ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഒരു ക്ഷമാപണത്തിന് ഞാൻ മുതിരുന്നില്ല. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊരു പഴമൊഴി ഉണ്ട് (കഷ്ടകാലം പിടിച്ചവന്റെ കുണ്ടിയിൽ കൊട്ടക്കയിൽ കുത്തിക്കയറിയ പോലെ എന്ന് ഞങ്ങൾ മലപ്പുറത്ത്‌കാർ കൊളോക്കലായും പറയാറുണ്ട്). അതേ അവസ്ഥയിലൂടെ ആണ് കഴിഞ്ഞ ദിവസങ്ങൾ കടന്നു പോയത്. പ്രാണ സഖിയോടൊത്തുള്ള വെക്കേഷൻ കഴിഞ്ഞു വന്നതും, ഇനിയുള്ള 6 മാസക്കാലം കടലും കടൽ പായലും കണ്ട് ജീവിക്കണമല്ലോ എന്ന ചിന്തകൾ കാരണം വല്ലാത്ത ആശയ ദാരിദ്രം നേരിട്ടിരുന്നു. അതെല്ലാം ഒരു വിധത്തിൽ തീർത്ത് എഴുതി കംപ്ലീറ്റ് ആയപ്പോൾ, ചെറിയ ഒരു അശ്രദ്ധ മൂലം എഴുതിയ ഫയൽ ഡിലീറ്റ് ആയിപ്പോയി. വീണ്ടും എഴുതി പാതി വഴിയിൽ എത്തിയതായിരുന്നു. വിധിയുടെ വിളയാട്ടം ആയിരിക്കും. ആ ഫയലും നഷ്ടപ്പെട്ടത്തോടെ സകലതും കൈവിട്ടു പോയി.

പക്ഷെ, എന്തല്ലാം സംഭവിച്ചാലും ഒരു എഴുത്തുകാരന്റെ പ്രധാന കടമ തന്റെ വായനക്കാരനെ സന്തോഷിപ്പിക്കുക എന്നതു തന്നെ ആണ്. വീണിടം വിദ്യായാക്കുക, ഉർവശി ശാപം ഉപകാരമാക്കുക തുടങ്ങിയ പഴമൊഴികൾ മനസ്സിൽ ധ്യാനിച്ചു ഒരു ദിവസം കൊണ്ട് എഴുതി തീർത്താണ് ഈ പാർട്ട്. ഒരു പക്ഷെ അക്ഷര തെറ്റുകളുടെ കൂമ്പാരങ്ങൾ കണ്ടേക്കാം. അത് സാധാരം ക്ഷമിക്കുമല്ലോ. മുൻ പാർട്ടുകൾ ഓടിച്ചു നോക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും.. വായിച്ചു പോയ പല സീനുകളുടെയും ഒടുക്കം തുടങ്ങുന്ന സീനുകൾ ആണ് ഇവിടെ. പറയുന്നത്.

നിങ്ങളുടെ അപിപ്രായങ്ങൾ പച്ചക്ക് പറയുക. അടുത്ത പാർട്ടുകൾ കൂടുതൽ വൈപ്പിക്കില്ല.. 🌹

 

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

Ennalakalil Erangiya Hiba 6 | Author : Floki kattekadu | Previos Part

“എന്റെ പൊന്നു ഫൈസി, ഇജ്ജ് ഈ പറഞ്ഞ 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്നെങ്കിലും അറിയോ അനക്ക്???? വാപ്പ എങ്ങാനും അറിഞ്ഞാൽ മൂപര് ആ പഴയ നാസി പട്ടാളത്തിന്റെ സ്വഭാവം കാണിക്കും. ഹിറ്റ്ലർ മാറി നില്കും അറിയൂലെ അനക്ക്….. “

“ഫായിസേ…… 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്നു ചോയ്ച്ചാ….. എനിക്കും വല്ല്യ പിടിയൊന്നും ഇല്ല… പക്ഷെ അന്റെ മറ്റേ കാര്യം ഞാൻ റാഷി താത്താനോട്(ഫായിസിന്റെ വൈഫ്‌) പറഞ്ഞാൽ പൊരേൽ പിന്നേ ഉണ്ടാവുന്ന പുകിലിനെ കുറിച്ച് എനിക്ക് നല്ല ധാരണ ഉണ്ട്…. “

“എടാ…. മൈ മൈ മൈ….. ഇജെജീ ഈ പേരും പറഞ്ഞിട്ട് എന്നെ കൊണ്ട് എന്തെല്ലാം ചെയ്യിചെടാ …. ഒന്നുല്ലെങ്കിക്കും ഞാൻ അന്റെ ഇക്കാക്ക അല്ലെ… ആ ഒരു പരിഗണന എങ്കിലും തന്നൂടെ… അല്ല എന്താണ് അന്റെ ഉദ്ദേശം…. ഇജ്ജ് സീരിയസ് ആണോ???? “

“പൊന്നു ഫായിസേ എല്ലാം പറയണ്ട്… ഇജ്ജിപ്പോ ഇതിനൊരു നടപടി ഉണ്ടാക്കിത്താ….. എനിക്കറിയാം ഇങ്ങളെ കയ്യിൽ കള്ളപ്പണം തന്നെ ഞാൻ ഈ പറഞ്ഞതിന്റെ 10 ഇരട്ടി ഉണ്ടെന്നു. പ്ലീസ്. ഉമ്മച്ചിയാണ് ഇനി ഞാൻ വേറെ ഒന്നും ഞാൻ ചോദിക്കൂല.”

“ഓക്കേ നീ ഡീറ്റെയിൽസ് അയക്ക് ഞാൻ ചെയ്യാം…. പിന്നേ റാഷി വരുന്നുണ്ട്. ആ റൂം റെഡി ആക്കാൻ പറഞ്ഞിരുന്നു. അതെന്തായി…. ഓള് വരുന്നതിന്റെ മുന്നേ തന്നെ എല്ലാം തീർത്ത് വെച്ചോ..”

“ഓക്കേ ടാ അതൊക്കെ ഞാൻ ചെയ്‌തോളാം….. പിന്നേ വാപ്പനോട് പറയണ്ട… ഇജ്ജ് പറഞ്ഞ പോലെ മൂപ്പര് ഹിറ്റ്ലർ ആയിക്കഴിഞ്ഞാ വല്ല്യ എടങ്ങേറാ… സമയം ആകുമ്പോൾ ഡൗകര്യം പോലെ പറയാം… “

++++++++++++

Leave a Reply

Your email address will not be published. Required fields are marked *