മീനാക്ഷി : നീ ഒന്ന് പോയെ. നിന്നെക്കാൾ അഞ്ചോ ആറോ വയസ്സിന്റെ മൂപ്പുണ്ട്. അത് മനസിൽവച്ചു സംസാരിക്ക്.
ദേഷ്യത്തോടെ അതുംപറഞ്ഞു മീനാക്ഷി ഇറങ്ങി പോയി. ചേച്ചിയുടെ ദേഷ്യം ശിഹാനി പ്രതീക്ഷിച്ചിരുന്നില്ല.
അടുക്കളയിൽ വിധുവും നീരുവും തകൃതിയായി പണിയിൽ ആണ്. ഇന്നലെ വ്രതം കാരണം ഭക്ഷണം കഴിക്കാതെ ക്ഷീണത്തിൽ ഉറങ്ങി എഴുന്നേറ്റപ്പോ കുറച്ചു വൈകി.
വിധു : ഇത്രേം പണിക്കാരുള്ളപ്പോ എന്തിനാ ചേച്ചി നമ്മളിങ്ങനെ പണിയെടുക്കണേ.
നീരു : ഭക്ഷണം വീട്ടുകാർ പാകം ചെയ്യണമെന്നത് അച്ഛന്റെ ഓഡർ അല്ലെ. എനിക്ക് അറിയാൻപാടില്ല എന്തോന്നിനാ ഇതിന് മാത്രം ഈ കാടുപിടുത്തമെന്ന്.
വിധു : അച്ഛൻ അല്ലേലും കുറെ പിടിവാശികൾ ഉണ്ട്.
മീനാക്ഷി മുറിയിൽ നിന്നും ഇറങ്ങി അടുക്കളയിലേക്ക് വന്നു.
വിധു : ഡീ..നീ ചായ കൊണ്ട് കൊടുക്ക് പിള്ളേരുടെ റൂമിൽ. മൂന്നും ഇതുവരെ എഴുന്നേറ്റില്ല.
നീരു : ഇന്ന് മുത്തച്ഛനും അച്ചന്മാരും ഇല്ലല്ലോ. കുണ്ടീല് വെയില് തട്ടിയാലും എഴുന്നേൽക്കില്ല.
വിധു : മിണ്ടാതിരി ചേച്ചി..
നീരു : എന്തേയ് ? നിന്റെ മോൾക്ക് കുണ്ടി ഇല്ലേ?
മീനാക്ഷി : ഹഹ..