“എവിടെ ബി ആൻഡ് ആറിലോ.. ഞാനവിടെ ആയിരുന്നു പഠിച്ചത്.. ലാസ്റ്റ് വർഷം ആണ് പാസ്സ് ഔട്ട് ആയത്.. സോ ഞാൻ തൻ്റെ സീനിയർ ആണല്ലേ…”
“ഹും…”
“ഹ ജ്യൂസ് കുടിക്കെടോ…”
“ഹും… ഇത് എന്ത് മാങ്ങയാണ്..??”
“എന്ത് മാങ്ങയാണെന്ന് അറിയില്ല.. ഏതായാലും നാടൻ മാങ്ങ ഒന്നും ആവില്ല… എന്ത് പറ്റി…??”
“ഒന്നുല്ല.. പക്ഷേ ഒരു വല്ലാത്ത ചുവ… എന്നാലും ടേസ്റ്റ് ഉണ്ട്…”
“ഹും.. ഒരെണ്ണം കൂടെ വേണോ..??”
“വേണ്ട..വേണ്ട…”
“ഹും..നില്ലെടോ ഒരു കോൾ വരുന്നുണ്ട്…ഞാൻ ഒന്ന് അറ്റൻ്റ് ചെയ്തിട്ട് വരാം…”
“ഓകെ…”
കെവിൻ ഫോൺ എടുക്കാനായി പുറത്തേക്ക് പോയതും ശില്പ എൻ്റെ അടുത്തേക്ക് വന്നു…
“ആഹാ നീ ഇവിടെ ഇരിക്കാണോ.. ഇതെന്താ ജ്യൂസോ…??”
“ആ.. ഞാൻ ഒരു കമ്പനി കിട്ടിയപ്പോൾ…”
“ഹും എന്നാ വാ ഇറങ്ങാം.. നേരം ഒരുപാടായി.. ഇതിൻ്റെ അകത്ത് ഇരുന്നാൽ നേരം പോണത് ഒന്നും അറിയാൻ പറ്റില്ല…”
“ശരി…”
ഇറങ്ങാൻ നേരത്ത് ഞാൻ കെവിനിനെ അവിടെ ഒക്കെ നോക്കി എങ്കിലും കാണാൻ പറ്റിയില്ല…
ഹാ.. ഇതൊക്കെ ആണ് ഇന്ന് നടന്ന പ്രധാന കാര്യങ്ങൽ… അപ്പോ നാളെ കാണാം. ബൈ.. ഗുഡ് നൈറ്റ്…
Day 04
ഇന്ന് കാര്യമായി ഒന്നും നടന്നില്ല കേട്ടോ… പക്ഷേ ഇന്ന് ഞാൻ ഇത്തിരി വിഷമത്തിൽ ആണ്… കാരണം വേറൊന്നും അല്ല..