കാശി : ഹാൻഡ് ബാഗും ഒരു പെട്ടിയും അല്ലെ ഉള്ളു. പെട്ടി നടുവിൽ വെക്കാം. അല്ലെ അളിയാ.
സിദ്ധു : ഹാ..അത് മതി.
നീരു : സിദ്ധു ഒന്നും മിണ്ടുന്നില്ലല്ലോ? ലിച്ചൂനെ വിട്ടുപോണ സങ്കടം ആയിരിക്കും.
കണ്ണൻ : അതെ. അളിയൻ ഉള്ളിൽ കരയുവാ. അല്ലെ അളിയാ
ബാലൻ : ലിച്ചു എവിടെ?
നീരു : അവള് റൂമീന്ന് പുറത്തിറങ്ങീട്ടില്ല..
മാധവൻ : ഇനി അവളെ വിളിക്കാനൊന്നും നിക്കണ്ട. എന്റെ മോൾക്ക് സങ്കടം കാണും.
കാശിയും സിദ്ധുവും ബുള്ളറ്റിൽ ബസ്‌സ്റ്റാന്റിലേക്ക് ഇറങ്ങി. ശൂലംതൊടി പാടം കഴിഞ്ഞു മൂന്നാല് കിലോമീറ്റർ വണ്ടി ഓടി വിജനമായ കനാലിന്റെ കരയിൽ നിർത്തി.
“പൊക വല്ലോം ഉണ്ടോ? നീ എന്താ ഇവിടെ നിർത്തിയേ?
“അളിയനെ ഒന്ന് പൊകയ്ക്കാതെ വിട്ടാൽ എങ്ങനാ.
കണ്ണൻ ലിച്ചി ചേച്ചീടെ കൂടെ നടന്ന് വന്നപ്പോ തന്നെ പൊന്നാര അളിയന് അവന്റെ റോൾ ഏകദേശം പിടികിട്ടിക്കാണും. നിനക്കിട്ട് കൊട്ടാൻ ഒരുത്തൻ ഉള്ളപ്പോ പുറകിൽ ഒരു ബുദ്ധി വേണ്ടെടാ നായെ..
“കാശി..അളിയാ..നമ്മള്
“മൈരേ..നീ മുത്തച്ഛന്റെ മുന്നിൽ അതിവിനയം കാണിച്ചപ്പോ നിന്റെ കാശിനോടുള്ള ആക്രാന്തം എനിക്ക് മനസിലായി.. സ്വാഭാവികം.