നിന്ന് വരാൻ കുറച്ചു ലേറ്റായി. അതു പറയാൻ റിയക്കുട്ടിയെ വിളിച്ചിട്ട് കിട്ടിയില്ല. ദൈവമെ എന്നെ കാണാതെ പാവം വിഷമിച്ചിട്ടുണ്ടാകുമെന്ന പേടിയോടെ വീട്ടിലെത്തി. ബെല്ലടിച്ചിട്ടും വരാതായപ്പോൾ വീണ്ടും അടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു കതകു തുറന്നു. അവളുടെ കോലം കണ്ട് ഞാൻ ഞെട്ടിപ്പോയി. അഴിഞ്ഞുലഞ്ഞ മുടി അലക്ഷ്യമായി കെട്ടിവെച്ചിരിക്കുന്നു. കണ്ണുകൾ രണ്ടും കരഞ്ഞ് ചുവന്നിരിക്കുന്നു. ചുണ്ട് ഒരു ഭാഗം വീർത്തിരിക്കുന്നു. എൻ്റെ കയ്യിലിരുന്ന ബാഗ് വലിച്ചെറിഞ്ഞ് എന്തു പറ്റി മോളെ നിനക്ക് എന്ന് പറഞ്ഞവളെ കെട്ടിപ്പിടിച്ച് കരഞ്ഞു. എൻ്റെ ഒപ്പം അവളും കരഞ്ഞു. ഞാനവളെ കെട്ടിപ്പിടിച്ച് സെറ്റിയിലിരുത്തി. എന്താ മോളെ നിനക്ക് പറ്റിയത്? നമുക്ക് ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാം വേഗം ഡ്രെസ് മാറു എന്ന് പറഞ്ഞ് ഞാൻ അവളെ ബെഡ് റൂമിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. വേണ്ട ഏട്ടാ ഞാൻ മുറ്റത്ത് കാലു തെറ്റി വീണതാ നല്ല വേദന കാരണം ഞാൻ കരഞ്ഞതാ ഇപ്പോൾ കുറവുണ്ട്. ചൂടുവെള്ളത്തിൽ കുളിച്ചാൽ എല്ലാം മാറും എന്നു പറഞ്ഞെന്നെ ആശ്വസിപ്പിച്ചു. കുറെ നിർബ്ബന്ധിച്ചെങ്കിലും ഡോക്ടറെ കാണാൻ അവൾ സമ്മതിച്ചില്ല. എൻ്റെ ജീവൻ്റെ ജീവനായ റിയ മോൾ വേദന തിന്നുന്ന കാര്യം എനിക്ക് സഹിക്കാനേ കഴിഞ്ഞില്ല. വീണു കഴിഞ്ഞ് വേദന കൊണ്ട് റൂമിൽ വന്ന് കിടന്ന് ഉറങ്ങിപ്പോയി അതിനാൽ ഭക്ഷണം വെച്ചിട്ടില്ലെന്നവൾ പറഞ്ഞു. ഞാൻ ഹോട്ടലിൽ പോയി ഭക്ഷണം കൊണ്ടു വന്നപ്പോളേക്കും അവൾ കുളിച്ച് ഫ്രഷായി നിൽക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോളും കിടക്കുമ്പോളും അധികമവൾ സംസാരിച്ചില്ല. ഇടക്കിടെ നെടുവീർപ്പിടുന്നത് കാണാമായിരുന്നു. പെട്ടന്നുണ്ടായ ഷോക്ക് കൊണ്ടും വേദന കൊണ്ടും ആയിരിക്കുമെന്ന് ഞാൻ കരുതി. ഉറക്കത്തിൽ ഇടക്കുണർന്ന ഞാൻ അവൾ കിടന്നു ഒച്ചയില്ലാതെ കരയുന്നത് കണ്ടു. എന്താ മോളെ പ്രശ്നം ഏട്ടനോട് പറയ്. ഒന്നുമില്ല ഇടക്കിടെ വേദന വരുന്നത് കൊണ്ട് കരഞ്ഞതാണെന്നവൾ പറഞ്ഞു. എന്തായാലും ആ രാത്രി അവൾ ശരിക്കുറങ്ങിയിട്ടില്ല. ഞാൻ ശല്ല്യപ്പെടുത്താനും പോയില്ല. നേരം വെളുത്തപ്പോൾ അവൾ ഒരു ഉഷാറൊക്കെയായി എനിക്ക് കാപ്പി കൊണ്ടുവന്നു തന്നു. എന്തടോ താനിന്നലെ എന്നെ പേടിപ്പിച്ചല്ലോ എന്ന് ഞാനവളെ കളിയാക്കി. അവൾ ഒരു ചിരി ചിരിച്ച് എന്നെ നുള്ളിക്കൊണ്ട് കപ്പെടുത്ത് പോയി. എന്നാലും എന്തോ ഒരു വിഷമം അവൾക്കുണ്ടെന്ന് എനിക്ക് തോന്നി.
(ഇതൊരു പ്രത്യേക തീമായതിനാലും ഈ അദ്ധ്യായത്തിൽ ഒട്ടും സെക്സില്ലാത്തതിനാലും ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല അത് കൊണ്ട് നിങ്ങളുടെ അഭിപ്രായപ്രകാരം തുടരാം.)