തനിക്കോ…
ഞാൻ ആരതിയെ നോക്കി.
എനിക്കോ, എനിക്കൊരു കാരറ്റ്ജ്യൂസ് മതി….
അതു കേട്ട് ഞാൻ അറിയാതെ ആരതിയെ നോക്കിപ്പോയി. ദിവ്യ കാണാതെ അവളെന്നെ നോക്കി കണ്ണടച്ചു കാണിച്ചു.
ഡീ നിങ്ങള് സംസാരിച്ചിരിക്കു ഞാനൊന്നു ബാത്‌റൂമിൽ പോയിട്ട് വരാം.
ദിവ്യ ഞങ്ങളോട് പറഞ്ഞിട്ട് ബാത്റൂമിലോട്ട് പോയി.
ആരതി അവൾ പോകുന്നത് നോക്കിയിരുന്നു. ദിവ്യ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ആരതി എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
ഇങ്ങനെ നോക്കല്ലേ മോളേ എന്റെ കൺട്രോൾ പോകുന്നു….
അയ്യെടാ, പറച്ചില് കേട്ടാൽ നിനക്കു മുടിഞ്ഞ കണ്ട്രോൾ ആണെന്ന് തോന്നുവല്ലോ. ഇന്നലെ നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ, നേരം വെളുത്തിട്ടു എണീക്കാൻ പോലും വയ്യായിരുന്നു, ഒരുമാതിരി ആന കരിമ്പിൽ കാട്ടിൽ കേറിയ പോലെയുള്ള പെർഫോമൻസ് അല്ലായിരുന്നോ ഇന്നലെ.
അയ്യോ ഒരു പാവം കൊച്ചു വന്നിരിക്കുന്നു, പറച്ചില് കേട്ടാ ഒന്നുമറിയാത്ത ഇളളാ കുഞ്ഞാന്ന് തോന്നും, കൈയിലിരിപ്പ് എനിക്കല്ലേ അറിയൂ….
പോടാ തെണ്ടീ…
ആരതിയെന്റെ കാലിൽ ചവിട്ടി.
ഇനിയെന്നാ അതുപോലെയൊന്നു…
ഞാൻ അവളുടെ കണ്ണിലൊട്ടു നോക്കി.
നെറ്റിയിലേക്ക് വീണ മുടിയിഴകൾ ആരതി ഒതുക്കി വെച്ചു. അവളുടെ മുഖം നാണം കൊണ്ടു ചുവന്നു തുടുത്തു. വല്ലാത്തൊരു ഭംഗി തന്നെയായിരുന്നു അപ്പോളവളെ കാണാൻ.
നിനക്കു എപ്പോ എന്നെ കാണണമെന്ന് തോന്നുമ്പോൾ നീ വിളിച്ചാ മതി. എനിക്കെന്തോ അത്രക്കും ഇഷ്ടവാടാ നിന്നേ. എന്റെ ജീവിതത്തിൽ ആദ്യമായിട്ട് ഞാനറിഞ്ഞ ആണ് നീയാ, ഇനിയെത്ര തേച്ചാലും മായ്ച്ചാലും എന്റെ മനസിന്നു നീ പോകില്ല. ദിവ്യയെ നീ കെട്ടിക്കോ പക്ഷേ ആ നെഞ്ചിന്റെ ഒരു വശത്തു ആരുമറിയാതെ എനിക്കുമൊരു സ്ഥാനം വേണം, വേറൊന്നു നിന്നോട് ഞാൻ ചോദിക്കില്ല.
ആരതിക്കും പ്രേമം തലയ്ക്കു പിടിച്ചെന്ന് എനിക്കു മനസിലായി. ദിവ്യയുടെ അത്രയുമില്ലെങ്കിലും ആരതിയും ഞാനിഷ്ടപ്പെട്ടു തുടങ്ങിയെന്നു എന്റെ മനസ് എന്നോട് പറയാൻ തുടങ്ങി.
ഞാനിപ്പോ നിന്നോട് എന്താ പറയുകാ, നിന്നെയൊരിക്കലും എനിക്കു മറക്കാനോ ഒഴിവാക്കാനോ പറ്റില്ല, എനിക്കും നിന്നേ ഒരുപാട് ഇഷ്ടമാ, എന്റെ നെഞ്ചിന്റെ ഒരു വശമല്ല പകുതി എന്റെ ആരതിക്കുട്ടിക്കാ ബാക്കി ദിവ്യക്കും.
ഞാൻ ആരതിയുടെ കൈത്തണ്ടയിൽ അമർത്തിക്കൊണ്ട് പറഞ്ഞു.
ആരതിയുടെ കണ്ണു നിറഞ്ഞു, അവൾ പെട്ടന്ന് കൈ വലിച്ചു കണ്ണു തുടച്ചു.
എന്താണ് രണ്ടും കൂടിയൊരു ഗൂഢാലോചന….
അങ്ങോട്ട് വന്ന ദിവ്യയെന്റെ അടുത്തിരുന്നു കൊണ്ടു ചോദിച്ചു.
ഒന്നുമില്ല, ഞാൻ ആരതിയോട് പറയുവായിരുന്നു നിന്നേ ഡിവോഴ്സ് ചെയ്തിട്ട് ആരതിയെ കേട്ടമെന്ന്.
എന്റെ മനസ്സിൽ വന്നത് ഞാനങ്ങു പറഞ്ഞു പോയി. ആരതിയെന്നെ കലിപ്പിച്ചൊരു നോട്ടം.
ഓ പിന്നെ, അതിനു നീയെന്നെ ഡിവോഴ്സ് ഒന്നും ചെയേണ്ട, ഇവൾക്ക് സമ്മതമാണേൽ നീയവളെ കൂടീ കെട്ടിക്കോടാ എനിക്കു കൊഴപ്പമൊന്നുമില്ല. അല്ലേൽ തന്നെ നിന്നെ ഒറ്റയ്ക്ക് താങ്ങാൻ എന്നെക്കൊണ്ടാവില്ല, എനിക്കും സപ്പോർട്ടിനു ഒരാളിരിക്കട്ടെ, അല്ലേ ആരു….