ആവണിത്തിങ്കൾ [ആമിയുഗം] [രാജർഷി]

Posted by

ആവണിത്തിങ്കൾ [ആമിയുഗം]

Aavani Thingal | Author : Rajarshi

 

കരനാട്ട് തറവാട്…പനംകുളം ഗ്രാമത്തിലെ പ്രമുഖ കുടുംബം ആയിരുന്നു…ഇപ്പോഴും ആവശ്യത്തിലധികം ഭൂസ്വത്തും പണവും ഉണ്ടെങ്കിലും പണ്ട് ഉണ്ടായിരുന്ന പ്രൗഢിയുടെ കാര്യത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്… പഴയ കാരണവന്മാർ രാജാക്കന്മാരെപ്പോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു… 

ആ നാട്ടിൽ അന്നവർ പറയുന്ന കാര്യങ്ങൾക്ക് മറുത്തൊരു വാക്ക് സംസാരിക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല…തലമുറകൾ മറിഞ്ഞു വന്നപ്പോൾ ആ ശൗര്യമൊക്കെ കരനാട്ടിലെ പുതിയ തലമുറയ്ക്ക് കൈമോശം വന്നിരുന്നു…കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാൽ ലോകത്താകമാനം പുരോഗമനത്തിന്റെ പാതയിൽ സഞ്ചരിച്ചപ്പോൾ പനംകുളവും അവിടത്തെ നിവാസികളും പുതിയ ലോകസഹചര്യങ്ങളിൽ വളരെയധികം മുൻപോട്ട് പോയിരുന്നു…സ്വഭാവികമായും പനംകുളം നിവാസികൾ ഏതൊരു കുടുംബത്തിനും നൽകുന്ന പരിഗണനയെ കരനാട്ട് തറവാടിനും നല്കിയിരുന്നുള്ളൂ…

 

ശ്ശെ…ഇതിപ്പോൾ പറഞ്ഞു പറഞ്ഞു ഞാനിതെങ്ങോട്ടാ കാട് കയറിപ്പോകുന്ന…ചെറിയൊരു തുടക്കം എന്ന രീതിയിൽ ആണ് തറവാടിന്റെ വർണ്ണനയോടെ ആരംഭിച്ചത്..ഇങ്ങനെ പോകാണെങ്കിൽ പുണ്യ പുരാതന സീരിയൽ ആയിപ്പോകുമെന്നുള്ളത് കൊണ്ട് നമുക്ക് വലിച്ചു നീട്ടാതെ കഥയിയിലോട്ടു കടക്കാം….

നിലവിൽ കരനാട്ട് തറവാട്ടിൽ ഇപ്പോൾ താമസിക്കുന്നത് എന്റെ ചെറിയച്ചൻ അജയനും (57)ഭാര്യ അതായത് എന്റെ ചെറിയമ്മ
രമ്യയും(40) ..മക്കളായ…ആവണിയും(19)…രശ്മികയുമാണ്(18)…

ചെറിയച്ചൻ അടുത്തുള്ള ടൗണിൽ മെഡിക്കൽ ഷോപ് നടത്തുന്നു…ചെറിയമ്മ മക്കളുടെ കാര്യങ്ങളും വീട്ട് ജോലിയും പറമ്പിലെ കൃഷിയുടെ മേൽനോട്ടവുമൊക്കെയായി തിരക്കുള്ളൊരു വീട്ടമ്മയുടെ റോൾ ഭംഗിയായി നിർവഹിച്ചു പോരുന്നു…ആവണി ഡിഗ്രി സെക്കൻഡ് ഇയർ ചെറിയച്ഛന്റെ മെഡിക്കൽ ഷോപ്പിനടുത്തുള്ള വിമണ്സ് കോളേജിൽ പഠിക്കുന്നു… രശ്മിക വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പ്ലസ് 2 പഠിക്കുന്നു…

 

ഇത്രയുമാണ് ചെറിയച്ഛന്റെ കുടുംബത്തിന്റെ പ്രാധമിക വിവരങ്ങൾ…ബാക്കി വഴിയേ…ചോദിച്ചു ചോദിച്ചു പോകാം…

Leave a Reply

Your email address will not be published. Required fields are marked *