കളഞ്ഞു കിട്ടിയ തങ്കം 4 [Lathika]

Posted by

ഓരോ തവണയും എനിക്ക് വളരെ വളരെ സുഖമുള്ള ബോംമ്പു പൊട്ടൽ കിട്ടിക്കൊണ്ടിരുന്നു. ആ സമയത്തെ നിർവൃതിയിൽ കണ്ണടച്ചു കിടന്ന് പുളഞ്ഞ് പിന്നെ കണ്ണു തുറന്നപ്പോളാണ് മരവിച്ച മുഖത്തോടെ രണ്ടു കണ്ണുകളിൽ നിന്ന് കണ്ണീരൊഴുക്കിക്കൊണ്ട് ഏട്ടൻ നിൽക്കുന്നത് കണ്ടത്. ഞാൻ അവിടെ കിടന്ന് ചത്തുപോയിരുന്നെങ്കിൽ എന്ന് ആത്മാർത്തമായി ആഗ്രഹിച്ച നിമിഷം. ഇനി പറഞ്ഞിട്ട് കാര്യമില്ല എല്ലാം എൻ്റെ തെറ്റാണ്. ഞാൻ ഓരോന്നാലോചിച്ച് കരഞ്ഞു നേരം വെളുപ്പിച്ചു. പിറ്റേന്ന് അച്ചനും ചേട്ടനും പോയി കഴിഞ്ഞപ്പോൾ അമ്മ എൻ്റെ റൂമിൽ വന്ന് എൻ്റടുത്തിരുന്ന് എൻ്റെ മുടി തഴുകിക്കൊണ്ടിരുന്നു. റിയേ, അവൻ്റെ കത്തിലെഴുതിയ കാര്യങ്ങളൊന്നും ഞങ്ങൾ ആരും വിശ്വസിച്ചിട്ടില്ല. എന്താണ് മോളെ യഥാർത്തത്തിൽ ഉണ്ടായത്? ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു. ഏട്ടൻ എനിക്കെഴുതിയ കത്തും കൊടുത്തു. ആ കത്ത് വായിച്ച് അമ്മ കുറെ കരഞ്ഞു. എൻ്റെ പൊന്നു മോളെ ഇത്ര നല്ല മോനെ എങ്ങനെയാണ് നിനക്ക് കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി ചതിക്കാൻ തോന്നിയത്? ആദ്യം തന്നെ അവനോടെല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും താമസം മാറ്റിയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാകുമോ? ഇതുപോലത്തെ ഭർത്താക്കന്മാർ പതിനായിരത്തിൽ ഒന്നേ ഉണ്ടാകു പാവം കുട്ടി ഇപ്പോൾ എവിടെ എങ്ങനെ ജീവിക്കുന്നു എൻ്റീശ്വരാ എന്നു പറഞ്ഞ് അമ്മ കരഞ്ഞു. ഈ കാര്യം വേറെ ആരോടും മിണ്ടിപോകരുത് എന്നു പറഞ്ഞ് അമ്മ എഴുന്നേറ്റ് പോയി. അച്ചനോ ഏട്ടനോ ഇതേ കാര്യത്തെപറ്റി എന്നോടൊരക്ഷരം ചോദിച്ചില്ല. ദിവസങ്ങൾ നീങ്ങി. ഏട്ടൻ്റെ അച്ചനും അമ്മയും ഇടക്കിടെ വരുന്നുണ്ടായിരുന്നു. ഏട്ടൻ വലിയ താമസമില്ലാതെ തിരിച്ചുവരുമെന്ന് എല്ലാവരും കരുതി. ഒരാൾ പോലും ഏട്ടനെ ചെറുതായി പോലും കുറ്റപ്പെടുത്തിയില്ല. ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികത്തിൻ്റെ അന്ന് ഞങ്ങൾ എല്ലാവരും കുറച്ചകലെയുള്ള പ്രമുഖ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് അന്നദാനം നടത്തി ഞങ്ങളും ഒപ്പമിരുന്ന് കഴിച്ച് തിരിച്ചു പോന്നു. പോകുന്ന വഴിയിലൊക്കെ എൻ്റെ കണ്ണ് ഏട്ടനെ തിരയുന്നുണ്ടായിരുന്നു. പുറത്ത് പോകുമ്പോൾ ആണുങ്ങൾ കാമ കണ്ണോടെ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. പക്ഷെ സെക്സ് എന്ന കടമ്പയിൽ തട്ടി വീഴാൻ ഞാൻ ഒരുക്കമല്ലായിരുന്നു ഇതിനിടയിൽ പല സ്ഥലത്തു നിന്നും എനിക്ക് വീണ്ടും വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു. ഏട്ടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഞാൻ അതിനൊന്നും സമ്മതിച്ചില്ല. അങ്ങിനെ മൂന്നാമത്തെ വിവാഹ വാർഷിക മെത്താറായി. ഏട്ടന് ഇഷ്ടമുള്ളൊരു ക്ഷേത്രമുണ്ടായിരുന്നു തമിഴ്നാട്ടിലെ മരുതമല ക്ഷേത്രം. അച്ചനോട് അതേ പറ്റി പറഞ്ഞപ്പോൾ പോകാമെന്ന് സമ്മതിച്ചു. ആ ദിവസമെത്തി. കാലത്ത് തന്നെ വീട്ടിൽ നിന്നിറങ്ങി. കുറെ യാത്ര ചെയ്ത് അവിടെയെത്തി. വഴിയിൽ ഉടനീളം ഏട്ടനു വേണ്ടി എൻ്റെ കണ്ണുകൾ പാഞ്ഞുകൊണ്ടിരുന്നു. ക്ഷേത്രത്തിൽ ഏട്ടനു വേണ്ടി ഞാൻ നെഞ്ചു പൊട്ടി കരഞ്ഞു പ്രാർത്ഥിച്ചു. മടങ്ങാൻ നേരം മോളെ മോൾ ചെന്ന് ആ പിച്ചക്കാർക്ക് 10 രുപ വീതം കൊടുത്തിട്ട് വേഗം വാ എന്നു അമ്മ പറഞ്ഞു. ഒരുവഴിയിൽ ലൈനായിട്ട് കുറെ യാചകർ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ചെന്ന് ഓരോരുത്തർക്കായി 10 രൂപ വീതം ഇട്ടു കൊടുത്തു. ഇതിനിടയിൽ അറ്റത്തുള്ള ഒരു പിച്ചക്കാരൻ പെട്ടന്ന് എഴുന്നേറ്റ് പോയി. അയാളുടെ മുഖം കണ്ട എൻ്റെ ഹാർട്ട് പെട്ടന്ന് നിന്ന പോലെയായി. ചന്ദ്രേട്ടൻ്റെ അതേ മുഖം. മുടിയൊക്കെ ജഢ പിടിച്ചതാണെങ്കിലും ആ കണ്ണുകളിലെ തിളക്കം എനിക്ക് മറക്കാൻ പറ്റില്ല. ഇടത്തെ പുരികത്തിനു മുകളിലുള്ള മറുക് നോക്കാൻ പറ്റിയില്ല. അപ്പോളേക്കും അയാൾ മറഞ്ഞിരുന്നു. കരഞ്ഞുകൊണ്ട് ഞാനോടി അമ്മയോടും അച്ചനോടും വിവരം പറഞ്ഞു. ഞങ്ങൾ എല്ലാവരും അയാൾ പോയ വഴിയിൽ ചെന്ന് അവിടെയൊക്കെ നോക്കി. കരഞ്ഞുകൊണ്ട് നെഞ്ച് കൊത്തിവലിക്കുന്ന വേദനയോടെ ഞാനും നോക്കിക്കൊണ്ടിരുന്നു. അപ്പോൾ രണ്ടു കെട്ടിടങ്ങളുടെ ഇടയിൽ ചുവരിനോട് മുഖം അടുപ്പിച്ച് അയാൾ നിന്നു പൊട്ടിക്കരയുന്നു. ചന്ദ്രേട്ടാ എന്നുച്ചത്തിൽ അലറിക്കരഞ്ഞുകൊണ്ട് ഞാനോടി. എൻ്റെ കരച്ചിൽ കേട്ട അയാൾ തിരിഞ്ഞു നോക്കി. അതാ, പുരികത്തിനു മുകളിലുള്ള മറുക് . ഞാനോടിച്ചെന്ന് എൻ്റെ നല്ലവനായ ഏട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു പിന്നെ ചെമ്മണ്ണു നിറഞ്ഞ നിലത്ത് കിടന്ന് അദ്ദേഹത്തിൻ്റെ കാലിൽ കെട്ടിപ്പിടിച്ചു ഏന്തി മാപ്പു ചോദിച്ചു കരഞ്ഞു. അദ്ദേഹം എന്നെ പൊക്കി എഴുന്നേൽപ്പിച്ചു. എൻ്റെ കളഞ്ഞു പോയ തങ്കത്തിനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ വൃത്തിയില്ലാതെ ചെളിനിറഞ്ഞ അദ്ദേഹത്തെ കെട്ടി വരിഞ്ഞു ഞാൻ തുരുതുരാ ഉമ്മ വെച്ചു.

(END)

Leave a Reply

Your email address will not be published. Required fields are marked *