ഒളിച്ചോട്ടം 2 [KAVIN P.S]

Posted by

 

 

 

“ടോമി, ആ സംഗീത് വീണ്ടും പ്രശ്നമുണ്ടാക്കാനായി ഇങ്ങ്ട് വരാൻ പോകുന്നുണ്ടെന്ന്.
ആദിയുടെ ഫ്രണ്ട് അമൃതിനെ സംഗീതിന്റെ വീടിനടുത്തുള്ള ആരോ വിളിച്ചു പറഞ്ഞതാണെന്ന്.
പ്രഭാകരൻ ഫോണിൽ കൂടി ടോമി പറഞ്ഞത് കേട്ട് ഉം … . ഉം ശരി എന്നൊക്കെ പറയുന്നുണ്ട്.
ശരി, എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി ഞാൻ ഒന്നും പറയുന്നില്ലാന്ന്” പ്രഭാകരൻ ഫോണിൽ കൂടി പറയുന്നത് രാഗിണിയും അഞ്ജുവും അനുവും നിയാസും ഒക്കെ ശ്രദ്ധിച്ച് കേട്ട് നിൽക്കുന്നുണ്ട്.

ഫോണിലെ സംസാരം തീർന്നപ്പോൾ സോഫയിൽ പോയി ഇരുന്ന പ്രഭാകരൻ നിയാസിനെ അടുത്തേയ്ക്ക് വിളിച്ചിട്ട്:

“മോനെ ഡാ നമ്മൾ എന്താ ചെയ്യേണ്ടത്? ആ തല തിരിഞ്ഞവൻ ഇനിയും പ്രശ്നമുണ്ടാക്കാൻ ഇങ്ങോട്ടെയ്ക്ക് വരുമോ?”

നിയാസ് പ്രദാകരന്റെ അടുത്ത് സോഫയിൽ പോയിരുന്നിട്ട്:
“ഇല്ലച്ഛാ, അവൻ ഇനി ഈ വീടിന്റെ മുറ്റത്ത് കടക്കൂല അമൃത് അതിന് വേണ്ടിയിട്ട് ഞങ്ങളുടെ കമ്പനി സെറ്റ് പിള്ളേരെ റെഡിയാക്കാൻ വേണ്ടിയിട്ടാ പോയത്”.

“മോള് എത്ര നേരായി ഈ നിൽപ്പ് തുടങ്ങിയിട്ട് ഇങ്ങ് വന്നെ അമ്മ ചോദിക്കട്ടെ” ….
അത്രയും നേരം അവിടെ തല കുമ്പിട്ട് നിന്നിരുന്ന അനുരാധയെ രാഗിണി ചെന്ന് കൈയ്യിൽ പിടിച്ച് കൊണ്ടുപോയി ഡൈനിംഗ്‌ ടേബിളിന്റെ കസേര നീക്കിയിട്ട് അതിലിരുത്തി.

“ഒന്നൂല ആന്റി ഞാൻ വെറുതെ അങ്ങ് നിന്നു പോയതാ” അനു ചെറിയ ചമ്മലോടെ പറഞ്ഞൊപ്പിച്ചു.

“മോള് ഇനി എന്നെ അമ്മയെന്ന് വിളിച്ചാ മതീട്ടോ ആദി വിളിക്കുന്ന പോലെ”
അത് കേട്ടപ്പോ അനുവിന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു.

 

 

 

 

“അനു ചേച്ചി ഇനിയെന്താ നിങ്ങൾ രണ്ടാളുടെയും പ്ലാൻ?”
ആദിയുടെ അമ്മയോട് സംസാരിചിരുന്ന അനുവിനോട് അഞ്ജു ചോദിച്ചു.

“ആദി പറയുന്നത് എന്താന്ന് വെച്ചാ അങ്ങിനെ” അനു ചെറിയ നാണത്തോടെ പറഞ്ഞു.

” മോളോട് അമ്മയ്ക്ക് ദേഷ്യമൊന്നുമില്ലാ ട്ടോ ഇപ്പോ മോള് എന്റെ ആദിയുടെ ഭാര്യ അല്ലേ! അവനെ ശരിക്കും ശ്രദ്ധിച്ചോണെ ചെക്കന് ഇപ്പോഴും പിള്ളേര് കളി മാറിയിട്ടില്ല. മോള് വേണം ഇനി അതൊക്കെയൊന്ന് മാറ്റിയെടുക്കാൻ”
രാഗിണി അനുരാധയുടെ കൈയ്യിൽ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.

“ശരിയമ്മെ” അനുരാധ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.

ആദിയുടെ അച്ഛൻ പ്രഭാകരൻ നിയാസിനെ ആദിയുടെ അടുത്ത ഫ്രണ്ടായി മാത്രമല്ല കണ്ടിരിക്കുന്നെ സ്വന്തം മകൻ ആദിയുടെ അതേ സ്ഥാനം തന്നെ അവനും കൊടുത്തിട്ടുള്ളത് കൊണ്ട് പ്രഭാകരൻ നിയാസിനോട് ആദിയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയാറുണ്ട്. നിയാസ് പ്രഭാകരനോട് കാണിക്കുന്ന അടുപ്പം പോലും സത്യം പറഞ്ഞാൽ ആദിയ്ക്ക് അച്ഛൻ പ്രഭാകരനോട് ഇല്ലാന്ന് പറയുന്നതാകും ശരി. ഒരു തരം പേടി കലർന്ന ബഹുമാനത്തോടെ മാത്രമേ ആദി അച്ഛനോട് സംസാരിക്കാറുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *