ഒളിച്ചോട്ടം 2 [KAVIN P.S]

Posted by

സംഗീത് ഒരു മരണ ചിരി ചിരിച്ച് താഴെ വീണു കിടന്ന ഇരുമ്പ് വടിയെടുത്ത് എന്റെ നേരെ നടന്ന് വന്നു. അവരുടെ ചുറ്റി പിടുത്തത്തിൽ അകപ്പെട്ട ഞാൻ അനങ്ങാൻ പറ്റാതെ നിന്നു പിടഞ്ഞു. “നീ തീർന്നെടാ പന്നിയെന്ന്” പറഞ്ഞ് സംഗീത് എന്റെ നേരെ ഇരുമ്പ് കമ്പി ഉയർത്തി. ആ നിമിഷം എല്ലാം അവസാനിക്കുമെന്ന് പേടിച്ച ഞാൻ അറിയാതെ കണ്ണടച്ചു നിന്നു. “ആാ ” ന്ന് ഉറക്കെ അലറുന്ന ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയ ഞാൻ കാണുന്നത് താഴെ വീണു കിടക്കുന്ന സംഗീതിനെയാണ്.
നോക്കുമ്പോൾ നിയാസ് എന്റെ മുൻപിൽ ഷർട്ടിന്റെ കൈയ്യൊക്കെ തെറുത്ത് കേറ്റി കൈയിലെ മസ്സിൽ ഒക്കെ കാണിച്ച് നിൽപ്പുണ്ട് കൂടെ അമൃതും ഉണ്ട്.

“നീയെന്താ പോർക്കെ ഇവൻമാര് വന്ന കാര്യം വിളിച്ച് പറയാഞ്ഞത്” നിയാസ് എന്നെ ചുറ്റി പിടിച്ചു നിന്ന ഒരുത്തനെ ചവിട്ടി വീഴ്ത്തുന്നതനിടെ എന്നോട് അലറി. എന്റെ വലത്തെ കൈയ്യിൽ പിറകിൽ നിന്ന് പിടിച്ച് നിന്നവനെ ഞാൻ തന്നെ പിറകിലോട്ട് കാലു നീട്ടി നല്ലൊരു ചവിട്ട് കൊടുത്തു വേദന കൊണ്ട് പിടി വിട്ട് വേച്ച് പോയ അവനെ അമൃത് കാലുയർത്തി അവന്റെ കിടുങ്ങാ മണിയ്ക്ക് തന്നെ കൊടുത്തു നല്ലൊരു ചവിട്ട്.
ചവിട്ട് കൊണ്ട് നക്ഷത്രം എണ്ണിയ അവൻ നിലത്ത് അടിവയറ് പൊത്തി പിടിച്ച് ഇരുന്നു പോയി. ഈ സമയം അടി കൊണ്ട് വീണു കിടന്ന സംഗീതിന്റെ നെഞ്ചിൽ ചാടി കേറി ഇരുന്ന ഞാൻ അവന്റെ നെഞ്ചിലും മുഖത്തും എല്ലാം കൈ ചുരുട്ടി നല്ല ഇടി കൊടുത്തു. ഒടുവിൽ വീട്ട് മുറ്റത്ത് നടന്ന് കൊണ്ടിരിക്കുന്ന യുദ്ധം കണ്ട് ക്ഷമ കെട്ട അച്ഛൻ
” ഇതൊന്നു നിർത്താമോന്ന്” അലറിയപ്പോഴാണ് എനിക്ക് സ്വബോധം വന്നത്. ഞാൻ സംഗീതിന്റെ നെഞ്ചിൽ നിന്ന് പതിയെ എഴുന്നേറ്റ് അനു കുട്ടിയെ നോക്കിയപ്പോൾ അവൾ ഇതെല്ലാം കണ്ട് പേടിച്ച പോലെ നില്പുണ്ട്.
നിയാസും അമൃതും എന്റെ ഒപ്പം വന്നു നിന്നു.
“എല്ലാരും ഒന്ന് മാറിയേ” ആൾകൂട്ടത്തിൽ നിന്ന് ശബ്ദം കേട്ട ഭാഗത്തേയ്ക്കു നോക്കിയപ്പോൾ ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് സ്ഥലം CI ടോമി ജോസ് വരുന്നുണ്ട് ഒപ്പം അനുവിന്റെ കൊച്ഛൻ കൃഷ്ണേട്ടനും ഉണ്ട്. ടോമി ജോസ് അച്ഛന്റെ വളരെ അടുത്ത പരിചയക്കാരനാണ്. അച്ഛനോടുള്ള അടുപ്പം കക്ഷി എന്നോടും കാണിക്കുന്നത് കൊണ്ട് ഞാൻ പുള്ളിയെ അങ്കിൾ എന്നാണ് വിളിക്കാറ്. കൃഷ്ണേട്ടൻ ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റാണ് അച്ഛനായിട്ടും ഞങ്ങളുടെ കുടുംബവുമായും നല്ല ബന്ധം പുലർത്തുന്നയാളുമാണ്. രണ്ടാളും അച്ഛന്റെ അടുത്ത് ചെന്നിട്ട് നടന്ന സംഭവങ്ങൾ ചോദിച്ചറിഞ്ഞു. പുള്ളി അച്ഛൻ പറയുന്നത് കേട്ട് തലയാട്ടുന്നതും ഞങ്ങളെയെല്ലാവരെയും മാറി മാറിയൊക്കെ നോക്കുന്നുണ്ട്.
അവരുടെ സംസാരം കഴിഞ്ഞപോൾ ടോമി അങ്കിൾ എന്റെയടുത്തേയ്ക്കാണ് ആദ്യം വന്നത്. “നീ ഓക്കെ അല്ലെ ആദി?” പുള്ളി എന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

കൃഷ്ണേട്ടൻ എന്റെടുത്ത് വന്നിട്ട് എന്റെ കൈ ചേർത്ത് പിടിച്ചിട്ട്
“മോനെ ഇന്ന് ഇവിടെ നടന്ന കാര്യങ്ങൾക്ക് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്നിവിടെ നടന്നത്”. ഞാൻ “സാരമില്ല കൃഷ്ണേട്ടാ ന്ന്” പറഞ്ഞു.

എന്റെ കൈ വിട്ടു നീങ്ങിയ കൃഷ്ണേട്ടൻ അവിടെ അടി കൊണ്ട് അവശനായി ഇരിക്കുന്ന സംഗീതിന്റെ മുടിയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചിട്ട് “കുടുംബത്തിനെ നാണം കെടുത്താനുണ്ടായവനെ പോടാ ഇവിടുന്ന്” പുള്ളി അവനെ തള്ളി അവിടെ നിന്ന് പുറത്തേയ്ക്കു കൊണ്ടു പോയി എല്ലാവരും ആ കാഴ്ച തന്നെ നോക്കി കൊണ്ടിരുന്നു. പിന്നെയും അവിടെ നിന്ന് പോകാതെ തമ്പടിച്ചു നിന്ന സംഗീതിന്റെ കൂട്ടുകാരെ നിയാസും അമൃതും കൂടെ ഉന്തി തള്ളി ഗേറ്റിന് പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *