“”” മ്മ്…. നന്നായി വേദനിച്ചു… പക്ഷേ കുഴപ്പമില്ല ആ കടം ഞാൻ രാത്രി വീട്ടിക്കോളാം…”””
“”” എന്നാ എന്റെ പൊന്നുമോൻ ഇപ്പോ ഇതു വെച്ചോ….””””
അതും പറഞ്ഞ് ചേടത്തിയുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു. അതു കണ്ട് നയനേച്ചി ഒരു കള്ള ചിരിചിരിച്ചു…
“”” എഡീ… നിന്റെ വേദന കുറവുണ്ടോ??!! ദേ… വീട്ടിൽ ചെന്നിട്ട് കാല് രണ്ടും കവച്ച് വെച്ച് നടന്നേക്കരുത് കേട്ടോ….!!”””
ചേടത്തി നയനേച്ചിയോടായ് പറഞ്ഞു.
“”” ഏയ്,, ഇപ്പോ വലിയ കുഴപ്പമില്ല ചേച്ചി. നടക്കാൻ പറ്റുന്നുണ്ട്….”””
“””” എന്നാ വാ…. “””
പിന്നെ ഞങ്ങൾ മൂന്നു പേരും കൂടി വേഗം വീട്ടിലേക്ക് വെച്ച് പിടിച്ചു..
“”” നിങ്ങളോട് വേഗം വരണം പറഞ്ഞിട്ട് എന്തു ചെയ്യുവായിരുന്നു ഇത്രയും നേരം,.. എത്ര സമയമായി നോക്കി നിൽക്കുന്നെ… അവരിപ്പോ ഇങ്ങെത്തും….”””
അടുക്കള വശത്തുകൂടി അകത്തേക്ക് കേറിയപ്പോ തന്നെ അമ്മയുടെ വായിന്ന് കേട്ടു. ചെറിയമ്മ പലഹാരം എടുത്തു വെക്കുന്ന തിരക്കിലായിരുന്നു.
“”” വരുന്നതല്ലേ ഉള്ളൂ, എത്തിയില്ലാലോ.. അച്ഛൻ എവിടെ ?!!””
ഞാൻ ഒരു ഒടക്കിട്ടുകൊണ്ട് അമ്മയോട് ചോദിച്ചു.
“”” അവർ എത്താറായെന്ന് വിളിച്ച് പറഞ്ഞോണ്ട് ഗേറ്റിനടുത്ത് കാത്ത് നിൽക്കുന്നുണ്ട്…,”””
“”” മോളെ നയനേ.. നീ ചെന്ന് വേഗം ഡ്രെസ്സ് മാറി വാ…””
പലഹാരം എടുത്തു വെന്നതിനിടയിൽ ചെറിയമ്മ നയനേച്ചിയോട് പറഞ്ഞു.
“” ഓഹ് പിന്നെ… ഞാൻ ചേടത്തിയുടെ ഡ്രെസ്സാ ഇട്ടേക്കുന്നെ. ഇതൊക്കെ മതി…””
അവരങ്ങനെ ഓരോന്ന് സംസാരിക്കുന്നതിനിയിൽ ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നു.
“”” എന്തായി.. ഇപ്പോഴെങ്ങാനും എത്തുമോ അവർ ??!!”””
അറയത്തു നിന്ന് ഗേറ്റിനടുത്ത് അവരെ നോക്കി നിൽക്കുന്ന അച്ഛനോട് നീട്ടി വലിച്ച് ഞാൻ ചോദിച്ചു…
“”” ഓഹ് നീ എത്തിയോ.. എപ്പോഴാടാ വരുന്നെ എത്ര നേരായി നിങ്ങളെ വിളിച്ചിട്ട്.. നയന എവിടെ..??.”””
“”” അടുക്കളയിൽ ഉണ്ട് “””
“”” മ്മ്.. നേഹ വന്നില്ലേ… “”
“”ആ.. രണ്ടാളും ഉണ്ട്…”””
അപ്പോഴേക്കും ഒരു കാർ ഗേറ്റിനടുത്ത് വന്നു നിർത്തി… അച്ഛൻ അവരെ നോക്കി ചിരിച്ചുകൊണ്ട് കാർ മുറ്റത്തേക്ക് കയറ്റാൻ പറഞ്ഞു…
കാറിൽ നിന്നും എല്ലാവരും ഇറങ്ങി.. ചെക്കനും ചെക്കന്റെ അച്ഛനും അമ്മയും പിന്നെ ഒരു പെണ്ണും ഇറങ്ങി. അത് ചെക്കന്റെ പെങ്ങൾ ആയിരിക്കും ഞാൻ ഊഹിച്ചു. ഒക്കത്ത് ഒരു കൊച്ചും ഉണ്ടായിരുന്നു.
ചെക്കൻ ആളു കൊള്ളാം.. നല്ല ഗ്ലാമർ ഉണ്ട് നല്ല ഹൈറ്റും ചെറിയൊരു ജിം ബോഡിയും.. സത്യത്തിൽ എനിക്ക് ഇഷ്ടായി.. എന്റെ ഇഷ്ടത്തിൽ അല്ലാലോ കാര്യം.. എന്തായാലും കവിളു രണ്ടും നീട്ടി വലിച്ച് ചിരിച്ചു കൊണ്ട് ഞാൻ അവരെ സ്വീകരിച്ചു.
“”” ഇത് പെണ്ണിന്റെ അനിയൻ. നിധിൻ…”””
അച്ഛൻ അവരോട് പറഞ്ഞു.