭയം കണ്ടില്ല കാരണം കൂടെയുള്ളത് റാസയാണ്…………………….
പച്ചയും കൂട്ടരും അവനെ നോക്കി പൊട്ടിച്ചിരിച്ചു………………..
റാസ അവനെ നോക്കി പുഞ്ചിരിച്ചു……………………
“നിനക്ക് പറ്റാവുന്ന പണിക്ക് പോയാൽ പോരെ ഭാർഗവോ………………..”………………റാസ ഭാർഗവനെ കളിയാക്കി കൊണ്ട് ചോദിച്ചു…………………
“ഓ എനിക്ക് പറ്റാത്ത പണിയാണ്………………..നീയല്ലേ വലിയ ജെല്ലിക്കെട്ട് വീരൻ………………..അടുത്ത കാളയെ നീ ഒന്ന് കീഴ്‌പ്പെടുത്തി കാണിക്ക്………………….”……………..ഭാർഗവൻ റാസയോട് വാശിയോടെ പറഞ്ഞു…………………