ഹും ഏതായാലും നോക്കാം.. അപ്പോ ബൈ….
Day 06
ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ്… ഞാൻ ഇന്ന് കുറച്ച് ധൈര്യം കാണിച്ചു…
ഞാൻ ഇത് വരെ ജീവിതത്തിൽ തെറ്റാണ് എന്ന് ചിന്തിച്ചിരുന്ന കാര്യങ്ങൾ ഒന്നും അങ്ങനെ അല്ല എന്ന് ഇന്നെനിക്ക് ബോധ്യമായി…
പതിവ് പോലെ ഇന്നും എന്നെ പിക്ക് ചെയ്യാൻ കെവിൻ വന്നു… ഞങ്ങൾ നേരെ പോയത് ഞങ്ങളുടെ സ്ഥിരം പബ്ബിലേക്കും…
“പറയെടോ… ഇന്നും ഈ മാൻഗോ ജ്യൂസും കുടിച്ച് ഇരിക്കാൻ ആണോ പരിപാടി..??”
“പിന്നെ..??”
“ഒന്ന് മാറ്റി പിടിക്കെടോ…”
“എന്നാൽ ഓറഞ്ച് ജ്യൂസ് മതി…”
“ഓ തൻ്റെ ഒരു ജ്യൂസ്… എടോ ഇതൊരു പബ്ബാണ്… ജ്യൂസ് ഷോപ്പ് അല്ല…”
“എന്നാലും…”
“ഇനി ഒന്നും പറയണ്ട.. ഞാൻ ഇപ്പൊ വരാം ഇവിടെ ഇരിക്ക് അന്നത്തെ പോലെ ഓടിക്കളയരുത്…”
“ഹും…”
അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ കെവിൻ കയ്യിൽ രണ്ട് ഗ്ലാസ്സും ആയി അങ്ങോട്ട് വന്നു…
നീല നിറത്തിൽ ഉള്ള ഒരു ദ്രാവകം.. അത് ജ്യൂസ് ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്നറിയില്ല… നിറയെ ഐസ് ക്യൂബ് ഇട്ടിട്ടുണ്ട്… മുകളിൽ ഒരു ചെറിയ കുട… കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട് പക്ഷേ എനിക്ക് നല്ല ടെൻഷനും…
“ഇന്നാ പിടിക്ക്…”.
“എന്താ ഇത്..??”
“ഇതാണ് കോക് ടെയിൽ…”
“കോക്ക് ടെയിലോ..??”
“അതെ.. കേട്ടിട്ടില്ലേ..??”