“ഹ.. ഞാൻ അല്ലേ തരുന്നെ.. നോക്ക്…”
ഞാൻ അവൻ്റെ കയ്യിൽ നിന്നും അത് വാങ്ങി പതിയെ ഒന്ന് വലിച്ചു…
പുക എൻ്റെ ഉള്ളിൽ നിറഞ്ഞതും ഞാൻ ചുമച്ച് ചുമച്ച് ഒരു പരുവം ആയി…
ആദ്യം ആയത് കൊണ്ടാണ് എന്നാണ് കെവിൻ പറഞ്ഞത്.. പക്ഷേ ഒന്ന് രണ്ട് തവണ ആവർത്തിച്ചപ്പോൾ അതിനു നല്ല സുകമുള്ള പോലെ തോന്നി…
തലയിലെ ഭാരവും ശരീരത്തിൻ്റെ വേദനയും എല്ലാം ഇല്ലാതാകുന്ന പോലെ…
“ഇതൊക്കെ എവിടെ നിന്നാ കിട്ടുന്നെ..??”
“ഞാൻ പറഞ്ഞിട്ടില്ലേ എൻ്റെ ഒരു ഫ്രണ്ട് സോണിയ… അവളാണ് ഇതിൻ്റെ ബ്രാൻഡ് അംബാസഡർ.. കയ്യിൽ കാശ് ഉണ്ടോ സാധനം റെഡിയാണ്… തനിക്കും ഇടക്കൊക്കെ വേണമെങ്കിൽ അവളെ കണ്ടാൽ മതി…”
“ഹും…”
“പിന്നെ ഇനി എനിക്ക് തന്നോട് ഒരു പ്രധാന കാര്യം പറയാൻ ഉണ്ട്…”
“എന്ത് കാര്യം..??”
“ഞാൻ രണ്ട് ദിവസം ബാംഗ്ലൂരിൽ ഉണ്ടാവില്ല..”
“അയ്യോ എവിടെ പോവുന്നു..??”
“മുംബൈയ്ക്ക്.. മമ്മയുടെ അടുത്തേക്ക്.. അവിടെ ചെറിയ ഒരു ആവശ്യമുണ്ട്.. അത് കഴിഞ്ഞ് വേഗം വരാം…”
“ഹും.. പെട്ടന്ന് വരണം…”
“താൻ ഇവിടെ ഉള്ളപ്പോ എനിക്ക് വരാതെ ഇരിക്കാൻ പറ്റില്ലല്ലോ…”
ഏകദേശം വൈകുന്നേരം ആയപ്പോൾ തന്നെ ഞങൾ തിരികെ എത്തി… നല്ല തല വേദനയും ക്ഷീണവും മേല് വേദനയും ഒക്കെ ഉണ്ടായിരുന്നു…
അതുകൊണ്ടാണ് ഇന്നലെ എഴുതാൻ പറ്റാഞ്ഞത്…
ഇന്ന് കോളേജിൽ പോയില്ല… ലീവ് ആക്കി.. മാറിടത്തിൽ അവൻ കടിച്ച പാട് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി…
പക്ഷേ ഒറ്റക്ക് റൂമിൽ ഇരുന്നപ്പോൾ ആണ് ഇന്നലെ അവൻ തന്ന ആ സിഗരറ്റിൻ്റെ കാര്യം ഓർമ വന്നത്..
എന്തോ ഒരിക്കൽ കൂടി അതൊന്നു ട്രൈ ചെയ്യാൻ ഒരാഗ്രഹം .. ഞാൻ അവൻ്റെ കൂട്ടുകാരീ സോണിയയെ വിളിച്ചിരുന്നു.. നാളെ കോളേജിൻ്റെ അടുത്ത് വച്ച് കാണാം എന്നാണ് അവള് പറഞ്ഞത്…