ഒളിച്ചോട്ടം 2 [KAVIN P.S]

Posted by

നല്ല ക്ഷീണമുണ്ട് എങ്ങനേലും റിസോർട്ടിൽ എത്തി കിട്ടിയാൽ മതിയെന്നാണ് മനസ്സിൽ അത്രത്തോളം ഇന്നത്തെ ദിവസം ക്ഷീണിപ്പിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു മണിക്കൂർ കൊണ്ട് കാർ പാലക്കാടെത്തി ഇനി റിസോർട്ടിലേയ്ക്കുള്ള വഴി ഗൂഗിൾ മാപ്പിൽ നോക്കി പോകാമെന്ന് കരുതി മൊബൈൽ എടുത്ത് മാപ്പിൽ സ്ഥലം സെറ്റ് ചെയ്ത് ഓടിച്ചു തുടങ്ങി പാലക്കാട് ടൗണിൽ നിന്ന് ഏതാണ്ട് 20 മിനിറ്റേ
റിസോർട്ടിലേയ്ക്കുളളൂ എന്നാണ് മാപ്പിൽ കാണിക്കുന്നത്. മാപ്പ് ഇട്ട് വണ്ടിയോടിച്ച് പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ ചെറിയ ഊട് വഴികളിൽ കൂടി ചുറ്റിച്ചാണ് അവസാനം റെയ്മണ്ട് റിസോർട്ടിൽ എത്തിയത്. റിസോർട്ടിന്റെ പേര് പോലെ നല്ല ഗംഭീരം തന്നെ ആണ് പരിസരവും ഗേറ്റിൽ നിന്ന് ഏതാണ്ട് ഒരു അര കിലോമീറ്റർ ഓടിച്ചാണ് പ്രധാന ബിൽഡിംഗിൽ എത്തിയത്. അവിടത്തെ പാർക്കിംഗിൽ കാർ നിർത്തി ഞാൻ അനുവിനെ കുലുക്കി വിളിച്ചു “അനു കുട്ടി എഴുന്നേൽക്കഡി സ്ഥലമെത്തി”
പക്ഷേ പെണ്ണുണ്ടോ ഏഴുന്നേൽക്കുന്നു ക്ഷീണം കാരണം നല്ല ഉറക്കത്തിൽ തന്നെയാ.

പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് കുറച്ച് മുൻപ് ഹോട്ടലിൽ കയറിയപ്പോൾ വാങ്ങിയ മിനറൽ വാട്ടർ ബോട്ടിൽ എടുത്ത് അതിൽ നിന്ന് കുറച്ചു വെള്ളം കൈയ്യിൽ എടുത്ത് അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞു അതോടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പെണ്ണ് അസ്വസ്ഥതയോടെ “എന്ത് പണിയാ ആദീ നീ കാണിച്ചേന്ന്” പറഞ്ഞ് മുഖത്ത് വീണ വെള്ളം കൈ കൊണ്ട് തുടച്ചിട്ട് സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന സ്വിച്ചിൽ ഞെക്കിയിട്ട് ചാഞ് കിടന്ന സീറ്റ് നേരെയാക്കി. ഷാൾ കൊണ്ട് മുഖമൊക്കെ ശരിക്കുമൊന്ന് തുടച്ചിട്ട് വെള്ളം കുടഞ്ഞതിനു എന്റെ കൈയ്യിൽ നല്ലോണം പിച്ചിയാണ് കക്ഷി ദേഷ്യം തീർത്തത്.

കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ വരുന്ന വഴി വാങ്ങിച്ച ഡ്രസ്സുകളുടെ കവറും പിന്നെ വീട്ടിൽ നിന്ന് ഞാൻ ഡ്രസ്സൊക്കെ എടുത്തു വെച്ച ട്രോളി ബാഗും അതിനോടൊപ്പം അച്ഛൻ പുറത്ത് പോകുമ്പോൾ കൊണ്ടുപോകാറുള്ള ഒരു ഓഫീസ് ബാഗും അനു കൈയ്യിൽ എടുത്ത് പുറത്തിറങ്ങി. അനുവിന്റെ കൈയ്യിലുള്ള ബാഗ് ഇറങ്ങുന്ന സമയം അമ്മ അവളുടെ കൈയ്യിൽ കൊണ്ട് വന്ന് ഏൽപ്പിച്ചതാണ് അതിലെന്താണെന്ന് ഇത് വരെ നോക്കിയില്ല ഞങ്ങൾ.

അങ്ങനെ സാധനങ്ങൾ എല്ലാം എടുത്ത ശേഷം കാർ ലോക്ക് ചെയ്ത് റിസപ്ഷനിൽ എത്തി അവിടെ ഒരു പത്തിരുപത് വയസ്സ് തോന്നിക്കുന്ന പയ്യൻ മാത്രമേ റിസപ്ഷനിൽ ഉണ്ടായിരുന്നുള്ളൂ അവനോട് വിനോദ് ഏട്ടനെ അന്വേഷിച്ചതോടെ കക്ഷി ചിരിച്ചു കൊണ്ട് നിങ്ങൾ ആലുവയിൽ നിന്ന് വരുന്നതാണോന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞതോടെ അവൻ റിസപ്ഷൻ ക്യാബിനിൽ നിന്ന് ഞങ്ങൾക്കരിലേയ്ക്ക് വന്നിട്ട് പറഞ്ഞു:
“നിങ്ങൾ രണ്ടാളും സ്പെഷ്യൽ ഗെസ്റ്റുകളണെന്നാണ് വിനോദ് സാർ പറഞ്ഞത്. അതുകൊണ്ട് നിങ്ങളെ കാര്യമായി നോക്കി കൊള്ളാൻ പറഞ്ഞാണ് പുള്ളി പോയത്. നാളെ രാവിലെ കക്ഷി നിങ്ങളെ വന്ന് കാണുമെന്ന കാര്യം എന്നോട് പറഞ്ഞേൽപ്പിച്ചാണ് പുളളി പോയത്. കോട്ടെജ് ഞാൻ കാണിച്ചു തരാം”
അവൻ ഞങ്ങൾക്കു മുൻപിൽ നടന്നു.

കോട്ടെജ് എത്തിയപ്പോൾ അവൻ കൈയ്യിലുള്ള ചിപ്പ് പതിപ്പിച്ച കാർഡ് വച്ച് ഡോർ ഓപ്പൺ ചെയ്തു തന്നിട്ട് കാർഡ് എന്റെ കൈയ്യിൽ തന്ന ശേഷം അനുവിനെ ഒന്ന് പാളി നോക്കിയിട്ട് നടന്ന് നീങ്ങി. കോട്ടേജിന്റെ അകത്ത് കയറിയ ഞങ്ങൾ ഡോർ ലോക്ക് ചെയ്തിട്ട് ലൈറ്റിന്റെ സ്വിച് ഒരു വിധം കണ്ടു പിടിച്ച് ലൈറ്റ് എല്ലാം ഓൺ ചെയ്തു. ശേഷം ബെഡ് റൂമിലോട്ട് നടന്നു നല്ല പോഷ് സെറ്റപ്പുള്ള ഫർണീഷ്ഡ് കോട്ടെജ് ആണ് ഞങ്ങളുടെത്.

Leave a Reply

Your email address will not be published. Required fields are marked *