ഒളിച്ചോട്ടം 2 [KAVIN P.S]

Posted by

വീട്ടിലിടാറുള്ള ഒരു ചാര നിറത്തിലുള്ള ഫ്രോക്ക് ആണ് അപ്പോൾ അവളുടെ വേഷം. എന്നെ കണ്ടതോടെ പെണ്ണിന്റെ കരച്ചിൽ കൂടി. ഞാൻ അനു കുട്ടിയോട് ‘കരയല്ലേന്ന്’ പതിയേ പറഞ്ഞ് കൊണ്ട് കൈ കൊണ്ട് കണ്ണീര് തുടയ്ക്കാൻ ആംഗ്യം കാണിച്ചു ഇത് ഞാൻ ഡീൽ ചെയ്തോളാമെന്ന് കൂടി കൈ കൊണ്ട് ആംഗ്യത്തിൽ കാണിച്ചതോടെ.പെണ്ണ് കണ്ണീര് തുടച്ചു കൊണ്ട് എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി ‘ഇനി കരയൂലാട്ടോ ആദിയെന്ന്’ പതിയെ പറഞ്ഞത് അവളുടെ ചുണ്ടനക്കത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

വീണ്ടും ചില്ല് പൊട്ടി ചിതറുന്ന ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിട്ടിരുന്ന എന്റെ സാൻട്രോ കാറിന്റെ ചില്ലുകളെല്ലാം ഒരു ഇരുമ്പ് വടി കൊണ്ട് അടിച്ചു പൊട്ടിച്ചു കൊണ്ടിരിക്കുന്ന സംഗീതിനെയാണ് ഞാൻ അവിടെ കണ്ടത്. അപ്പോഴുള്ള അവന്റെ മുഖ ഭാവം കണ്ട മാത്രയിൽ എനിക്ക് അവനെ ഒറ്റ കുത്തിന് കൊല്ലാനാ തോന്നിയത്.

ദേഷ്യം വന്ന് കൈ ചുരുട്ടി പിടിച്ച് നിന്ന എന്റെ അടുത്തേയ്ക്ക് അഞ്ജു വന്ന് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിട്ട് നിറഞ്ഞ കണ്ണുമായി “വേണ്ട ഏട്ടാ ഇപ്പോ ഏട്ടൻ പുറത്തേയ്ക്കു ഇറങ്ങേണ്ടാന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് വിതുമ്പി.
ഞാൻ അതേ നിൽപ്പ് അവൻ കാറിന്റെ ചില്ലുകൾ ഓരോന്നായി അടിച്ചു പൊട്ടിച്ച് തീരുന്നത് വരെ നോക്കി നിന്നു. കാറിനോടുള്ള അവന്റെ അരിശം തീർന്ന് കഴിഞ്ഞപ്പോൾ അവൻ ആ ഇരുമ്പ് വടി കൈയ്യിൽ ചുഴറ്റി കൊണ്ട് അവൻ അച്ഛന്റെ നേരെ തിരിഞ്ഞു കൊണ്ട്: “ഡോ കാർന്നോരെ ചെക്കനെ മര്യാദയ്ക്ക് വളർത്തിക്കോളണം അല്ലേൽ ചെക്കൻ നാട്ടുകാരുടെ കൈയ്ക്ക് തീരും കേട്ടോടാ പെലയാടി മോനെ” ….!

അച്ഛനെ അവൻ വിളിച്ചത് കേട്ട് ദേഷ്യം ഇരച്ചു കയറി എന്റെ സകല നാഡീ ഞരമ്പുകളും വലിഞ്ഞു മുറുകി ദേഹം മൊത്തം പൊള്ളുന്ന പോലെ തോന്നി.
എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിരുന്ന അഞ്ജുന്റെ കൈ എടുത്ത് മാറ്റി കൊണ്ട് “നീ വിട്ടേടി അഞ്ജു ഇന്ന് ഈ പുന്നാര മോന്റെ ശവം ഞാനീ മുറ്റത്ത് വീഴ്ത്തും” ഞാൻ ദേഷ്യം കൊണ്ട് അലറിയത് കേട്ട് എല്ലാരും എന്നെ ഭയപ്പാടോടെ നോക്കി. വീട്ടിൽ ഉടുക്കാറുള്ള ലുങ്കി മുണ്ട് മടക്കി കുത്തി അകത്തേയ്ക്ക് പാഞ്ഞ് കേറിയ ഞാൻ എന്റെ പഴയ ക്രിക്കറ്റ് ബാറ്റ് സ്റ്റോറിൽ നിന്നും തപ്പി എടുത്ത് വേഗത്തിൽ ഉമ്മറത്തേയ്ക്ക് കുതിച്ചു. ഉമ്മറത്തേയ്ക്ക് പാഞ്ഞ് ചെന്ന എന്നെ പിറകിൽ നിന്ന് കൈയ്യിൽ പിടിച്ച് വലിച്ച് നിറുത്തി കൊണ്ട് ‘വേണ്ടോന്ന്’ പറഞ്ഞ് കരഞ്ഞ് വിളിച്ചു കൊണ്ട് അമ്മയും അഞ്ജുവും കൂടി എന്നെ വട്ടം പിടിച്ചു.

 

“ദൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ നായിന്റെ മോനേ വെറുതെ ഡയലോഗടിക്കാതെ” സംഗീത് വീണ്ടും എന്നെ വെല്ലുവിളിച്ചോണ്ടിരുന്നു. സംഗീതിനെ ആ സമയം ‘ബിഗ് ബി’ സിനിമയിൽ മമ്മൂട്ടിയുടെ അനിയനെ വെല്ലുവിളിച്ച് പുറത്തോട്ടിറക്കുന്ന സന്തോഷ് ജോഗിയെ പോലെയാണ് എനിക്ക് തോന്നിയത്.
അവന്റെ ആ കൊണച്ച ഡയലോഗ് കൂടി ആയപ്പോൾ സർവ നിയന്ത്രണവും വിട്ട ഞാൻ അഞ്ജൂന്റെയും അമ്മേടെയും പിടിയിൽ നിന്ന് കുതറി മുറ്റത്തേയ്ക്ക് ചാടിയിറങ്ങി. എന്റെ വരവ് കണ്ടതും അവൻ കൈയിൽ ഉണ്ടായിരുന്ന ഇരുമ്പ് വടി ഉയർത്തിയതേ അവന് ഓർമ്മ കാണു ഞാൻ കാലുയർത്തി കൊണ്ട് അവനെ നെഞ്ചിന് ചവിട്ടി വീഴ്ത്തി കൈയിലിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഞാനെന്റ ദേഷ്യം തീരുവോളം അവനെ തലങ്ങും വിലങ്ങും നിലത്തിട്ട് അടിച്ചു. എന്റെ അഴിഞ്ഞാട്ടം കണ്ട് പേടിച്ച അനു “ആദി പ്ലീസ്” ന്ന് പറഞ്ഞ് കരഞ്ഞതൊന്നും ആ നിമിഷം എന്റെ ചെവിയിൽ കയറിയില്ല. അവനെ അടിക്കുന്നത് കണ്ട് എന്റെ നേരെ പാഞ്ഞടുത്ത അവന്റെ കൂട്ടുകാർക്കും കൊടുത്തു ഞാൻ ബാറ്റ് വച്ച് നല്ലോണം. എങ്ങനെയൊക്കെയോ പിടഞ്ഞെഴുന്നേറ്റ അവൻമാർ എന്നെ പിറകിൽ നിന്ന് ചുറ്റി പിടിച്ച് വരിഞ്ഞു മുറുക്കി . ഇത് കണ്ട് അടി കൊണ്ട് വീണു കിടന്ന

Leave a Reply

Your email address will not be published. Required fields are marked *